"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കൊടുംതറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം | ഹൈന്ദവം

കൊടുംതറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം

പത്തനംതിട്ട നഗരത്തിൽനിന്നും ഏകദേശം 2 കിമി തെക്കുമാറി കൊടുംതറ ഗ്രാമത്തിൽ അച്ചൻകൊവിലാറിനു തീരത്തു കിഴക്കുദർശനമയി നിലകൊള്ളുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണു കൊടുംതറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. തിരുവിതാംകൂർ ദേവസ്വംബോർഡിനുകീഴിൽ പത്തനംതിട്ട ജില്ലയിലെ ഏക മേജർ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണിത്. പ്രധാനദേവനായ സുബ്രഹ്മണ്യനുപുറമേ ഗണപതി, മഹാദേവൻ, മഹാവിഷ്ണു എന്നിവരും ഒരേ ശ്രീകോവിലിൽ വാഴുന്നു എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. പരശുരാമനാൽ ബീജാവാപം ചെയ്യപ്പെട്ട ഈ ക്ഷേത്രം ചെന്നീർക്കര സ്വരൂപത്തിലെ ശക്തിഭദ്രനാലാണു നിർമിക്കപ്പെട്ടതു എന്നു വിശ്വസിക്കുന്നു. ചെങ്ങനൂർ താഴമൺ കുടുമ്പത്തിനാണ് ക്ഷേത്രത്തിലെ തന്ത്രം.

പ്രധാനശ്രീകോവിലിൽ തെക്കോട്ടുദർശനമയി ഗണപതിയും മഹാദേവനും നിലകൊള്ളുന്നു. പ്രധാനശ്രീകോവിലിൽ പടിഞാർദർശനമായാണ് മഹാവിഷ്ണുവിന്റെ സ്ഥാനം. ഇതുകൂടാതെ ക്ഷേത്രത്തിൽ ചുറ്റമ്പലത്തിനുപുറത്ത് വടക്കുകിഴക്കായി നാഗദേവതകളെയും തെക്കുപടിഞ്ഞാറ് കന്നിമൂലയിൽ ശാസ്താവിനെയും ചുറ്റമ്പലത്തിനകത്തേക്ക് കടക്കുന്നതിനു ഇടതു ഭാഗത്തായി യക്ഷിയമ്മയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. മകരമാസത്തിലെ തൈപൂയം ക്ഷേത്രത്തിലെ ഒരു പ്രധാന ഉത്സവമാണ്. അന്നു രാവിലെ ക്ഷേത്രത്തിൽനിന്നും പത്തനംതിട്ട ശ്രീധർമശാസ്താക്ഷേത്രത്തിൽ എത്തുന്ന കാവടികൾ അവിടെവച്ച് കാവടി നിറച്ച് താളമേളങ്ങളോടെ തിരിച്ചു ക്ഷേത്രത്തിൽ എത്തിചേരുന്നു. ദീപാരാധന കഴിഞു നാട്ടിലെ സ്ത്രീകൾ ക്ഷേത്രത്തിൽനിന്നും മയിലാടുംപാറ മലനട ശ്രീ പാർവതീ ക്ഷേത്രത്തിലേക്ക് താലപ്പൊലിയും വിളക്കുമായി ദർശനം നടത്തുന്നു. ക്ഷേത്രത്തിലേ പ്രധാന ഉത്സവം മേട മാസത്തിലേ വിഷുദിവസം ആണ്. ക്ഷേത്രത്തിൽനിന്നും പത്തനംതിട്ട ശ്രീധർമശാസ്താക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്ന ഭഗവാൻ അവിടെ നിന്നും ദേവന്റെ സഹോദരീസ്താനീയരായ തഴൂർ, [വലംചുഴി ഭഗവതി] മാരോടൊപ്പം തിരിച്ചു ക്ഷേത്രത്തിൽ എത്തിചേരുന്നു. തുടർന്നു പറയെടുപ്പു കഴിഞ്ഞ് വെളുപ്പിന് വിഷു കൈനീട്ടം നല്കി യാത്രയാകും.തുലാമാസത്തിലെ സ്കന്ദഷഷ്ഠിയും ഒരോ മാസത്തിലെയും ഷഷ്ഠിയും ഇവിടെ സമുചിതമായി ആഘോഷിച്ചുവരുന്നു.