"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഞായറാഴ്ച വ്രതം | ഹൈന്ദവം

ഞായറാഴ്ച വ്രതം

ആദിത്യ ഭഗവാന് പ്രീതിയുള്ള ദിനമാണ് ഞായറാഴ്ച. ഈ ദിനത്തില്‍എടുക്കുന്ന വ്രതത്തിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്.ആദിത്യദശാദോഷപരിഹാരത്തിനും സര്‍വ്വപാപനാശനത്തിനും സര്‍വൈശ്വര്യസിദ്ധിക്കും ഞായറാഴ്ച വ്രതമാണ് ഉപദേശിക്കുന്നത്. ശനിയാഴ്ച ഒരിക്കലുണ്ട് ഞായറാഴ്ച വ്രതമെടുക്കണം. രാവിലെ കുളിച്ച് നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചുവന്ന പൂക്കളാല്‍ സൂര്യന് അര്‍ച്ചന കഴിക്കുക.രക്തചന്ദനം ലേപനം ചെയ്യുന്നതും ഉത്തമമാണ്. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ ശിവക്ഷേത്രദര്‍ശനം നടത്തുക. ഗായത്രീമന്ത്രം, ആദിത്യഹൃദയമന്ത്രം, സൂര്യസ്തോത്രങ്ങള്‍ ഇവ ഭക്തിപൂര്‍വ്വം ജപിക്കണം. ഞായറാഴ്ചയും ഒരിക്കലൂണ് മാത്രം. ഉപ്പ്,എണ്ണ ഇവ ഒഴിവാക്കി ഒരു നേരം അരി ആഹാരം കഴിക്കാം.അസ്തമയത്തിനു മുന്‍പ് കുളിച്ച് ആദിത്യഭജനം നടത്തണം. അസ്തമയശേഷം ഭജനം അരുത്. ശിവന് അഭിഷേകം, ധാര, കുവളത്തിലകൊണ്ട് അര്‍ച്ചന, പുറകില്‍വിളക്ക് എന്നീ വഴിപാടുകള്‍ നടത്തുക. കുഷ്ഠം , ചൊറി , നേത്രരോഗം ഇവയുടെ ശമനത്തിനും ഉദ്ദിഷ്ടകാര്യ സാധ്യത്തിനും ഈ വ്രതം അനുഷ്ഠിക്കുന്നു.