"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
അനന്തപുര തടാകക്ഷേത്രം | ഹൈന്ദവം

അനന്തപുര തടാകക്ഷേത്രം

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം (അനന്തപുര ലേക്ക് ടെമ്പിൾ). കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് ഇത്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു. മംഗലാപുരത്തിനടുത്തുള്ള കുംബ്ല എന്ന പട്ടണത്തിൽ നിന്നും 5 കി.മീ അകലെയാണ് ഈ ക്ഷേത്രം. അനന്തപദ്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം.മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരു പ്രായം ചെന്ന മുതലയും ഈ തടാകത്തിലുണ്ട്. വളരെ ജനപ്രിയമാണ് ഈ മുതല.

കുംബ്ലയിലേക്ക് മംഗലാപുരത്തുനിന്നും ബസ്സ്, ട്രെയിൻ, ടാക്സി എന്നിവ ലഭ്യമാണ്.ഈ അടുത്ത കാലത്ത് ക്ഷേത്രം നവീകരിച്ച് കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇവിടെ ഇല്ല എന്ന ഒരു പോരായ്മ ഉണ്ട്. കേരളത്തിന്റെ തെക്ക് ഭാഗത്തുനിന്നു വരുന്നവർക്ക് കാസർഗോഡിൽ നിന്നും സീതാംഗോളി വഴി ഇവിടെ എത്തിച്ചേരാൻ സൗകര്യമുണ്ട്. അതാണ് എളുപ്പ മാർഗ്ഗം.