"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം | ഹൈന്ദവം

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം

ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌.. ഈ ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത്‌ ക്രി മു 59 ൽ ചേര ചക്രവർത്തിമാരാലാണ്‌‍‍ എന്ന് അനുമാനിക്കാം . 1915-ൽ ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന കൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന അവസരത്തിൽ ലഭിച്ച പാലി ലിപിയിലെഴുതിയ ശാസനത്തിൽ ഇതിനെക്കുറിച്ച് പരാമര്‍ശം ഉണ്ട്.

ക്ഷേത്ര മതിലിനുള്ളിലെ വിസ്‌തൃതി എട്ട്‌ ഏക്കർ മുപ്പത്‌ സെന്റ്‌ ആണ്‌. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളത്തിന്‌ രണ്ട്‌ ഏക്കറോളം വിസ്താരമുണ്ട്‌. ചെങ്കല്ലിൽ തീർത്ത ഭീമാകാരമായ ഒരു കോട്ടയാണ്‌ ഈ ക്ഷേത്രത്തിന്റെ ചുറ്റുമതിൽ. ഇതിന്റെ ഒരു വശത്തിന്‌ 562 അടി നീളവും, പന്ത്രണ്ട്‌ അടി ഉയരവും ഉണ്ട്. തറ നിരപ്പിൽ നാലടി ഒരിഞ്ച്‌ വണ്ണമുള്ള ഈ മതിലിന്റെ അസ്ഥിവാരം രണ്ടേകാൽ അടി താഴ്ച്ചയിൽ ഏഴ്‌ അടി മൂന്ന് ഇഞ്ച്‌ വണ്ണമുണ്ട്‌. മതിലിന്റെ മദ്ധ്യഭാഗത്തായി നാലു വശത്തും ദാരുവിൽ നിർമ്മിച്ച ഇരുനില ഗോപുരങ്ങളുണ്ട്‌.

ക്ഷേത്രത്തിനുള്ളിൽ കിഴക്കു വശത്താണ്‌ ക്രി മു 57 ൽ നിർമ്മിച്ച ഗരുഡമാടത്തറ. ഇത്‌ അറുപത്തിയഞ്ച്‌ അടി നീളവും രണ്ടടി വ്യാസവുമുള്ള ഒറ്റക്കൽ തൂണാണ്‌. (ഇതിന്റെ ഒരറ്റം ഭൂഗർഭ ജലവിതാനത്തിൽ മുട്ടി നിൽക്കുന്നു എന്ന് വിശ്വാസികൾ കരുതുന്നു) ഈ ധ്വജാഗ്രത്തിൽ വിടർത്തിപ്പിടിച്ച പക്ഷങ്ങളും, മനുഷ്യ രൂപവും, മൂന്നടിയോളം ഉയരവുമുള്ള ഗരുഡന്റെ പഞ്ചലോഹവിഗ്രഹവുമുണ്ട് (ഇത് പെരുന്തച്ചൻ നിർമ്മിച്ച‌താണെന്നാണ്‌ ഐതിഹ്യം).

കരിങ്കല്ലു കൊണ്ട്‌ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം നൂറ്റൻപത്‌ അടി സമചതുരമാണ്‌. ഇതിന്‌ പതിനൊന്ന് അടി വീതിയുണ്ട്‌. നലമ്പലത്തിന്റെ കിഴക്കുവശം ഇരുനിലകളോടു കൂടിയ ഗോപുരമാണ്‌. ഇത്‌ പഴയ കാലത്ത്‌ ഗ്രന്ഥപ്പുരകളായിരുന്നു. തെക്കു കിഴക്കായുണ്ടായിരുന്ന കൂത്തു പുരയുടെ അവശിഷ്ടങ്ങൾ 1915 ൽ നീക്കം ചെയ്യപ്പെട്ടു. നാലമ്പലത്തിന്റെ തെക്കുപടിഞ്ഞാറുള്ള മുറിയിലൂടെയാണ്‌ ഒരു ടെന്നീസ്‌ കോർട്ടിനോളം വലിപ്പമുള്ള ഇവിടുത്തെ ഭൂഗർഭ ഭണ്ഡാരത്തിലേക്കുള്ള വഴി. ഇത്‌ ആയിരം വർഷത്തോളമായി തുറന്നീട്ടില്ല.( രാമയ്യൻ ദളവ ഇത്‌ തുറന്ന്‌ വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും തിരുവനന്തപുരത്തേക്കു കൊണ്ടു പോയി എന്നും പറയപ്പെടുന്നു.) നാലമ്പലത്തിന്റെ പടിഞ്ഞാറെ ഭിത്തിൽ ഉൾവശത്തായി ഏതാനും ചുവർചിത്രങ്ങൾ ഉണ്ട്‌.

ഇവിടുത്തെ വൃത്താകൃതിയിലുള്ള കരിങ്കൽ ശ്രീകോവിലിന്‌ 160 അടി ചുറ്റളവുണ്ട്‌. മൂന്ന് ഭിത്തികൾക്കുള്ളിലാണ്‌ ഗർഭ ഗൃഹം കിഴക്കോട്ട്‌ വിഷ്ണു പ്രതിഷ്ഠയും പടിഞ്ഞാറേയ്ക്ക്‌ സുദർശന പ്രതിഷ്ഠയുമാണ്‌. ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല.കഥകളിയുടെ ആരംഭ കാലം മുതൽ തന്നെ ഈ ക്ഷേത്രത്തിൽ കഥകളി പ്രദർശിപ്പിക്കുന്ന പതിവുണ്ടായിരുന്നു. പിൽക്കാലത്ത്‌ സവിശേഷപ്രാധാന്യവും, ഇപ്പോൾ പ്രധാന വഴിപാടുമാണ്‌ കഥകളി.

ഐതിഹ്യം

ബ്രാഹ്മണരുടെ കുടിയേറ്റാരംഭത്തിൽ തിരുവല്ലയിലെ ഒരു പ്രധാന ബ്രാഹ്മണഗൃഹമായിരുന്നു ശങ്കരമംഗലത്ത്‌ മഠം. അവിടുത്തെ കുടുംബനാഥയായിരുന്ന ശ്രീദേവി അന്തർജ്ജനം, മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിന്‌ ഏകാദശിവ്രതം നോറ്റിരുന്നത്രെ. ഇതേ സമയം, ബ്രാഹ്മണകുടിയേറ്റത്തെ എതിർത്തിരുന്ന ആദിവർഗ്ഗ പരമ്പരയിലെ ഗോത്ര തലവനായിരുന്ന തുകലനുമായി(വിശ്വാസികൾക്ക്‌ തുകലാസുരൻ) ബ്രാഹ്മണർ ചെറുതല്ലാത്ത ഏറ്റുമുട്ടലുകൾ നടത്തിയിരുന്നത്രെ. "തുകലനും ബ്രാഹ്മണരും തമ്മിൽ ഉണ്ടായതായി പറയപ്പെടുന്ന സംഘട്ടനങ്ങൾ രണ്ട്‌ വ്യത്യസ്ത ജനതകളുടെ പ്രത്യയശാസ്ത്രപരമായ അഭ്പ്രായഭിന്നത മാത്രമായിരുന്നിരിക്കണം." തുകലൻ, വിഷ്ണുഭക്തയായിരുന്ന ശ്രീദേവി അന്തർജ്ജനത്തിന്റെ വ്രതം മുടക്കും എന്ന ഘട്ടത്തിൽ വിഷ്ണു ഒരു ബ്രാഹ്മണ ബാലന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട്‌ തുകലനെ നിഗ്രഹിച്ചു എന്നും, തന്റെ ആയുധമായ സുദർശന ചക്രം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രെ. ഇത്‌ ക്രി മു 2998-ൽ ആണെന്നു കരുതുന്നു. പിന്നീട്‌ ക്രി മു 59 ൽ വിഷ്ണു പ്രതിഷ്ഠയും നടന്നു.