"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
വരലക്ഷ്മി വ്രതം | ഹൈന്ദവം

വരലക്ഷ്മി വ്രതം

ക്ഷേമസൗഭാഗ്യങ്ങള്ക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് വരലക്ഷ്മി വ്രതം. ആടിയിലോ ആവണിയിലോ (കര്ക്കിടകത്തിലോ ചിങ്ങത്തിലോ) ദ്വാദശി വരുന്ന വെള്ളിയാഴ്ച ദിവസമാണ് വരലക്ഷ്മി പൂജയും വ്രതവും.മഹാലക്ഷ്മിയുടെ ജന്മദിനമാണ് ഇതെന്നാണ് സങ്കല്പ്പം. മഹാലക്ഷ്മി പാല്‍കടലില്‍ നിന്നും ഉയര്ന്നുവന്നത് ദ്വാദശിയായ വെള്ളിയാഴ്ച ആയിരുന്നുവത്രെ. വരലക്ഷ്മി എന്നാല് എന്തുവരവും നല്കുന്ന ലക്ഷ്മി എന്നാണര്ത്ഥം. ആഗ്രഹിക്കുന്ന എല്ലാ ക്ഷേമൈശ്വൈര്യങ്ങ്ങ്ങളും സൗഭാഗ്യങ്ങളും ലഭിക്കാനായി ലക്ഷ്മീപ്രീതിക്കായി ആണ് വരലക്ഷ്മി വ്രതം അനുഷ്ഠിക്കുക.രണ്ട് ദിവസങ്ങളിലായാണ് വ്രതാനുഷ്ഠാനവും പൂജയും. വ്യാഴാഴ്ച തന്നെ പൂജാമുറി വൃത്തിയാക്കിവച്ച് അരിപ്പൊടി കൊണ്ട് കോലമെഴുതി പൂക്കള്കൊണ്ട് അലങ്കരിച്ച് പൂജയ്കുള്ള എല്ലാ ഒരുക്കങ്ങളും ചെയ്യുന്നു.

ഒരു ചെമ്പ് കലശത്തില് നാണയം, വെറ്റില, അടയ്ക്ക, മഞ്ഞള്, നാരങ്ങ, കണ്ണാടി, കൊച്ചു കരിവള, കുങ്കുമച്ചെപ്പ്, പച്ചരി തുടങ്ങിയവ നിറയ്ക്കുന്നു. കുടത്തിന്റെ വായ് മാവില നിരത്തി അതിനു മുകളിലായി നാളീകേരം പ്രതിഷ് ഠിക്കുന്നു.നാളീകേരത്തില് ദേവിയുടെ പടം വച്ച് കുടത്തിന്റെ മുഖം ഭംഗിയായി അലങ്കരിക്കുന്നു.പിന്നീട് വെള്ളപ്പൊങ്കാല ഉണ്ടാക്കി കര്പ്പൂരം ഉഴിയുന്നു. രാത്രി ആഹാരം ഉപേക്ഷിക്കുന്നു. വെള്ളിയാഴ്ച ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി പൂജ തുടങ്ങുന്നു. ലക്ഷ്മി യെ വീട്ടിലേക്ക് വരവേല്ക്കാനായി വീട്ടിനു മുമ്പില് കോലമെഴുതി പൂക്കള് വിതറി കര്പ്പൂരം ഉഴിയുന്നു. ലക്ഷ്മീദേവി ഈ വീട്ടിലേക്ക് ആഗതയാവൂ എന്ന് സ്വാഗതം അരുളുന്ന ഗാനാലാപം നടത്തുന്നു. അതിനു ശേഷം ഒരിലയില് പച്ചരി വിതറി പൂജാമുറിയില് നിന്നും കലശമെടുത്ത് ഇലയില് വച്ച് അതില് ഒരു മഞ്ഞച്ചരട് കെട്ടുന്നു.

ആദ്യം ഗണപതി പൂജയാണ്. അതിനു ശേഷമാണ് വരലക്ഷ്മി പൂജ. പൂജയുടെ അവസാനം നൈവേദ്യം കര്പ്പൂരം കൊണ്ട് ഉഴിഞ്ഞ് സ്ത്രീകള് മഞ്ഞച്ചരട് എടുത്ത് വലതുകൈയില് കെട്ടുന്നു.ഇതോടൊപ്പം തന്നെ ഗ്രന്ഥങ്ങളില് നിന്നുള്ള ശ്ളോകങ്ങളുടെ പാരായണവും നടക്കുന്നു. അതിനു ശേഷം സ്ത്രീകള്ക്ക് താംബൂലം നല്കുന്നു. വൈകുന്നേരം പുതിയ പൂക്കള് കൊണ്ട് അര്ച്ചന തുടരുന്നു. കടല കൊണ്ടുള്ള നൈവേദ്യം (ചുണ്ടല്) തയ്യാറാക്കുന്നു. വെള്ളിയാഴ്ച ദിവസം കഴിയുന്നത്ര സ്ത്രീകള്ക്ക് തംബൂലം നല്കുന്നത് ശുഭസൂചകമാണ്. സാധാരണ നിലയില് മംഗളാരതി നടത്തി താംബൂലവും നാളീകേരവും നല്കുകയാണ് പതിവ്. ശനിയാഴ്ച രാവിലെ പൂക്കള് മാറ്റി പുതിയ പൂക്കള് കൊണ്ട് അര്ച്ചന നടത്തുന്നു. അന്നു മുതല് മൂന്നു ദിവസം പൂജ തുടരുന്നു. ഇതിനു ശേഷമേ ദേവിയുടെ മുഖം കലശത്തില് ന്നിന്ന് മാറ്റുകയുള്ളു.