"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തൃക്കൂര്‍ ശ്രീ മഹാദേവ ക്ഷേത്രം | ഹൈന്ദവം

തൃക്കൂര്‍ ശ്രീ മഹാദേവ ക്ഷേത്രം

അഗ്നിദേവനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പുരാതന ഗുഹാക്ഷേത്രമാണ് തൃക്കൂർ ശിവക്ഷേത്രം. തൃശൂർ ജില്ലയിലെ തൃക്കൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഗ്നിദേവനാൽ പ്രതിഷ്ഠിക്കപ്പെട്ടു അന്നു വിശ്വസിക്കുമ്പോഴും ഇത് പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു . മണലിപ്പുഴയുടെ തീരത്ത് 150 അടി ഉയരമുള്ള പാറയിലാണ് ക്ഷേത്രം.12 അടി നീളവും 8 അടി വീതിയും ഉള്ള ഒരു കരിങ്കൽ ഗുഹയാണ് ഇവിടുത്തെ ശ്രീകോവിൽ. ഏകദേശം 6 അടിയോളം ഉയരമുള്ള ശിവലിംഗത്തിന്റെ പുറകിലായി മഹാഗണപതിയുടെ രൂപം പാറയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ശ്രീ മഹാദേവൻ കിഴക്ക് അഭിമുഖനാണങ്കിലും വടക്ക് ഭാഗത്താണ് ക്ഷേത്ര ദർശനം. തന്മൂലം ശിവലിംഗത്തിന്റെ വാമഭാഗമാണ് ഇവിടെ ഭക്തർക്ക് ദർശനയോഗ്യം. പാർശ്വദർശനമുള്ള ഏക ശിവക്ഷേത്രമാണിത്.

ഐതിഹ്യം

കുന്നപ്പിള്ളി നാരായണൻ ആണ് ഈ ക്ഷേത്രം കണ്ടെത്തിയത് എന്നാണ് വിശ്വാസം. അദ്ദേഹത്തിൻറെ കറവുപശു വീട്ടിൽ മടങ്ങിവരാതായപ്പോൾ പശുവിനെ തേടി പുറപ്പെടുകയും അവസാനം ഒരു ഗുഹയിൽ പശുവിനെ കണ്ടെത്തുകയും ചെയ്തു. ആ ഗുഹയാണ് ഇന്നത്തെ ക്ഷേത്രം. അതിൽ കണ്ടെത്തിയ ശിവലിംഗമാണ് ഇന്നത്തെ ക്ഷേത്രപ്രതിഷ്ഠ. ഗുഹയിൽ നിന്ന് ദിവ്യതേജസ്സ് ജ്വലിക്കുന്നതു കാണുകയും ഉടൻ തന്നെ കാരേക്കാട്ട് തിരുമേനിയേയും പെരുമ്പടപ്പ് വൈദികനേയും പാലിയത്തച്ചനേയും വിവരമറിയിച്ചു. ദേവപ്രശ്നം വെച്ചപ്പോൽ ദേവസാന്നിധ്യം ഉണ്ടെന്നറിഞ്ഞു. അങ്ങനെ പാലിയത്തച്ചൻറെ നേതൃത്വത്തിൽ ക്ഷേത്രം ഉയരുകയും ചെയ്തു.അഗ്നിദേവന്റെ ശ്രീ മഹാദേവനൊപ്പം വസിക്കുന്നു എന്നു ഇവിടെ വിശ്വാസമുണ്ട്. തന്മൂലം മഴയുള്ളപ്പോഴും മഴക്കാറുള്ളപോഴും ഇവിടെ നിത്യശീവേലി സമയത്ത് ഭഗവത് വിഗ്രഹം പുറത്തേക്ക് എഴുന്നള്ളിക്കാറില്ല.

പ്രധാന പ്രതിഷ്ഠ ശിവൻ. പാറതുരന്ന് നിർമിച്ച അറയ്ക്ക് 24 അടി നീളവും 18 അടി വീതിയും അത്രതന്നെ ഉയരവുമുണ്ട്. ദർശനം കിഴക്കോട്ടാണെങ്കിലും നട വടക്കോട്ടാണ്. പീഠവും ലിംഗവും ചേർന്ന് 5 അടിയോളം ഉയരമുണ്ട്. അഗ്നിലിംഗമായതു കൊണ്ട് മുന് വശത്തുനിന്നും നേരിട്ട് ദർശിക്കാൻ പാടില്ലാത്തതുകൊണ്ട് കിഴക്കോട്ടാണ് ദർശനമെങ്കിലും വടക്കോട്ട് നട. ഉപദേവത ഗണപതി. പ്രധാന വഴിപാട് കയർ തുലാഭാരമാണ്. അത് ശ്വാസം മുട്ടലിൽ നിന്നും ആശ്വാസം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. തുലാഭാരത്തിൽ കിട്ടിയ കയറ് ഇവിടെ ഇരുന്ന് നശിച്ചുപോകണമെന്നാണ് ആചാരം. മകരത്തിലെ തിരുവാതിര ആറാട്ടായി എട്ട് ദിവസത്തെ ഉത്സവമുണ്ട്.