"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കല്പാത്തി വിശ്വനാഥക്ഷേത്രം | ഹൈന്ദവം

കല്പാത്തി വിശ്വനാഥക്ഷേത്രം

പാലക്കാട്ടെ കല്‍പാത്തി പുഴയുടെ തീരത്താണ് കുണ്ടമ്പലം എന്നു പേരുള്ള വിശാലാക്ഷീ സമേത വിശ്വനാഥക്ഷേത്രം..നവംബര്‍ മധ്യത്തില്‍ ഇവിടെ നടക്കുന്ന രഥോത്സവവും, അതിനു തൊട്ടു മുമ്പ് നടക്കുന്ന സം ഗീതോത്സവവും പ്രസിദ്ധമാണ്. കിഴക്കോട്ടാണ് ദര്‍ശനം .ശിവന്‍ പ്രധാന ഉപാസനാമൂര്‍ത്തി. ഗംഗാധരന്‍, ചണ്ഡികേശന്‍, കാലഭൈരവന്‍,സൂര്യന്‍ , നന്ദികേശന്‍ വള്ളീ- ദേവയാനീ സമേതനായ മുരുകന്‍ എന്നിവര്‍ ഉപദേവതമാര്‍.തമിഴ് കുരുക്കളാണ് പൂജ-ാരിമാര്‍.

കാശിയില്‍ പതി കല്‍പ്പാത്തി എന്നാണ് ചൊല്ല് കാശി ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് ക്ഷേത്ര സ്തുശില്‍പം.കാശിയിലുള്ളതുപോലെ നദിയും നീണ്ട കല്‍പ്പടവുകളും ഉണ്ട്. കാശി സന്ദര്‍ശിച്ചു മടങ്ങിയ മായാപുരത്തെ ഒരു സ്ത്രീ നല്‍കിയ ശിവലിംഗം ആണിവിടത്തെ പ്രതിഷ്ഠ. ഇട്ടിക്കൊമ്പി രാജ-ാവ് ആണ് 1425 ല്‍ ക്ഷേത്രം പണിത്ത് എന്നാണ് വിശ്വാസം. കൈലാസനാഥന്‍റെ പഞ്ച മുഖ പ്രതിസ്തയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്.രണ്ടാം ദിവസം മന്തക്കര ഗണപതിയുടെ രഥയാത്രയണ് മൂന്നാം ദിവസം തേരുമുട്ടിടിയില്‍ രഥസംഗമം നടക്കും.വൃശ്ഛികം ഒന്നിനാണ് കൊടിയിറക്കം. തുലാം 28 29 30 തീയതികളിലാണ് ഇവിടത്തെ രഥോല്‍സവം.ഗോവിന്ദരാജ-പുരം, പുതിയ കല്‍പ്പാത്തി, പഴയ കല്‍പ്പാത്തി,ചാത്തപുരം എന്നീ ഗ്രാ ഗ്രാമങളിലും രഥയാത്രയുണ്ട്.

ശിവരാത്രി നവരാത്രി,തിരുവാതിര, തുലാത്തിലെ അന്നാഭിഷേകം,12 കൊല്ലത്തിലൊരിക്കലുള്ള മാമാങ്കം എന്നിവയാണ് ഇവിടത്തെ പ്രധാന ആഘോഷിക്കുക പതിവുണ്ട്.ഇത് ഇന്നിപ്പോള്‍ പാലക്കട്ടെ ജ-നകീയോത്സവമായി മാറിക്കഴിഞ്ഞു. നാലുചക്രമുള്ള രഥത്തിന് 6 തട്ടുകളുണ്ട്.15 കോല്‍ ഉയരം വരും.രഥം മുന്നില്‍ നിന്ന് 100 കണക്കിന് ഭക്തജ-നങ്ങള്‍ വലിക്കും പിന്നില്‍ നിന്ന് ആന തള്ളും. ഗണപതിയുടേയും സുബ്രഹ്മണ്യന്‍റേയും രഥങ്ങളുടെ അകമ്പടിയോടെ യാണ് വിശ്വനാഥസ്വാമിയുടെ രഥയാഥ്ര.തുലാം 28 ന് ഉച്ചക്ക് തുടങ്ങുന്ന രഥയാത്ര സന്ധ്യയോടെ അച്ചന്‍ പടിക്കലെത്തിയാല്‍ ആദ്യദിവസത്തെ യാത്ര തീരും.