"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
പൂർണ്ണത്രയീശ ക്ഷേത്രം | ഹൈന്ദവം

പൂർണ്ണത്രയീശ ക്ഷേത്രം

ഇന്ത്യയിലെ പഴയ നാട്ടുരാജ്യമാ‍യ തിരുക്കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയിലാണ് (കേരളത്തിലെ എറണാകുളം ജില്ലയിൽ) ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം 1900-കളിൽ വന്ന ഒരു തീപിടിത്തത്തിൽ നശിച്ചുപോയിട്ട് പിന്നീട് പുനരുദ്ധരിക്കുകയായിരുന്നു. അങ്ങനെ പുനരുദ്ധരിച്ച ക്ഷേത്രമാണ് ഇന്ന് നിലകൊള്ളുന്നത്.ക്ഷേത്രം എ.ഡി. 947-ൽ പ്രതിഷ്ഠ നടത്തിയതാണെന്ന് രണ്ടാം ചേരസാമ്രാജ്യകാലത്തെ ചക്രവർത്തി കോതരവിയുടെ ശിലാശാസനത്തിൽ പറയുന്നു . പക്ഷേ ബിംബം പ്രതിഷ്ഠിച്ചത് കൊല്ലവർഷം 455-ലാണ് (എ.ഡി.1280-ൽ ‘ബൗദ്ധാതിമതം’). പടിഞ്ഞാറെ ഗോപുരം കൊല്ലവർഷം 952-ലും ശ്രീകോവിലും മണ്ഡപവും 1000-മാണ്ടിലും, വിളക്കുമാടങ്ങൾ 1008-ലും,1015-ലും, കിഴക്കേ ഗോപുരവും നടപ്പുരയും 1024-ലും പണിതീർത്തതാണ്. പഴയ കുറിയൂർ (കുരൂർ) സ്വരൂപത്തിന്റെ ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു. ഈ സ്വരൂപം അന്യം നിന്നപ്പോഴാണ് ഈ പ്രദേശവും ക്ഷേത്രവും കൊച്ചി രാജവംശത്തിന് കിട്ടുന്നത്.

വൈകുണ്ഠത്തിൽ നിന്നും കിട്ടിയ മഹാവിഷ്ണുവിന്റെ വിഗ്രഹം അർജ്ജുനൻ പൂർണ്ണി നദിയുടെ തീരത്ത് പ്രതിഷ്ഠിച്ചു എന്നാണ് ഇവിടത്തെ ഐതിഹ്യം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണു ആണ്. സന്താനഗോപാല മൂർത്തി എന്ന രൂപത്തിലാണ് വിഷ്ണു ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നത്. കുട്ടികളില്ലാത്ത ദമ്പതികൾ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സന്താന സൌഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം. കിഴക്കോട്ട് ദർശനം. കൊച്ചിയിലെ രാജകുടുംബമായ പെരുമ്പടപ്പു സ്വരൂപത്തിന്റെ കുലദൈവമാണ് പൂർണ്ണത്രയീശൻ. എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവങ്ങൾ പ്രശസ്തമാണ്. ഇതിൽ പ്രധാനം എല്ലാ വർഷവും വൃശ്ചികമാസത്തിൽ (നവംബർ - ഡിസംബർ മാസങ്ങളിൽ) നടക്കുന്ന വൃശ്ചികോത്സവം ആണ്.