"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം | ഹൈന്ദവം

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ സ്ഥിതിചെയ്യുന്ന അതി പുരാതനവും വളരെപ്രസിദ്ധവുമായ ക്ഷേത്രമാണ് കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം. കൊട്ടാരക്കര തമ്പുരാക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പരമശിവനും പാർവതിദേവിയുമാണ്. ശിവൻ പടിഞ്ഞാറുഭാഗത്തേക്കും പാർവതിദേവി കിഴക്കുഭാഗത്തേക്കും അനഭിമുഖമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.

കേരളത്തിലെ 108 ശിവാലയങ്ങളിലൊന്നായ ക്ഷേത്രത്തിന്റെ പ്രധാന ദർശനം പടിഞ്ഞാറ് ദിശയിലേക്കാണ്. പടിഞ്ഞാറു വശത്ത് കേരള ദ്രാവിഡ ശൈലിയിൽ തീർത്ത അലങ്കാര ഗോപുരമുണ്ട്. വടക്ക്-കിഴക്ക് ഭാഗത്തായി പെരുംകുളം തീർത്തിരിക്കുന്നു. ധാരാളം ദാരുശില്പങ്ങളാൽ മുഖരിതമാണ് മുഖമണ്ഡപവും ശ്രീകോവിലും. എല്ലാം കൂടി മഹാക്ഷേത്ര നിർമ്മിതിയാണ് പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രത്തിന്. ശ്രീകോവിൽ വൃത്താകൃതിയിലുള്ള മഹാശ്രീകോവിലായി ഇരുനിലയിൽ തീർത്തിരിക്കുന്നു. പെരുന്തച്ചൻ പണിതീർത്ത ഇരുനിലയിലുള്ള ശ്രീകോവിലുകളിൽ ഒന്നിതാണ്. പടിഞ്ഞാറേക്ക് ദർശനം നൽകി ശൂലപാണിയുടെ സ്വയംഭൂവായ ശിവലിംഗ പ്രതിഷ്ഠ. അർദ്ധനാരീശ്വര പ്രതിഷ്ഠാസങ്കല്പമുള്ള മഹാക്ഷേത്രങ്ങളിലൊന്നാണിത്. വടക്കുംനാഥത്തും വാഴപ്പള്ളിയിലും, ചെങ്ങന്നൂരിലും ഇതുപോലെ അർദ്ധനാരീശ്വര സങ്കല്പമായി അനഭിമുഖമായി ശിവനു പുറകിലായി അതേ ശ്രീകോവിലിൽ പാർവ്വതീ ദേവിയുടെ പ്രതിഷ്ഠയുണ്ട്.

പ്രതിഷ്ഠകൾ

പ്രധാന പ്രതിഷ്ഠാമൂർത്തി ശൂലപാണിയായ ശ്രീ പരമശിവനാണ്. കൂടാതെ പടിഞ്ഞാറേ സോപാനത്തിലായി പാർവ്വതിദേവിയുടെ പ്രതിഷ്ഠയും ഉണ്ട്. ഉപദേവപ്രതിഷ്ഠാമൂർത്തിമാരായി ശ്രീകൃഷ്ണനും, ഗണപതിയും, ശാസ്താവും, നാഗരാജാവും, നാഗയക്ഷിയും ഇളയിടത്തപ്പന്റെ ക്ഷേത്രാങ്കണത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. തിരുവുത്സവം കുംഭമാസത്തിൽ (ഫെബ്രുവരി-മാർച്ച്) തിരുവാതിര നക്ഷത്രം ആറാട്ടായി വരത്തക്കവിധം എട്ടുനാൾ കൊണ്ടാടുന്നു. ഒന്നാം ദിവസം ഉത്തൃട്ടാതി നക്ഷത്രത്തിൽ തൃക്കൊടിയേറി ആരംഭിക്കുന്ന തിരുവുത്സവം എട്ടാംദിവസം തിരുവാതിര ആറാട്ടോടുകൂടി സമാപിക്കുന്നു. കൊടിപ്പുറത്തു വിളക്കു വെച്ചു കഴിഞ്ഞുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും സന്ധ്യക്കും കാഴ്ചശീവേലി എഴുന്നള്ളിപ്പുകളും; രാത്രിയിൽ ശ്രീഭൂതബലിയും വിളക്ക് എഴുന്നള്ളിപ്പുകളും ഉണ്ടായിരിക്കും.

ഐതിഹ്യം

ജാതകവശാൽ തന്റെ ആയുസ്സു തീരാറായി എന്നു മനസ്സിലാക്കാൻ കഴിഞ്ഞ മലബാറുകാരനായ ബ്രാഹ്മണൻ പ്രായിശ്ചിത്തമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഒരു മണ്ഡലക്കാലം ഭജനമിരുന്നു. 41-ആം ദിവസം സ്വപ്നത്തിൽ ഒരാൾ വന്ന് ഇനി ഇവിടെ ഇരുന്നിട്ടു കാര്യമില്ലന്നും ഇളയിടത്തപ്പനെ ഭജിക്കാനായി ഉപദേശിച്ചു. അങ്ങനെ അദ്ദേഹം പടിഞ്ഞാൻകരയിൽ വരികയും ഒരു മണ്ഡലകാലം ഇളയിടത്തപ്പന്റെ തിരുനടയിൽ ഭജനമിരിക്കുകയും ചെയ്തു. നാല്പത്തി ഒന്നാം ദിവസം സന്ധ്യക്ക് കിഴക്കേ കുളത്തിൽ ശരീരശുദ്ധി കഴിച്ച് മടങ്ങിവന്ന ബ്രാഹ്മണനെ ഒരു സർപ്പം വിടാതെ പിന്തുടരുകയും ക്ഷേത്ര നാലമ്പലം വരെ അനുഗമിക്കുകയും ചെയ്തു. സർപ്പത്തെ കണ്ട് ഓടി ഇളയിടത്തപ്പന്റെ നടയിൽ വരുമ്പോൾ ദീപാരാധനയ്ക്കായി നടയടച്ചിരിക്കുകയായിരുന്നു. പെട്ടന്ന് തിരുനട തുറക്കുകയും മുകളിൽ നിന്നും ഒരു പരുന്തു പറന്നു വന്നു സർപ്പത്തെ കൊത്തി പറക്കുകയും പുറത്തു കൊണ്ടുപോയി അതിനെ കൊല്ലുകയും ചെയ്തുവെന്നാണ് ഐതിഹ്യം. സർപ്പത്തെ കൊന്നു ഉപേക്ഷിച്ച സ്ഥലം പിന്നീട് ജടായൂകാവ് എന്ന് അറിയപ്പെട്ടു. ക്ഷേത്രത്തിനടുത്തുള്ള ആ സ്ഥലം ഇന്ന് വലിയ ഒരു സർപ്പകാവാണ്. തന്റെ ആയുസ്സ് കൂട്ടി കൊടുത്ത ഇളയിടത്തപ്പന് ആ ബ്രാഹ്മണൻ ഗോശാല നിർമ്മിച്ചു കൊടുത്തു. അതാണ് പ്രസിദ്ധമായ കൊട്ടാരക്കര ഗോശാല. വിഷ്ണുവിന്റെ ഏഴാം അവതാരമായ പരശുരാമനാണ് ഇവിടെ ലിംഗ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.