"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം | ഹൈന്ദവം

ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം

കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയ്ക്കടുത്ത് ഇത്തിത്താനത്ത് സ്ഥിതിചെയ്യുന്ന പുരാതന ദേവിക്ഷേത്രമാണ് ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം. പ്രധാന പ്രതിഷ്ഠ ഭദ്രകാളി സങ്കല്പമാണ്. മദ്ധ്യകേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രം. ക്ഷേത്രത്തിലെ പത്താമുദയം ആഘോഷവും, ഗജമേളയും (ഇത്തിത്താനം ഗജമേള) ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളാണ്. ഏറ്റവും ലക്ഷണമൊത്ത ഗജവീരനു നൽകുന്ന ഗജരാജരത്നം ബഹുമതി ഈ ക്ഷേത്രത്തിൽ വെച്ചാണ് നടത്താറുള്ളത്.

ഐതിഹ്യം

ഇത്തിത്താനം ദേശത്തു താമസിച്ചിരുന്ന വെള്ളാപ്പള്ളി പണിക്കർ കൊടുങ്ങല്ലൂർ ഭഗവതിയുടെ ഭക്താനായിരുന്നു. ഏകദേശം 500 വർഷങ്ങൾക്കു മുൻപ് ഇത്തിത്താനം ദേശത്തു താമസിച്ചിരുന്ന വെള്ളാപ്പള്ളി പണിക്കർ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനു പോകുകയും, അദ്ദെഹത്തിന്റെ തിരിച്ചു വരവിൽ കൊടുങ്ങല്ലൂർ ഭഗവതിയുടെ സാന്നിധ്യം തന്റെ ഓലക്കുടയിൽ കാണുകയും ചെയ്തു. ഈ ഓലക്കുട അമ്പലക്കോടി എന്ന സ്ഥലത്തു വെക്കുകയും അവിടെ ദേവീസാന്നിധ്യം മനസ്സിലാക്കി ദേവിയെ കുടിയിരുത്തി. അതിനു വർഷങ്ങൾക്കുശേഷം ഇളങ്കാവിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു ക്ഷേത്രം പണിതു. ക്ഷേത്രത്തിന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി പണിക്കർ കുടുംബത്തിനു പ്രത്യേക അവകാശം ഇപ്പോഴും നിലനിൽക്കുന്നു. ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഇപ്പോഴുള്ള ക്ഷേത്രത്തിൽ നിന്ന് ഏകദേശം അരക്കിലോമീറ്റർ പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്ന അമ്പലക്കോടിയിലാണ്.

ഉപപ്രതിഷ്ടകൾ

നാഗരാജാവ്
യക്ഷി
ഗന്ധർവൻ

നിത്യപൂജകൾ

ഉഷഃപൂജ
ഉച്ചപൂജ
അത്താഴപൂജ

തിരുവുത്സവം

മേടമാസത്തിൽ വിഷുവിനു (മേടം ഒന്ന്) കൊടിയേറി പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം പത്താമുദയം നാളിൽ ആറാട്ടോടുകൂടി സമാപിക്കുന്നു. ഒൻപതാം ദിവസത്തെ ഗജമേള, പ്രാചീന ക്ഷേത്രകലകളായ അർജ്ജുന നൃത്തം, വേലകളി, പുലവൃത്തംകളി, ഉത്സവാചാരങ്ങളായ കാഴ്ചശീവേലി, ശ്രീഭൂതബലി, വിളക്ക് തുടങ്ങീയവ തിരുവുത്സവത്തിന് മാറ്റുകൂട്ടുന്നു. ചാലച്ചിറയിലെ ആറാട്ട് കുളത്തിലാണ് ദേവിയുടെ ആറാട്ട് നടത്തുന്നത്. ഉത്സവനാളിൽ മാത്രമുള്ള ഇളങ്കാവിലമ്മയുടെ ചിറവംമുട്ടംക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് ഭക്തി നിർഭരമാണ്.

ഗജമേള

ഏറ്റവും ലക്ഷണമൊത്ത ഗജവീരന് സൂര്യകാലടി മഹാഗണപതി ക്ഷേത്രം വക ഗജരാജരക്തം ബഹുമതി നൽകി ആദരിക്കുന്നു. 2006 മുതലാണ് ഇത് ക്ഷേത്രത്തിൽ നടത്തിവരുന്നത്. മദ്ധ്യ കേരളത്തിലെ പ്രധാന ഗജമേളയാണ് ഇത്തിത്താനം ഗജമേള. ക്രി.വർഷം 2000- മുതലാണ് ക്ഷേത്രത്തിൽ ഗജമേള ആരംഭിച്ചത്. നെറ്റിപ്പട്ടം തുടങ്ങീയ ആടയാഭരണങ്ങളില്ലാതെ ആനകളെ അണിനിരത്തുന്ന ഗജമേളയെന്ന പ്രത്യേതയും ഇതിനുണ്ട്. ഒൻപതാം ഉത്സവത്തിനാണ് ഗജമേള നടത്തുന്നത്. ഗജസ്നേഹികളെ ആഘർഷിക്കുന്ന ഗജസംഗമം കാണാൻ നിരവധി ആൾക്കാർ ക്ഷേത്രത്തിൽ എത്താറുണ്ട്. ഗജരത്നം കിട്ടിയ ആനയാണ് അന്നത്തെ കാഴ്ചശ്രീബലിക്കും ശ്രീഭൂതബലിക്കും വിളക്കിനും എഴുന്നള്ളിക്കുന്നത്.

ഇത്തിത്താനം ഗജമേളയിൽ ഗജരാജരത്നം കിട്ടിയവർ

2006 -- പാമ്പാടി രാജൻ
2007 -- പാമ്പാടി രാജൻ
2008 -- മലയാലപ്പുഴ രാജൻ
2009 -- തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
2010 -- മംഗലാംകുന്ന് അയ്യപ്പൻ
2011 -- തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ

ക്ഷേത്രത്തിൽ എത്തിചേരാൻ

എം.സി. റോഡിൽ തുരുത്തി ജംഗ്ഷനിൽ നിന്നും ഇത്തിത്താനം റോഡിലൂടെ 2 കി.മി. കിഴക്കുമാറി സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിചേരാം. ചങ്ങനാശ്ശേരി - കോട്ടയം (ചെത്തിപ്പുഴ/മാളികക്കടവ് റൂട്ടിൽ) റീഡിൽ ചാലച്ചിറ ജംഗ്ഷനിൽ നിന്നും 2 കി.മി. പടിഞ്ഞാറ് തുരുത്തി റോഡിലൂടെ സഞ്ചരിച്ചും ക്ഷേത്രത്തിൽ എത്തിചേരാം.