"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രം | ഹൈന്ദവം

കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രം

കൊല്ലം ജില്ലയിലെ ചവറ മേജര്‍ ശ്രീ കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രം കേരളത്തിലെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ്. ഇവിടുത്തെ ചമയ വിളക്ക് ലോക പ്രശസ്തമായ ഒരു ആചാരമാണ്. ഭക്തസഹസ്രങ്ങള്‍ക്ക് അഭയവും ആശ്വാസവും അരുളുന്ന സ്വാതികഭാവതിലുള്ള സ്വയുംഭുവായ വനദുര്‍‍ഗയുടെ പുണ്യപുരാതന ക്ഷേത്രമാണ് ചവറ ശ്രീ കൊറ്റംകുളങ്ങര ദേവിക്ഷേത്രം. തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ കീഴിലുള്ള മേജര്‍ ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന്‍റെ പേരില്‍തന്നെ ആത്മീയതയുടെ പരിപാവനത്വം തുളുമ്പി നില്‍ക്കുന്നു. ദുര്‍ഗ്ഗാ ദേവിയെ കൂടാതെ ശ്രീപരമേശ്വരന്‍, ശ്രീ മഹാഗണപതി,ശ്രീ ധര്‍മമശാസ്താവ് ,യക്ഷിയമമ,മാട൯ഭഗവാന്‍, നാഗരാജാവ്,എന്നിവര്‍ ഉപദേവതമാരായുണ്ട്

ഉല്പത്തിയും ചരിത്രവും

ഭക്തസഹസ്രങ്ങള്‍ക്ക് അഭയവും ആശ്വാസവും അരുള്ളുന്ന സാതികഭാവതില്ലുള്ള സ്വയുംഭുവായ വനദുര്‍‍ഗയുടെ പുണ്യപുരാതന ക്ഷേത്രമാണ് ചവറ ശ്രീ കൊറ്റംകുളങ്ങര ദേവിക്ഷേത്രം. തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ കീഴിലുള്ള മേജര്‍ ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന്‍റെ പേരില്‍തന്നെ ആത്മീയതയുടെ പരിപാവനത്വം തുളുമ്പി നില്‍ക്കുന്നു. ക്ഷേത്രം സ്ഥിതിചെയുന്ന സ്ഥലം പുരാതനകാലത്ത്‌ കാടുംപടലവും ഇടതൂ൪ന്ന്‌വളര്‍ന്നിരുന്ന സ്ഥലമായിരുന്നു. ഇപ്പോഴത്തെ ക്ഷേത്രങ്കണത്തിന്‍റെ വടക്കുപടിഞ്ഞാറേ മൂലയക്ക്‌ ഭൂതകുളംഎന്നറിയപ്പെട്ടിരുന്ന ചെറിയ കുളം, ഇന്നുകാണുന്ന ക്ഷേത്രക്കുളത്തിന്‍റെ സ്ഥാനത്ത് വിസ്തൃതമായ ചിറ. വര്‍ഷകാലങ്ങളില്‍ ഇവ രണ്ടും കരകവിഞ്ഞ് സമീപത്തുള്ള പാടങ്ങളിലേക്ക് ഒഴുകുന്നു. പുല്ലും വെള്ളവും സുലഭമായ ഈ പ്രദേശത്ത് സമീപവാസികളായ കുട്ടികള്‍ കാലിമേയക്കാന്‍ ഇടം കണ്ടെത്തി . ഒരു ദിവസം അടര്‍ന്നുവീണുകിട്ടിയ നാളീകേരം ഭൂതക്കുളത്തിന് തെക്കുകിഴക്ക് ഉയര്‍ന്നിരുന്ന കല്ലില്‍വച്ച് തൊണ്ട് നീക്കംചെയ്യാന്‍ ശ്രമിക്കവേ ലോഹക്ഷണം കല്ലില്‍ തട്ടിയപ്പോള്‍ ശിലയില്‍നിന്ന് നിണം വാര്‍ന്നുവന്നു.പരിഭ്രാന്തരായ അവര്‍ വീടുകളിലെ മുതിര്‍ന്നവരെ വിവരം ധരിപ്പിച്ചു. നാട്ടുപ്രമാണിയുടെ നേതൃത ത്തില്‍ പ്രശ്നം വയ്പിച്ചു നോക്കിയപ്പോള്‍ ശിലയില്‍ സാതികഭാവതില്ലുള്ള വനദുര്‍‍ഗ കുടികൊള്ളുന്നുവെന്നും നാടിന്‍റെയും നാട്ടുകാരുടെയും ഐശ്വരൃത്തിന്നുവേണ്ടി ക്ഷേത്രം നിര്‍മിച്ചു പൂജാദികര്‍‍മ്മങ്ങള്‍ നിര്‍വഹിക്കണമെന്നും കാണാ൯കഴിഞ്ഞു. അന്നേദിവസംമുതല്‍ നാളീകേരം ഇടിച്ചുപിഴിെഞ്ഞടുത്ത് കൊറ്റന്‍ ദേവിക്ക് നിവേദ്യമായി നല്‍കി.കുമാര൯മാര്‍ബാലികമാരായി വേഷമണിഞ്ഞ് ദേവിയുടെ മുന്നില്‍ വിളക്കടുത്തു. ദിവ്യശിലയ്ക്ക് ചുറ്റും കുരുത്തോലപ്പന്തല്‍കെട്ടി വിളക്കുവച്ചു. കുളക്കരയിലെ സ്വയുംഭുവായ വനദുര്‍‍ഗയുടെ ക്ഷേത്രം പിന്നീട് കൊറ്റംകുളങ്ങര ക്ഷേത്രമായി അറിയപ്പെട്ടു. വായുമണ്ഡലം മേല്‍ക്കൂരയായി സങ്കല്പിക്കണമന്നും മേല്‍ക്കൂര പാടില്ലെന്നും േദവപ്രശ്നവിധി ഉണ്ടായതിനാല്‍ താത്രികവിധിപ്രകരം നിര്‍മിച്ച മേല്‍ക്കൂരയില്ലാത്ത ശ്രീ േകാവിലില്‍ ൠതുഭേദങ്ങളെല്ലാം തന്നിലാവാഹിച്ചു ശക്തിസ്വരുപിണിയും എന്നാല്‍ വാത്സലൃനിധിയുമായ ദേവി തന്‍റെ ഭക്തരില്‍ കാരുണൃാമൃതവര്‍ഷം ചൊരിഞ്ഞ് ഇവിടെ വാണരുളുന്നു

വഴിപാടുകള്‍

അ൯പൊലിപ്പറ:

കൊറ്റന്‍കുളങ്ങരയിലെ മാത്രം നേ൪ച്ചയായിരുന്ന ഇത് മിക്ക ക്ഷേത്രങളിലും ഇപ്പോള്‍ അനുകരിച്ചു വരുന്നു. എങ്കിലും കൊറ്റംകുളങ്ങരയിലെ അ൯പറ ഇന്ന് ഭക്തര്‍ നല്‍കുന്ന വല്ലിയ നേ൪ച്ചയാണ്. ചവറക്കാര്‍ വീട് വയ്ക്കുമ്പോള്‍പോലും അ൯പറ നടത്താനുളള സ്ഥലം കൂടി കണക്കിലെടുക്കുന്നു .ശിലയിെല ദേവീ ചൈതന്യം കുട്ടികള്‍ക്ക് കാട്ടികൊടുത്ത ആചാരം.

ചമയ വിളക്ക്:

കൊറ്റംകുളങ്ങര പാട് ശിലയിെല ദേവീ ചൈതന്യത്തിനു ചുറ്റുംആണ്‍കുട്ടികള്‍ നാണം കുണുങ്ങികളായി വെള്ളയ്ക്കാമോടില്‍ വിളക്കെടുത്ത ആചാരം.

കൊറ്റ൯ നിവേദ്യം:

ആണ്‍കുട്ടികള്‍ നാളീകേരം ഇടിച്ചുപൊളിച്ച ശിലയ്ക്ക്ദേവീ സന്നിദധൃമുണ്ട്ന്നറിഞ് കിട്ടിയ നാളീകേരം ഉരുക്കി കൊറ്റനാക്കി ദേവീക്ക് പൂജിച്ച സങ്കല്‍പ്പം

പൂജാ സമയങ്ങള്‍

നട തുറപ്പ് - 5.00 am
ഉഷ : പൂജ - 7.30 am
ഉച്ച പൂജ - 10.30 am
നട അടപ്പ് - 11.00 am
നട തുറപ്പ് - 5.00 pm
ദീപാരാധന - 6.45 pm
അത്താഴ പൂജ - 7.30 pm
നട അടപ്പ് - 8.00 pm

ചമയ വിളക്ക്

എല്ലാ വര്‍ഷവും മീനം 10,11,തീയതികളില്‍ രാത്രിയില്‍ നടക്കുന്ന ചമയവിളക്ക്. അഭീഷ്ടകാരൃസിദധിക്കായി പുരുഷന്മാര്‍ വ്രതാനുഷ്ഠാനത്തോടെ സ്ത്രീ വേഷം ധരിച്ച് ചമയവിളക്കടുക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദിവ്യ ശിലയ്ക്ക് ചുറ്റും കുരുത്തോല കെട്ടി ഗോപാല ബാലന്മാര്‍ നാണം കുണുങ്ങികളെപ്പോലെ വെള്ളക്ക മോടില്‍ വിളക്ക് വെച്ചതിന്‍റെ ഐതീഹൃ പെരുമായാണ് പുരുഷാംഗനമാരുടെ ചമയ വിളക്കിന്‍റെ ചരിത്രം . ഭാരതത്തില്‍ ഒരിടത്തും കാണാന്‍ കഴിയാത്ത അപൂര്‍വമായ പുരുഷാംഗനമാരുടെ ചമയ വിളക്ക് പുലര്‍ച്ചെ 3 മണിയോട ആരംഭിക്കുന്നു. കിഴക്ക് കുഞ്ഞാലംമുട് മുതല്‍ അറാട്ടുകടവ് വരെ വരിവരിയായി നില്‍കുന്ന ആയിരക്കണക്കിന്നു ചമയവിളക്കുകള്‍ക്ക് അനുഗ്രഹംചോരിയുന്നതിന്നായി ദേവി കുഞ്ഞാലംമൂട്ടില്‍ നിന്നും എഴുന്നളളുന്നു. ദേവിയുടെഎഴുന്നളളത്തു അവാചൃവും ഭക്തിനി൪ഭരവുമായ ആനന്ദാനുഭൂതിയാണ് ഭക്തജനങളില്‍ ഉള്ളവാക്കുന്നത്.വിളക്കകണ്ടു ആറാട്ട് കഴിഞ്ഞതിനു ശേഷം കല്പ്പവൃഷത്തിന്റെ സ്വ൪ണവ൪ണാഭമായ കുരുതോലയും കമുക്രകും വാഴപോളളയും കൊണ്ട് ക്ഷേത്ര മാതൃകയില്‍ നിര്‍മിച്ച പന്തലില്‍ ദേവി വിശ്രമിക്കുന്നു എന്നാണ് സങ്കല്‍പം

കുരുത്തോല പന്തലിന്‍റെ ചരിത്രം

ക്ഷേത്ര ഐതീഹൃവുമായി ബന്ധപ്പെട്ടതാണ് കുരുത്തോലക്കള്‍ കൊണ്ടുള്ള താല്‍ക്കാലിക ക്ഷേത്രം . കുരുത്തോല കൊണ്ടുള്ള ശ്രീകോവിലില്‍ മുഖമണ്ഡപവും സായാഹന സൂര്യന്‍റെ കിരണങ്ങളറ്റുനില്‍കുന്ന കാഴ്ച നയനാനനദകരമാണ്.മണ്ണില്‍ സ്പര്‍ശിക്കതെ മുറിച്ചടുക്കുന്ന അടയ്ക്കാമരം,വാഴ, കുരുത്തോല എന്നിവ കയറോ ആണിേയാ ഉപയോഗിക്കാതെ പ്രതേക കണക്കില്‍ ഒരുക്കിയെടുക്കുന്നു. പത്താം ഉത്സവത്തിന് കെട്ടുന്ന പന്തലിനുള്ള സാധനങ്ങള്‍ അന്നേ മുറിയ്ക്കുവാന്‍ പാടുള്ളൂ. ഇതിനുള്ള കല്‍പീഠങ്ങള്‍ കാക്കതിമാരാണു വൃത്തിയാക്കുന്നത്. ഈ ജോലിക്ക് മുന്‍പ്‌ കരക്കാര്‍ക്ക് വെറ്റിലയും പുകയി‍ലയും ഉള്പ്പെടുന്ന ദക്ഷിണ നല്‍കി അനുവാദം വാങ്ങണം.കരക്കാ൪ തിരിച്ചും ദക്ഷിണ നല്‍കുന്നു. കുരുത്തോല പന്തല്‍ കെട്ടുന്നതിന്നുള്ള അവകാശം തണ്ടര്‍ സമുദായതിനാണ്