"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ചെറുമുളങ്ങാട്ട് തയ്യില്‍ ശ്രീ രുധിരമാല മഹാകാളി ക്ഷേത്രം | ഹൈന്ദവം

ചെറുമുളങ്ങാട്ട് തയ്യില്‍ ശ്രീ രുധിരമാല മഹാകാളി ക്ഷേത്രം

അനേകം തലമുറകള്‍ക്ക് മുമ്പ് ചെറുമുളങ്ങാട്ട് കുടുംബത്തിലെ അതിശ്രേഷ്ട്ടനായ ഒരു ദിവ്യ പുരുഷന്‍ ഭാരതത്തിലെ ഉത്തര ഭാഗത്തുള്ള പുണ്യവനങ്ങളില്‍ വര്‍ഷങ്ങളോളം അതികഠിന തപസ്സ് ചെയ്തു ശക്തി സ്വരൂപിണിയായ ആദിപരാശക്തിയെ പ്രത്യക്ഷപെടുത്തുകയും തന്‍റെ ജന്മസ്ഥലമായ ചൂരെനെല്ലൂര്‍( ( (ചുലൂര്‍) എന്ന ഗ്രാമത്തെ ഹൃദയഭാഗത്ത് പ്രതിഷ്ട്ടിച്ച് ഭക്തിപുരസരമുള്ള ആരാധനകള്‍ നടത്തിപോന്നു. ആ യോഗിവര്യന്‍റെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് ‍ അനന്തതലമുറകള്‍ ആ ദിവ്യ ശക്തിചൈതന്യത്തെ ഭക്തിപുരസ്സരം ആരാധിച്ചു വരുന്ന ഒരു പുണ്യ സങ്കേതമാണ് ചെറുമുളങ്ങാട്ട്തയ്യില് ശ്രീരുധിരമാല മഹാകാളി ക്ഷേത്രം.

ഈ ക്ഷേത്രത്തില്‍ ജാതിമതഭേതമന്യെ അഭയം തേടി വരുന്ന ഭക്തര്‍ക്ക്‌ അനുഗ്രഹം നല്‍കി ഭക്തവത്സലയായ ആ മഹാദേവി നിത്യസാന്നിധ്യം ചെയ്തുവരുന്നു. വിദ്യ വേണ്ടവര്‍ക്ക് സരസ്വതിയും , ഐശ്വര്യം വേണ്ടവര്‍ക്ക് ‌ ലക്ഷ്മിയായും , ശക്തി വേണ്ടവര്‍ക്ക് ഭദ്രകാളിയായും അനേകം ഭക്തരെ നിത്യ സംതൃപ്തരാക്കി അവരുടെ ഹൃദയത്തില്‍ നിത്യ ഉപാസന മൂര്തിയായി കുടികൊണ്ടുപോരുന്നു. ഈ ക്ഷേത്രത്തിന്‍റെ പ്രത്യക്ഷ അനുഭവത്തില്‍ അത്ഭുതം ഉളവാക്കുന്ന പല പല അനുഭവങ്ങള്‍ വിവരിക്കുന്ന ധാരാളം ഭക്തന്മാരെ നാടിന്‍റെ നാനാഭാഗത്തു൦ കാണാന്‍ കഴിയും .കലിയുഗത്തില്‍ ജീവിത ലക്ഷ്യം കൈവിട്ട് ദു:ഖയാതനകള്‍ അനുഭവിച്ചുവരുന്നവര്‍ക്ക് മനസ്സില്‍ കുളിര്‍മ്മ കൊടുത്തു ആത്മസംതൃപ്തിയോടുകൂടി തിരിച്ചു പോകാവുന്ന ഒരു അനുഭവമാണ്‌ ഈ ക്ഷേത്ര ദര്‍ശനം നടത്തിയവര്‍ക്കുണ്ടാകുന്ന അനുഭവം .മേല്‍ പറഞ്ഞ യോഗിവര്യന്‍ പരമ്പരകളില്‍ ജ്യോതിശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും മാന്ത്രിക-താന്ത്രിക ശാസ്ത്രങ്ങളിലും അതി നിപുണന്മാരായ ധാരാളം ഗുരുശ്രേഷ്ട്ടന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ പ്രമുഖനാണ് കുഞ്ഞാപ്പന്‍ എന്ന ഗുരുശ്രേഷഠന്‍ മാന്ത്രികമായ പ്രയോഗങ്ങള്‍ നടത്തി അത്ഭുതസിദ്ധികള്‍ നേടിയും കല്ലടിക്കോട്ട് കരിനീലിയെ പ്രത്യക്ഷപ്പെടുത്തി ഭക്തരുടെ അഭീഷ്ട്ടത്തിനായി ക്ഷേത്രത്തിന്‍റെ ദക്ഷിണഭാഗത്തുള്ള പ്രസിദ്ധമായ കാട്ടിലെ കുളത്തില്‍ പ്രതിഷ്ഠിചിരിക്കുന്നു . ക്ഷിപ്രപ്രസാദിയായ കരിനീലിയുടെ നിത്യ സാന്നിദ്ധ്യം കൊണ്ടും പ്രസിദ്ധമാണ് ഈ ക്ഷേത്രം.ക്ഷേത്ര മഹോല്‍സവം മീനം 5,6 തീയ്യതികളില്‍ നടത്തിവരുന്നു.

ഈ ക്ഷേത്രത്തിലെ ഉപദേവതകള്‍

1,ഗണപതി
2,മുത്തപ്പന്‍
3, ഗന്ധര്‍വരാജന്
‍4,ഗന്ധര്‍വയക്ഷി
5, ദണഡമുത്തപ്പന്‍
6,വീരഭദ്രന്‍
7,ഘണ്ടാകര്‍ണ്ണന്‍
8,നാഗരാജാവ്
9,നാഗയക്ഷി
10,ബ്രമാരക്ഷസ്
11,ഭുവനേശ്വരി
12,കരിനാഗം
13,രക്തരക്ഷസ്സ്
14,കരിനീലി
15വിഷ്ണുമായ ചാത്തന്‍

ഗുരു മുത്തപ്പന്‍ പ്രദിഷ്ട്ടിച്ച ക്ഷേത്രത്തിന്‍റെ ദക്ഷിണഭാഗത്തുള്ള പ്രസിദ്ധമായ കാട്ടിലെ കുളത്തില്‍ പ്രതിഷ്ഠിചിരിക്കുന്ന ക്ഷിപ്രപ്രസാദിയായ കരിനീലിയോട് കൂടി വിഷ്ണുമായ ചാത്തനും നിത്യ സാന്നിദ്ധ്യം കൊള്ളുന്നു. കരിനീലി ക്ഷേത്രത്തില്‍ ഗുരുതി പൂജയും കൌളാചാര പ്രകാരം പൂജ നടത്തുന്നു .