"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തൃപ്പാറ മഹാദേവർ ക്ഷേത്രം | ഹൈന്ദവം

തൃപ്പാറ മഹാദേവർ ക്ഷേത്രം

പത്തനംതിട്ട ജില്ലയിൽ ഏകദേശം 6 കി. മി തെക്ക് മാറി കൈപ്പട്ടൂർ-കോന്നി റോഡിൽ കൈപ്പട്ടൂരിൽ നിന്നും 1 കി.മി കിഴക്ക് വള്ളിക്കോട്ടാണ് ത്രിപ്പാറ ശ്രീ മഹാദേവർ ക്ഷേത്രം. പുരാണപ്രസിദ്ധവും, വാസ്തുശാസ്ത്ര സംബന്ധിയായ സവിശേഷതകളുള്ളതുമായ ഈ ക്ഷേത്രം അച്ചൻ കോവിൽ ആറിന്റെ തീരത്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ആറന്മുള ഗ്രൂപ്പിന്റെ കീഴിലുള്ള ഈ ദേവസ്വം ഒരു മേജർ ക്ഷേത്രമാണ്. കൂടാതെ സബ് ഗ്രൂപ്പുമാണ് .ഈ സബ് ഗ്രൂപ്പിന്റെ കീഴിൽ മറ്റൊരു മേജർ ക്ഷേത്രവും മൈനർ ക്ഷേത്രവും ഉണ്ട് .

ഐതിഹ്യം

പാണ്ഡവരുടെ വനവാസകാലത്ത് അർജ്ജുനനും ശ്രീകൃഷ്ണനും കൂടി ഒരു പ്രദോഷദിവസം വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. നടന്നു നടന്നു ക്ഷീണിതരായ കൃഷ്ണാർജുനന്മാർ നദീതീരത്ത് വിശ്രമിക്കുമ്പോൾ ഇരുവർക്കും കഠിനമായ വിശപ്പനുഭവപ്പെട്ടു. അർജ്ജുനൻ നദിക്കരയിൽ ആഹാരം പാകം ചെയ്തു . ഭക്ഷണത്തിന് മുൻപ് ശിവന് പൂജ ചെയ്യുക പതിവായതിനാൽ ശിവഭക്തനായ അർജുനൻ കൃഷ്ണനോട് പൂജയ്ക്കായുള്ള സ്ഥലം അന്വേഷിച്ചു. കൃഷ്ണൻ തന്റെ പാദങ്ങൾ കാണിച്ചുകൊണ്ട് ശിവസങ്കല്പത്തിൽ പൂജ ചെയ്തുകൊള്ളാൻ ആവശ്യപ്പെട്ടപ്പോൾ അർജ്ജുനൻ അങ്ങനെ ശിവപൂജ ചെയ്തു. അങ്ങനെ ശിവസാന്നിധ്യമുള്ള തൃപ്പാദങ്ങൾ പിന്നീട് തൃപ്പാറയായി മാറി. നൂറ്റാണ്ടുകൾക്ക് ശേഷം കാടുപിടിച്ചുകിടന്ന പാറക്കൂട്ടത്തിൽ പുല്ലരിയാൻ പോയ ഒരാൾ അരിവാളിനു മൂർച്ച കൂട്ടാൻ ഒരു പാറക്കല്ലിൽ രാകിയപ്പോൾ അതിൽ നിന്നും രക്തം വരികയ്യുണ്ടായി. നാട്ടുകാർ ഈവിവരം അവിടുത്തെ കരപ്രമാണിയെ അറിയിക്കുകയും പിന്നീടു അവിടുത്തെ ദൈവസാന്നിധ്യം മനസ്സിലാക്കി പൂജ തുടങ്ങുകയും ചെയ്തു.

സർപ്പ സങ്കൽപ്പം

കേരളത്തിലെ ആറു പ്രധാന സർപപ്രതിഷ്ഠകളിൽ ഒന്നാണ് ഈ ക്ഷേത്രം (വെട്ടിക്കോട്, ആമേട, മണ്ണറശ്ശാല, നാഗർകോവിൽ, പാമ്പുമേക്കാട് എന്നിവയാണ് മറ്റുള്ളവ) കന്നിമാസത്തിലെ ആയില്യം നാളിൽ ഇവിടുത്തെ നൂറും പാലും തൊഴാൻ ധാരാളം ഭക്തർ വരുന്നു. കുടുംബത്തിലെ സർപ്പദോഷങ്ങൾ മാറാനും ഐശ്വര്യമുണ്ടാകാനും വേണ്ടി മഞ്ഞൾപൊടി സമർപണം എന്ന ചടങ്ങും ഇവിടെ നടക്കുന്നു .

ക്ഷേത്ര ശ്രീകോവിൽ

തിടപ്പള്ളിയോടു ചേർന്നു നില്ക്കുന്ന ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്റെ മാത്രമായ ഏറ്റവും വലിയ പ്രത്യേകത. സാധാരണഗതിയിൽ ശ്രീകോവിലിന്റെ ആകൃതി സമചതുരമോ വൃത്തമോ ആകാം. മേൽകൂര ഇല്ലാതെ ദീർഘചതുരാകൃതിയിൽ തീർത്തും കരിങ്കല്ലിൽ പണിത ഈ ശ്രീകോവിൽ കേരളീയവാസ്തുവിദ്യയുടെ അഭിമാനമാണ്. ശ്രീകോവിലിന്റെ നടുക്ക് നിന്നും ലേശം പടിഞ്ഞാറു മാറി ഒരു കുഴിയിലാണ് ഇവിടെ പൂജ നടക്കുന്നത്. ഈ കുഴിയിൽ ശിവസങ്കല്പത്തിൽ തുടാകൃതിയിൽ ഉള്ള കരിങ്കൽശിലയിൽ ആണ് പൂജ. ഈ ശിലയുടെ ആദ്യാന്തങ്ങൾ വ്യക്തമല്ല. ഭഗവാന്റെ വലതുഭാഗത്തായി ഉപദേവനായി മൂലഗണപതിയുടെ മറ്റൊരു അവതാരമായ ചലനഗണപതിയുടെ പ്രതിഷ്ഠയും ഉണ്ട്. കൂടാതെ ദേവി സങ്കല്പത്തിൽ പ്രധാനമായി അഞ്ചു വിളക്കുമാടങ്ങളും. നാഗരാജാവ്, നാഗയക്ഷി എന്ന ഉപദേവതകളെയും കുടിയിരുത്തിയിട്ടുണ്ട്‌. ഭഗവാനെ അഭിഷേകം ചെയ്യുന്ന തീർത്ഥം ഓവുവഴി ആറിലേയ്ക്കാണ് ചെല്ലുന്നത്. അതുകൂടാതെ ശ്രീകോവിലിന് അലങ്കാരമായി ധാരാളം കൽവിളക്കുകൾ ഉണ്ട് .

കൂവള മരം

കൊടിമരത്തിന്റെട ഇടതു ഭാഗത്ത് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കൂവളമരത്തിനു ഈക്ഷേത്രത്തോളം പഴക്കമുണ്ട്എന്നും കൂവളത്തും കായ ഉള്ള ഏക മരം എന്നത് ഇതിന്റെള മാത്രം പ്രത്യേകതയാണ് . എല്ലാ ദിവസവും നിറയെ കായ്കളോടെ പടര്ന്നു പന്തലിച്ചു നില്ക്കുന്ന ഈ മരച്ചുവട്ടിൽ ഭഗവാനെ ശുദ്ധത്തോടും, വൃത്തിയോടും ദര്ശിംക്കാൻ എത്തുന്നവരുടെ ശിരസ്സിൽ എങ്ങും വീഴാതെ മറ്റു സ്ഥലങ്ങളിലേക്ക് പതിക്കുന്നത് ഈ മരത്തിന്റെം ദൈവീക ശക്തിയെ വെളിപ്പെടുത്തുന്നു . കുറെ വര്ഷ ങ്ങള്ക്കുത മുന്പ്് വരെ ഈ കൂവള ചുവട്ടിൽ നിന്നും തീര്ത്ഥസ ഉത്ഭവം ഉണ്ടായിരുന്നു . അശുദ്ധയായ ഒരു സ്ത്രീ ആ തീര്ത്ഥം മരച്ചുവട്ടിൽ നിന്നും സ്വീകരിച്ചതിനു ശേഷം അത് നില്ക്കു കയായിരുന്നു .