"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ശ്രീ ആമക്കാവ് ഭഗവതി ക്ഷേത്രം | ഹൈന്ദവം

ശ്രീ ആമക്കാവ് ഭഗവതി ക്ഷേത്രം

അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.

മാത്തൂര്‍ എന്നതാണ് ആമാക്കാവിന്റെ യഥാര്‍ത്ഥ പേര്. അമക്കാവിലമ്മ ഇരിക്കുന്ന ഭൂമി ആയത്കൊണ്ട് പിന്നീടങ്ങിനെ ആമക്കാവ് എന്നായി മാറി.ആമയുടെ പുറത്താണ് ഭഗവതി ഇരിക്കുനത് അതുകൊണ്ട് ആമക്കാവ് ഭഗവതി എന്നും പറയുന്നു. ആമാക്കാവിലെ പ്രതിഷ്ഠ മൂകാംബിക ദേവിയാണ്.

പണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ആമക്കാവ് തൊഴുക്കാട് വടക്കേവീട്ടില്‍ ഒരു മൂസമ്മാന്‍ ഉണ്ടായിരിന്നു. അദ്ദേഹം ഇടയ്ക്കിടയ്ക്ക് മൂകാംബിക ദര്‍ശനത്തിനു പോകുമായിരിന്നു. എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടെങ്ക്കിലും മൂകാംബിക ദര്‍ശനം അദ്ദേഹം മുടക്കുമായിരുന്നില്ല. അങ്ങിനെ വര്‍ഷങ്ങള്‍ കടന്നുപോയി. അദ്ധേഹത്തിനു പ്രായവും ആയി. അങ്ങിനെ ഒരുവട്ടം അദ്ദേഹം അമ്മയെ കാണാന്‍ പോയത്‌ വളരെയധികം വിഷമത്തോടെയാണ്. മറ്റൊന്നുമായിരുന്നില്ല അദ്ധേഹത്തിന്റെ വിഷമം. ഇത് തന്റെ അവസാന മൂകാംബിക യാത്രയാണ് . ഇനിയും യാത്ര ചെയ്യാനുള്ള ആരോഗ്യം തന്നില്‍ ഇല്ല. അന്ന് അമ്മയെ വനങ്ങുമ്പോള്‍ അമ്മയോട് പ്രാര്‍ഥിച്ചു. ' അമ്മേ മഹാമായേ ഇത് അടിയന്റെ അവസാനത്തെ വരവാണ് ഇവിടേയ്ക്ക്. ഇനി അടിയനു ഇങ്ങോട്ട് വരാനുള്ള ആരോഗ്യം ഇല്ല . എന്നാലും എന്റെ മനസ്സില്‍ എന്ന് അമ്മയുണ്ടായിരിക്കും' തൊഴുതുവണങ്ങി അദ്ദേഹം മടക്കയാത്ര ആരംഭിക്കാന്‍ തുടങ്ങി. മടക്കയാത്രക്ക് തന്റെ ഓല കുട എടുക്കാന്‍ തുടങ്ങിയപ്പോള്‍ അതിനു വല്ലാത്ത ഭാരം. അദ്ധേഹത്തിനു അതിശയമായി. എന്തായിരിക്കും തന്റെ ഓല കുടയ്ക്ക് ഇത്രയും ഭാരം. അങ്ങിനെ അദ്ദേഹം വീണ്ടും പ്രാര്‍ത്ഥിച്ചു. അപ്പോള്‍ അദ്ധേഹത്തിനു അമ്മയുടെ അരുളിപ്പാടുണ്ടായി. എന്നും നിനക്കെന്നെ വനങ്ങാനായും എന്റെ ഭക്തന്റെ കാര്യങ്ങള്‍ നിറവേറ്റാനായും ഞാനും നിന്റെ കൂടെ പോരുന്നു. അങ്ങിനെ അദ്ദേഹം ആമാക്കാവില്‍ അമ്മയെയും കൊണ്ടുപോന്നു. ആദ്യം അമ്മയെ പ്രതിഷ്ടിച്ചത് കിഴക്കെകര വീടിലും അതിനുശേഷം ഇന്നുകാണുന്ന അമ്പലത്തിലേക്ക് മാറ്റി പ്രതിഷ്ട്ടിച്ചതും. അതുകൊണ്ടാണ് ഇന്ന് മകരചോവ്വക്ക് ആദ്യം കിഴക്കെകര വീട്ടില്‍ നിന്നും പറയെടുപ്പ് തുടങ്ങുന്നത്.അതുപോലെ തോഴുക്കാട്‌ വടക്കേവീട്ടില്‍ ഉള്ളവരാണ് ഊരാള്ളര്‍.. ഇതാണ് ആമാക്കവിലമ്മയുടെ ചരിത്രം.