"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തിങ്കളാഴ്ച വ്രതം | ഹൈന്ദവം

തിങ്കളാഴ്ച വ്രതം

സ്ത്രീകള്‍ അനുഷ്ഠിക്കുന്ന ഒരു പ്രധാന വ്രതമാണ് തിങ്കളാഴ്ച വ്രതം. ചന്ദ്രദശാദോഷമനുഭവിക്കുന്നവരും ഈ വ്രതം അനുഷ്ഠിക്കുന്നു. പാര്‍വ്വതീസമേതനായ ശിവ ഭഗവാന് പൂജ നടത്തുന്നതും , സ്വയംവര പുഷ്പാഞ്ജലി നടത്തുന്നതും , ക്ഷേത്രദര്‍ശനം നടത്തുന്നതും അത്യുത്തമമാണ് . വിവാഹ തടസ്സങ്ങള്‍ നീങ്ങി മംഗല്യസിദ്ധി കൈവരിക്കുന്നതിനും ദീര്‍ഘ സുമംഗലികളായി ഐശ്വര്യത്തോടെ ജീവിക്കുന്നതിനും വൈധവ്യദോഷം മാറുന്നതിനും ഭര്‍ത്താവ്,പുത്രന്‍ ഇവര്‍ മൂലം കുടുംബശ്രേയസ്സും ഐശ്വര്യവും വര്‍ദ്ധിക്കുന്നതിനും ഈ വ്രതം അനുഷ്ഠിക്കുന്നു . മേടം, ഇടവം , വൃശ്ചികം , ചിങ്ങം എന്നീ മാസങ്ങളിലെ വ്രതങ്ങള്‍ പ്രശസ്തമാണ് . രോഹിണിയും തിങ്കളാഴ്ചയും ചേരുന്ന വ്രതദിനത്തില്‍ നടത്തുന്ന സ്വയംവര പുഷ്പാഞ്ജലി ഉടന്‍ ആഗ്രഹസിദ്ധി വരുത്തുന്നു . പ്രഭാതത്തില്‍ കുളിച്ച്, ശിവക്ഷേത്രദര്‍ശനം, ശിവന് അഭിഷേകം, ധാര, കുവളത്തിലകൊണ്ട് മാലയും അര്‍ച്ചനയും, പുറകില്‍വിളക്ക് മുതലായ വഴിപാടുകള്‍, ശിവപുരാണപാരായണം, പഞ്ചാക്ഷരീനാമജപം എന്നിവ നടത്തുക. ഒരിക്കലൂണ് മാത്രം. ഞായറാഴ്ച മുതല്‍ വ്രതശുദ്ധി പാലിക്കണം.

Comments

നമസ്ക്കാരം

ഞാൻ ഗ്രിഹസ്ഥ ബ്ര്ഹംമാച്ചരിയത്തെ കുറിച്ച് കേട്ടിടുണ്ട് .. അത് അനുസരിച്ച് ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു ... ദയവായി കലണ്ടർ അയച്ചു തരുമോ ?? തഗളുടെ കയ്യില ഇല്ലെങ്ങിൽ എവിടുന്നു കിട്ടും എന്ന് പറഞ്ഞു താരാമോ ??

നിങൾ ചെയ്യുന്ന ഈ മഹത്തായ കർമത്തിനു ദൈവാനുഗ്രഹം ഉണ്ടാഗട്ടെ എന്ന് പ്രര്തിക്കുന്നു

By ANIL KUMAR NEERCHAL (not verified)