"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തിരുവമ്പാടി ക്ഷേത്രം | ഹൈന്ദവം

തിരുവമ്പാടി ക്ഷേത്രം

ശ്രീ വടക്കുനാഥൻ, പാറമേൽക്കാവ് ക്ഷേത്രങ്ങളോളം പഴക്കമില്ലെങ്കിലും തൃശ്ശൂരിലെ അതിപുരാതനക്ഷേത്രങ്ങളിലൊന്നാണ് തിരുമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് ഇത്. തൃശ്ശൂർ നഗരത്തിൽ പാട്ടുരായ്ക്കൽ ഷൊർണ്ണൂർ റോഡിലായി സ്ഥിതിചെയ്യുന്നു.

ചരിത്രം

വൈഷ്ണവ ഭക്തർ ആശ്രയകേന്ദ്രമായി കരുതി പോരുന്ന തിരുവമ്പാടി ക്ഷേത്രം നേരത്തെ ഭഗവതി ക്കാവ് എന്നാണ് ചരിത്രം. ടിപ്പുവിന്റെ പടയോട്ടകാലത്താണ് തിരുവമ്പാടിയുടെ ചരിത്രത്തിന്റെ തുടക്കം. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തുരിൽ നിന്ന് ശാന്തിക്കാരൻ എടുത്ത് ഓടിയ കൃഷ്ണ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. വടക്കെ അങ്ങാടിയിൽ കണ്ടൻ കാവിലായിരുന്നു ആദ്യ പ്രതിഷ്ഠ. കൃഷ്ണനോടൊപ്പം പോന്നതായി സങ്കൽപ്പിക്കുന്ന ബാല ഭഭ്രകാളിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. എടക്കളത്തുരിൽ നിന്നു കൊണ്ടുവന്ന വിഗ്രഹം കാറ്റാനപ്പുള്ളി മനയിൽ ആദ്യം കുടിയിരുത്തപ്പെട്ടു എന്ന ഐതീഹ്യമുണ്ട്. പിന്നീട് തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൽ ശ്രീ കൃഷ്ണനെ പ്രതിഷ്ഠിച്ചു. ഭഗവതിയെ ‘എടത്തരിക’ ത്തേക്കു മാറ്റി.

പ്രതിഷ്ഠ

തിരുവമ്പാടി കൃഷ്ണനാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ. തിരുവമ്പാടി ഭഗവതിയാണ് മറ്റൊരു പ്രധാനപ്പെട്ട പ്രതിഷ്ഠ. ഉണ്ണികൃഷ്ണന്റെ രൂപത്തിലുള്ള ഭഗവദ്വിഗ്രഹത്തിന് മൂന്നടി പൊക്കമുണ്ട്. പടിഞ്ഞാട്ട് ദർശനമായാണ് രണ്ടുപ്രതിഷ്ഠകളും. ഗണപതി, ശാസ്താവ്, നാഗങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഹനുമാൻ, സുബ്രഹ്മണ്യൻ തുടങ്ങിയ ദേവതകൾ ആണ് ഉപദേവതകൾ.

വിശേഷ ആഘോഷങ്ങൾ

കുംഭമാസത്തിലെ വേലയും മേടത്തിലെ പൂരവും ഭഗവതിയുടേതാ‍ണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയും കുംഭമാസത്തിലെ പൂയത്തിൽ കൊടിയേറി 8 മത്തെ ദിവസം ആറാട്ടോടെ ആഘോഷിക്കുന്ന ഉത്സവവും ശ്രീ കൃഷ്ണന്റെ ആണ്ടുവിശേഷങ്ങളായി കൊണ്ടാടുന്നു. ആണ്ടുതോറുമുള്ള മറ്റൊരാഘോഷം പ്രതിഷ്ഠാദിനം.

തിരുമ്പാടി ദേവസ്വം

ക്ഷേത്രഭരണം തിരുമ്പാടി ദേവസ്വം എന്ന പേരിൽ സ്വയം ഭരിച്ചു വരുന്നു. ഇപ്പോൾ ക്ഷേത്രത്തിന് സ്വന്തമായി വ്യവസായ കെട്ടിടങ്ങളും, കല്ല്യാണ മണ്ഡപങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ട്.

സ്ഥാപനങ്ങൾ

കൌസ്തുഭം ആഡിറ്റോറിയം

പടിഞ്ഞാറെ നടക്കാവിൽ ഓഫീസ് കെട്ടിടം / ഷോപ്പിങ് കോമ്പ്ലക്സ്

അമ്പലത്തിലെ മുന്നിലെ ഓഫീസ് കെട്ടിടം

അമ്പലത്തിനു മുന്നിലെ കല്ല്യാണമണ്ഡപം, ഓഫീസ് കോംപ്ലക്സ്

സാന്ദീപനി വിദ്യാനികേതൻ സ്കൂൾ