"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തൃപ്പുലിയൂര്‍ ക്ഷേത്രം | ഹൈന്ദവം

തൃപ്പുലിയൂര്‍ ക്ഷേത്രം

പഞ്ച പാണ്ഡവ ക്ഷേത്രങ്ങളില്‍ രണ്ടാമത്തേതാണ് ഭീമസേനന്‍ പ്രതിഷ്ഠ നടത്തിയ തൃപ്പുലിയൂര്‍ ക്ഷേത്രം, പുലിയനൂര്‍ എന്നും പേരുണ്ട്. ചെറിയനാട് വഴിയുള്ള ചെങ്ങനൂര്‍ മാവേലിക്കര റൂട്ടില്‍ ഏതാണ്ട് മദ്ധ്യത്തിലായിട്ടാണ് പുലിയൂര്‍, ഈ പ്രദേശം പണ്ട് വനമായിരുന്നു എന്നും ആ വനത്തില്‍ ധാരാളം പുലികള്‍ ഉണ്ടായിരുന്നുവെന്നും, പുലിയുള്ള ഊര്‍ പുലിയൂരായി എന്നും പറയപ്പെടുന്നു. നാമാഴവാര്‍ കൃതികളില്‍ കരുമണിമലയ്‌ എന്നാണ് ഈ പ്രദേശത്തിന് പേര്, ക്ഷേത്രം ചെറിയ ഒരു കുന്നിന്‍ മുകളിലാണ്. കിഴക്ക് ദര്‍ശനമായാണ്‌ ക്ഷേത്രം, വൃത്താകൃതിയിലായ ശ്രീകോവിലിനു സാമാന്യത്തിലധികം വലുപ്പവും ഉയരവുമുണ്ട്, ആജാനബാഹുവായ ഭീമന്‍ നിര്‍മ്മിച്ചതായത് കൊണ്ട് ചെറുതാകാന്‍ ഇടയില്ലല്ലോ. ബലിക്കല്ല് നമസ്ക്കര മണ്ഡപം വിളക്കുമാടം എന്നിവ കല്ലുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് മാത്രമല്ല അവയില്‍ ധാരാളം കൊത്തുപണികളും ശില ലിഖിതങ്ങളും ഉണ്ട്.

ശംഖു ചക്ര ഗദ പത്മ ധാരിയായ മഹാ വിഷ്ണുവിന്‍റെ ചതുര്‍ ഭുജ ശില വിഗ്രഹം നില്‍ക്കുന്ന രൂപത്തിലാണ്. സാധാരണ വിഷ്ണു വിഗ്രഹങ്ങള്‍ക്ക് ശാന്ത ഭാവമാണെങ്കിലും രൗദ്ര ഭീമന്‍ പ്രതിഷ്ഠ നടത്തിയത് കൊണ്ട് എന്തോ തൃപ്പുലിയൂര്‍ വിഷ്ണുവിന് രൗദ്ര ഭാവമാണ്, പ്രതിഷ്ഠ നടത്തുന്നയാളുടെ ഭാവം പ്രതിഷ്ഠയ്ക്കും ഉണ്ടാകും എന്ന് താന്ത്രിക മതം. ഉപദേവതമാര്‍ ഗണപതി ശാസ്താവ് ശിവന്‍ നാഗരാജാവ് നാഗയക്ഷി രക്ഷസ് കൂവളത്തപ്പന്‍ എന്നിവരാണ്. കുട്ടികളുടെ രാപ്പെടി മാറ്റാന്‍ യക്ഷിക്ക് കരിക്കും വറപൊടിയും നിവേദിക്കുന്നത് നല്ലതാണ്‌. മകരമാസത്തില്‍ തിരുവോണം ആറാട്ടായി പത്തു ദിവസമാണ് ഉത്സവം, മകര സങ്ക്രമത്തിന് കാവടിയാട്ടവും ഉണ്ട്. വരയന്നകുറിയില്‍ നിന്ന് ആള് വന്നിട്ടുണ്ടോ എന്ന് ചോദിക്കുകയും ഇല്ല എന്ന് മറുപിടി കിട്ടിയാല്‍ മാത്രം ദേവനെ പുറത്തേക്ക് എഴുന്നുള്ളിക്കുകയും ചെയ്യുന്ന സവിശേഷമായ ഒരു ചടങ്ങ് ഇവിടെയുണ്ട്. അതിനു നിദാനമായ കഥ ഇപ്രകാരമാണ്. നല്ലവനായ വരയന്നകുറിയിലെ നാടുവാഴിയെ ചതിച്ചു കൊന്നു അതിനു പ്രതികാരമായി നായര്‍ പടയാളികള്‍ ക്ഷേത്ര ഉരാളമ്മാരെ കൊന്നു. പിന്നീടു രണ്ടു നൂറ്റാണ്ടുകളോളം ക്ഷേത്രം അടഞ്ഞു കിടന്നുവെന്നും പറയപ്പെടുന്നു.