"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കവിയൂർ മഹാദേവ ക്ഷേത്രം | ഹൈന്ദവം

കവിയൂർ മഹാദേവ ക്ഷേത്രം

കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധ ക്ഷേത്രമാണ് കവിയൂർ ശ്രീ മഹാദേവക്ഷേത്രം. എ.ഡി.951-952-കളിലെ (കലി വർഷം : 4051 - 4052) ശിലാശാസനം കവിയൂർ ക്ഷേത്ര-ശ്രീകോവിലിന്റെ അടിത്തറയിലാണ് ഉള്ളത്. കവിയൂർ ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ പരമശിവൻ തൃക്കവിയൂരപ്പൻ എന്നപേരിലാണ്‌ അറിയപ്പെടുന്നത്. അർദ്ധനാരീശ്വര സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കവിയൂർ. മുഖ്യപ്രതിഷ്ഠകൾ ശിവ-പാർവ്വതിമാരുടേതാണങ്കിലും ഉപദേവനായ ഹനുമാൻ സ്വാമിയുടെ പേരിലാണ് ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളത്.പുരാതന കേരളത്തിലെ 32 ഗ്രാമങ്ങളിലൊന്നായിരുന്നു കവിയൂർ.

ഐതിഹ്യം

കേരളക്കരയിലെ ഏറ്റവും പുരാതനമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കവിയൂർ ശ്രീ മഹാദേവക്ഷേത്രം. ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശത്തു നിലകൊള്ളുന്ന ചരിത്രപ്രധാനമായ അഷ്ടാദശശിവക്ഷേത്രങ്ങളിലൊന്നാണ്. പാർവ്വതിസമേതനായ പരമശിവൻ മുഖ്യദേവത. ത്രേതായുഗാന്ത്യത്തിൽ സാക്ഷാൽ ശ്രീരാമചന്ദ്രനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണിവിടുത്തെ ശൈവസങ്കൽപ്പമെന്നാണ് ഐതിഹ്യം. ഇപ്പോൾ നിലനിൽക്കുന്ന ക്ഷേത്രത്തിന് ആയിരത്തിലേറെ വർഷം പഴക്കമുണ്ട്. ശ്രീകോവിൽത്തറയിലെ ശിലാശാസനങ്ങൾ ഇതിനു സാക്ഷ്യം പറയുന്നു.കേരളീയ ദാരുശിൽപശൈലിയുടെ ഉത്തമ ഉദാഹരണമാണ് ഈ ക്ഷേത്രസമുച്ചയം.ആകമാനം ചെമ്പുമേഞ്ഞ നാലമ്പലം, വിളകുമാടം, വാതിൽമാടം, നമസ്കാരമണ്ഡപം, ശ്രീകോവിൽ എന്നീ കെട്ടിടങൾ ഉദാത്തശിൽപശൈലി പ്രകടിപ്പിക്കുന്നു. കേരളക്കരയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്ന് എന്ന ഖ്യാതിയും കവിയൂർ ക്ഷേത്രത്തിനുണ്ട്. ക്രി.വർഷം 1899-1900 കാലഘട്ടത്തിൽ ക്ഷേത്രം തിരുവിതാംകൂർ ഗവൺമെന്റ് ഏറ്റെടുക്കുമ്പോൾ ക്ഷേത്രത്തിന്റെ വാർഷികാദായം 10,000-പറയിലേറെ നെല്ലും 30,000-പണത്തോളം ധനവുമായിരുന്നു.[അവലംബം ആവശ്യമാണ്] അപൂർവ്വവും അമൂല്യവുമായ അനേകം തിരുവാഭരണങൾ തൃക്കവിയൂരപ്പനുണ്ട്. സ്വർണ്ണപ്രഭാമണ്ഡലം, സ്വർണത്തിൽത്തീർത്ത ആനച്ചമയങ്ങൾ, സ്വർണ്ണക്കുടങൾ, രത്നമാലകൾ എന്നിവ ഇക്കുട്ടത്തിൽപ്പെടും. പ്രതിദിനം അനേകശതം വിശ്വാസികൾ ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നു. പഴയ കവിയൂർ ഗ്രാമത്തിന്റെ ഭാഗങ്ങളായിരുന്ന കുന്നന്താനം, ഇരവിപേരൂർ, ആഞ്ഞിലിത്താനം, മുരണി എന്നീ പ്രദേശങ്ങളുടെയും ദേശനാഥൻ തൃക്കവിയൂരപ്പനാണന്നാണ് വിശ്വാസം. കവിയൂർ ഗ്രാമത്തിലെ പത്തില്ലത്തിൽ പ്പോറ്റിമാരായിരുന്നു ഈ മഹാക്ഷേത്രത്തിന്റെ ഊരാളന്മാർ.18-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പോറ്റിമാർക്കായിരുന്നു ക്ഷേത്രാധികാരം. തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്താണ് ക്ഷേത്രം ഏറ്റെടുക്കുന്നത്. അന്ന് ക്ഷേത്രത്തെ ഒന്നാം ക്ലാസ്സ് ദേവസ്വ പദവി നൽകി പൊതു തീർത്ഥാടനമാക്കി.