"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
പുണ്ഡരീകപുരം ക്ഷേത്രം | ഹൈന്ദവം

പുണ്ഡരീകപുരം ക്ഷേത്രം

നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങൾക്ക് പേരുകേട്ട അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഈ മഹാവിഷ്ണു ക്ഷേത്രം. പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നാല് ചുവരുകളിലായി പതിമൂന്ന് ഭാഗങ്ങളായി പുരാണകഥകളുടേയും മറ്റും ചിത്രീകരണം കാണാം. കേരളത്തിലെ കോട്ടയം ജില്ലയിൽ തലയോലപറമ്പിലെ മിടായികുന്നം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേലിമാംകോവിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിക്കാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം.ഒരിക്കൽ അത്താഴപൂജ സമയത്ത് ബ്രാഹ്മണരായ മൂന്ന് പരദേശികൾ ഇവിടെയെത്തിയെന്നും, ആ രാത്രി ക്ഷേത്രത്തിൽ തങ്ങാൻ പൂജാരിയോട് അനുവാദം ചോദിച്ചെന്നും അങ്ങനെ ക്ഷേത്ര ബലിപ്പുരയിൽ ഉറങ്ങാൻകിടന്ന ഇവരെ പിറ്റേന്ന് കണ്ടില്ലെന്നും, പകരം ചുവരിൽ ഈ ചിത്രങ്ങളാണ് കാണാനായതെന്നുമാണ് ഐതിഹ്യം.ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഗരുഡന്റെ കഴുത്തിൽ മഹാവിഷ്ണു, ഇടത്തേതുടയിൽ സത്യഭാമ മുതൽ ശക്തി പഞ്ചാക്ഷരി, മഹിഷാസുരമർദ്ദിനി, യക്ഷി, ശ്രീകൃഷ്ണലീല, ശ്രീരാമ പട്ടാഭിഷേകം, ശങ്കരനാരായണൻ, കാളിയമർദ്ദനം, ദക്ഷിണാമൂർത്തി, അർദ്ധനാരീശ്വരൻ, ഗണപതിപൂജ ഇവയാണ് ചുവരുകളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്.ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിലെ ശിലാവിഗ്രഹങ്ങൾ കുഞ്ചൻനമ്പ്യാരുടെ കൃഷ്ണാർജ്ജുനവിജയം കഥയെ ആസ്പദമാക്കിയുള്ളതാണ്.

ചുറ്റുപാടുകളിൽ നിന്നും വളരെ ഉയർന്ന് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്ക് വയലുകൾക്കിടയിലൂടെ കരിങ്കൽപ്പടവുകൾ താണ്ടിവേണം ഈ ക്ഷേത്രാങ്കണത്തിലെത്താൻ.സർപ്പദോഷമകറ്റാൻ ഗരുഡന്റെ രൂപങ്ങൾ വെങ്കലത്തിൽ നിർമ്മിച്ച് ശ്രീകോവിലിന്റെ വാവടയിൽ തൂക്കുന്നത് ഇവിടത്തെ ഒരു വിശ്വാസമാണ്. പുരാവസ്തുവകുപ്പ് സാമാന്യം വലിപ്പമുള്ള ഒരു ഗരുഡസ്വരൂപം ഇവിടെനിന്നുമെടുത്ത് തൃപ്പൂണിത്തുറ ഹിൽപാലസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ജീർണ്ണമായ ക്ഷേത്രവും ചുവർചിത്രങ്ങളും തനിമ നിലനിർത്തിക്കൊണ്ട് പുരാവസ്തുവകുപ്പ് അടുത്ത കാലത്ത് മോടിപിടിപ്പിച്ചിരുന്നു.

കോട്ടയത്ത്‌ നിന്നും ഏകദേശം 37 കിലോമീറ്റെര്‍ ദൂരം ഉണ്ട്. വൈക്കത്ത് നിന്നും കോട്ടയം റൂട്ടില്‍ 6 -7 കിലോ മീറ്റര്‍ ദൂരം വന്നാല്‍ തലയോലപറമ്പ് ബസ്‌ സ്റ്റാന്റ്. അവിടെ നിന്നും ഏറണാകുളം റൂട്ടില്‍ 2 കിലോ മീറ്റര്‍ വന്നാല്‍ മിടായിക്കുന്നം ബസ്‌ സ്റ്റോപ്പ്‌. (ദേവസ്വം ബോര്‍ഡ് കോളേജ് സ്റ്റോപ്പ്‌ ) അവിടെ ഇറങ്ങിയാല്‍ ക്ഷേത്രത്തില്‍ എത്താം .തികച്ചും ഗ്രാമീണമായ അന്തരീക്ഷമാണ് ഇവിടെ. ഗരുഡന്‍റെ പുറത്തു കയറി ഇരിക്കുന്ന മഹാവിഷ്ണുവിന്‍റെ പ്രതിഷ്ഠയാണ് ഇവിടുത്തെ പ്രത്യേകത.