"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം | ഹൈന്ദവം

തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമലയിൽ സ്ഥിതിചെയ്യുന്ന ശ്രീരാമ ക്ഷേത്രമാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രം. ഇവിടത്തെ ശ്രീരാമപ്രതിഷ്ഠ സ്വയംഭൂവാണെന്നും, ക്ഷേത്രം പരശുരാമൻ നിർമ്മിച്ചതാണെന്നുമാണ് ഐതിഹ്യം. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് ഏകദേശം നാല് കിലോമീറ്റർ ദൂരത്ത് മാറി ഭാരതപ്പുഴ ഒഴുകുന്നു. ക്ഷേത്രം ഒരു കുന്നിന്റെ മുകളിൽ ആയതിനാൽ അവിടെ നിന്നും നോക്കിയാൽ ഭാരതപ്പുഴ കാണാം.ശംഖുചക്രഗദാധാരിയായ ശ്രീരാമപ്രതിഷ്ഠയ്ക്ക് പുറമേ ലക്ഷ്മണൻ, ഗണപതി, ഹനുമാൻ എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ശ്രീരാമനും ലക്ഷ്മണനും പാൽപ്പായസവും ഹനുമാന് വടമാലയും അവിൽനിവേദ്യവുമാണ് പ്രധാന വഴിപാട്. ക്ഷേത്രത്തിനടുത്ത് കിഴക്ക് ഭാഗത്തായി ഉദ്ദേശം നൂറു മീറ്റർ നീളമുള്ള ക്ളിഷ്ടമായ ഒരു ഗുഹയുണ്ട്. പുനർജനി എന്ന പേരിൽ അറിയപ്പെടുന്ന ഈ ഗുഹ വിശ്വകർമാവ് നിർമിച്ചതാണെന്നാണ് ഐതിഹ്യം. വൃശ്ചിക മാസത്തിലെ ഏകാദശി (ഗുരുവായൂർ ഏകാദശി) നാൾ ഈ ഗുഹ നൂഴ്ന്നു കടക്കുന്നത് പാപങ്ങൾക്ക് പ്രായശ്ചിത്തമാകുമെന്നാണ് വിശ്വാസം.

പഴയ രേഖകളിൽ ഈ ക്ഷേത്രത്തിൻറെ പേർ തിരുമല്ലിനാഥന്റെ ക്ഷേത്രം എന്നാണ്. മല്ലിനാഥൻ ജൈനതീർത്ഥങ്കരനാണ്. ജൈനതീർത്ഥങ്കരന്മാർക്ക് പത്തി വിടർത്തിയ സർപ്പവുമായി വലിയ ബന്ധമുണ്ട്. പാർശ്വനാഥൻറെ അടയാളം പത്തി വിടർത്തിയ സർപ്പമാണ്. ലക്ഷ്മണൻ അനന്തന്റെ അവതാരമാണെന്നാണ് ഹിന്ദു വിശ്വാസം. ഇതിനടുത്ത് പാമ്പാടി എന്ന സ്ഥലമുള്ളതും നാഗബന്ധത്തിൻ സൂചനയാണ്. ഇതിൽ നിന്നും ജൈനക്ഷേത്രം ഹൈന്ദവക്ഷേത്രമാക്കി ലക്ഷ്മണ സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തി പരിഷ്കരിച്ചു എന്നു കരുതുന്നു.

ഐതിഹ്യം

മൂവേഴുവട്ടം മഹാക്ഷത്രിയരെ മുടിച്ച മഹാപാപത്തിൽ നിന്നും മുക്തി നേടാൻ വഴികാണാതെ അലയുന്ന പരശുരാമന്, പരമശിവൻ കൈലാസത്തിൽ താൻ നിത്യപൂജ നടത്തിയിരുന്ന വിഷ്ണുവിഗ്രഹം നൽകി അനുഗ്രഹിക്കുകയുണ്ടായി. ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ വില്വമല തണെ വിശേഷപ്പെട്ടതെന്ന് കരുതി പരശുരാമൻ ലോകാനുഗ്രഹത്തിനായി പ്രതിഷ്ഠിച്ചതാണു ശ്രീകോവിലിലെ വിഗ്രഹം എന്നാണ് ഐതിഹ്യം.വില്വാദ്രിനാഥ ക്ഷേത്രത്തിന് അടുത്തുള്ള അത്ഭുത സിദ്ധികൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹയാണ് പുനർജ്ജനി ഗുഹ. ഇതിനെ "പാപനാശിനി ഗുഹ" എന്നും പറയും. ക്ഷേത്രിൽനിന്നും രണ്ടര കിലോമീറ്റർ അകലെയുള്ള വിൽവമലയിലാണ്‌ പുനർജനി. വൃശ്ചികത്തിലെ ഏകാദശി ദിവസം തൊട്ടടുത്തുള്ള പാപനനശിനിയിൽ കുളിച്ച് പുനർജനിയിലൂടെ നൂണ്ട് കടന്നാൽ പാപങ്ങൾ തീർന്ന് പുതിയ ജന്മമായി എന്നാൺ വിശ്വാസം. പഴയകാലത്ത് ഗുഹയിൽ തടസമുണ്ടോ എന്നറിയാൻ നെല്ലിക്ക ഉരുട്ടുമായിരുന്നു. അതിനു ശേഷം പൂജാരിയാൺ ആദ്യം നൂളുക. ഇതിനു പിന്നിലാൺ മറ്റുള്ളവർ. ഏറ്റവും പരിചയമുള്ളവർക്കു നൂളാൻ അരമണിക്കൂറോളം വേണ്ടിവരും. ഗുഹയുടെ കിടപ്പ് പൊങ്ങിയും താഴ്ന്നും ആകയാൽ കമഴ്ന്നും മലർന്നും ഇരുന്നും ഞെരങ്ങിയും വേണം മുന്നേറാൻ. പുരുഷന്മാർക്കു മാത്രമേ പ്രവേശനമുള്ളു.

പ്രതിഷ്ഠകൾ

ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠകൽ ശ്രീരാമനും ലക്ഷ്മണനുമാണ്. നാലമ്പലത്തിനുള്ളിൽ ഒരേ വലിപ്പത്തോടെയും ഒരേ പ്രാധാന്യത്തോടെയും അനഭിമുഖമായി രണ്ട് ചതുരശ്രീകോവിലുകളുണ്ട്. ഇവയിൽ മുമ്പിലുള്ള ശ്രീകോവിലിൽ ശ്രീരാമനും പിന്നിലുള്ള ശ്രീകോവിലിൽ ലക്ഷ്മണനും യഥാക്രമം പടിഞ്ഞാട്ടും കിഴക്കോട്ടും ദർശനമായി വാഴുന്നു. ഇരുവർക്കും കൊടിമരമില്ല. ചതുർബാഹുവായി ശംഖചക്രഗദാപത്മധാരിയായി നിൽക്കുന്ന രൂപത്തിലുള്ള മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇരുവരുടെയും പ്രതിഷ്ഠകൾ. പടിഞ്ഞാട്ട് ദർശനമായ വിഗ്രഹമാണ് വലുത്. തുല്യ പ്രാധാന്യത്തോടെയാണ് ഇരുവരെയും കാണാറുള്ളത് എന്നതിനാൽ ഇരുവർക്കും നിത്യപൂജകളും വഴിപാടുകളും ഒരുപോലെയാണ്. എന്നാൽ ചിലർ പടിഞ്ഞാറേ നടയ്ക്കും ചിലർ കിഴക്കേ നടയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നു. പടിഞ്ഞാറേ നടയിൽ ആദ്യം തൊഴുതാൽ മോക്ഷം ലഭിക്കുമെന്നും കിഴക്കേ നടയിൽ ആദ്യം തൊഴുതാൽ ഭൗതിക ഐശ്വര്യങ്ങൾ ലഭിക്കുമെന്നും ഭക്തജനങ്ങൾ വിശ്വസിക്കുന്നു.

ഉപദേവതകൾ:

ഹനുമാൻ: ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് ചുറ്റമ്പലത്തിൻറെ പുറത്തായി പടിഞ്ഞാറ് ദർശനമായി ഹനുമാന്റെ ശ്രീകോവിൽ സ്ഥിതിചെയ്യുന്നു.

ഗണപതി: ക്ഷേത്രത്തിൻറെ ചുറ്റമ്പലത്തിനകത്തു തെക്ക് പടിഞ്ഞാറ് ഭാഗത്തായി കിഴക്ക് ദർശനമായി ഗണപതിയുടെ ശ്രീകോവിൽ സ്ഥിതിചെയ്യുന്നു.

അയ്യപ്പൻ: ക്ഷേത്രത്തിൻറെ തെക്ക് ഭാഗത്തായി ഏകദേശം അമ്പത് അടിയോളം താഴ്ചയിലാണ് അയ്യപ്പൻറെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ഇവിടേയ്ക്ക് ഇറങ്ങിചെല്ലുവാനായി പടികളും ഉണ്ട്. ക്ഷേത്രത്തിൽ നിന്നും താഴെ കുഴിയിൽ (കുണ്ട്) സ്ഥിതിചെയ്യുന്നത് കൊണ്ട്, ഇവിടത്തെ അയ്യപ്പനെ കുണ്ടിൽ അയ്യപ്പൻ എന്നും വിളിച്ചു വരുന്നു. പടിഞ്ഞാറെ നടയിലുള്ള ആലിനു നേരേയുള്ള ദിശയിലാണ് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം എന്നാണ് നിഗമനം.

വളരെ പണ്ട് 'പരശുദായർ' എന്നറിയപ്പെടുന്ന ഒരു വിഭാഗം നമ്പ്യാതിരിമാരുടെ നിയന്ത്രണത്തിലായിരുന്നു ക്ഷേത്രം. 16-ാം നൂറ്റാണ്ടിൽ സാമൂതിരിയും പാലക്കാട്ടു രാജാവും 'പുറക്കോയ്മ'യായും കക്കാട്ടു നമ്പ്യാതിരി 'അകക്കോയ്മ'യായും കൊച്ചിരാജാവ് 'മേല്കോയ്മ'യായും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ദേവസ്വം ബോർഡാണ് ഇപ്പോൾ ക്ഷേത്രത്തിന്റെ ഭരണം നിർവഹിക്കുന്നത്.

വിശേഷ ദിവസങ്ങൾ

നിറമാല:

കന്നി മാസത്തിലെ ആദ്യത്തെ വ്യഴാച്ച ഇവിടെ നിറമാല നടക്കുന്നു.

തിരുവില്വാമല ഏകാദശി:

കുംഭമാസത്തിലെ കറുത്ത ഏകാദശിയാണ് തിരുവില്വാമല ഏകാദശി. അഷ്ടമി വിളക്കു മുതൽ ഏകാദശി ഉത്സവം തുടങ്ങുകയായി.