"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ശുചീന്ദ്രം ക്ഷേത്രം | ഹൈന്ദവം

ശുചീന്ദ്രം ക്ഷേത്രം

കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന നാഷണല്‍ ഹൈവേ നാല്പത്തിയെഴില്‍ പന്ത്രണ്ടു കിലോമീറ്റര്‍ വടക്കോട്ട്‌ സഞ്ചരിച്ചാല്‍ ശുചീന്ദ്രം ശ്രീ സ്ഥാണുമാലയ പെരുമാള്‍ ക്ഷേത്രത്തിലെത്തും. അതി പ്രാചിനമായ ഈ മഹാ ക്ഷേത്രത്തെ പറ്റി പുരാണങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും ധാരാളം പരാമര്‍ശങ്ങളുണ്ട്. സ്വയംഭൂവായ ശിവലിംഗത്തില്‍ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാര്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. സ്ഥാണു എന്നാല്‍ ശിവന്‍, മാല്‍ എന്നാല്‍ വിഷ്ണു, അയന്‍ എന്നാല്‍ ബ്രഹ്മാവ്‌, അങ്ങനെ സ്ഥാണുമാലയന്‍. ഗൌതമമുനിയുടെ ശാപത്താല്‍ ഇന്ദ്രന്‍ സഹസ്രയോനിയാകുകയും, ശാപമോക്ഷത്തിനായി പഴയാറിന്‍ തീരത്തിരുന്നു ശിവനെ തപസു ചെയ്യുകയും ചെയ്തു. മഹാശിവന്‍ പ്രത്യക്ഷനായി പഴയാറില്‍ ഇന്ദ്രനെ കുളിപ്പിച്ച് ശാപവിമുക്തനാക്കി, ഇന്ദ്രനെ ശുചിയാക്കിയ സ്ഥലം ശുചിന്ദ്രമായി.

ക്ഷേത്രത്തിലെ ശില്പചാതുരിയും വാസ്തു വിദ്യാ വൈദ്ഗ്ദ്യ ആരെയും ആകര്‍ഷിക്കും, ഏഴു നിലയുള്ള ഗോപുരത്തിന് നൂറടിയിലധികം ഉയരമുണ്ട്. ചേര ചോള പാണ്ട്യ രാജക്കമാരെ കുറിച്ചും സംഘകാല സംസ്കൃതിയെ കുറിച്ചും ധാരാളം ശിലലിഖിതങ്ങളും ദേവി ദേവന്മാരുടെ ശില്പങ്ങളും പുരാണ കഥാ രംഗങ്ങളും ഗോപുരത്തില്‍ കാണാം. ഗോപുരത്തിലെ ജ്വരാഹര മൂര്‍ത്തി പ്രസിദ്ധമാണ്, ജ്വരാഹര മൂര്‍ത്തിയോട് പ്രാര്‍ത്ഥിച്ചാല്‍ തീരാവ്യാധികള്‍ മാറുമെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ രണ്ടു ധ്വജങ്ങളുണ്ട് ശിവനും വിഷ്ണുവിനും, കന്നി ധനു മേടം എന്നീ മാസങ്ങളിലായി മൂന്നു ഉത്സവങ്ങളുണ്ട്. ക്ഷേത്ര സമുച്ചയത്തില്‍ ധാരാളം മണ്‍ഡപങ്ങളുണ്ട്, തൃകല്യാണ മണ്‍ഡപം വസന്ത മണ്‍ഡപം ചിത്രസഭാ മണ്‍ഡപം എന്നിവയാണ് വലിയവ. ഇരുപതടിയിലധികം പൊക്കമുള്ള ഹനുമല്‍ വിഗ്രഹം ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയിട്ട് നമുക്ക് തിരികെ പോരാം. ശുചിന്ദ്രത്തു നിന്ന് ഏഴു കിലോമീറ്റര്‍ പോരുമ്പോള്‍ നാഗര്‍കോവില്‍ ക്ഷേത്രവും അവിടെ നിന്ന് നാല്‍പ്പതു കിലോമീറ്റര്‍ പോന്നാല്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിലും എത്തും.