"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തന്ത്രം | ഹൈന്ദവം

തന്ത്രം

അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ് തന്ത്രശാസ്ത്രം. ദക്ഷിണം, സമയം, വാമം,കൌളം തുടങ്ങി ധാരാളം ശാഖകൾ ഉൾക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉൾക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്. ധാരാളം നിഗൂഢതകൾ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്കൃതഭാഷയിലാണെന്നുള്ളതും ഇതിൻറെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല,യന്ത്രങ്ങൾ, ക്ഷേത്രപ്രതിഷ്ഠകൾ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട്‌ തന്ത്രശാസ്ത്രത്തിന്.
ക്ഷേത്രാരാധനയുടെയും, പ്രതിഷ്ഠകളുടെയും ആധാരശിലയായി വർത്തിക്കുന്നത് കുലാർണ്ണവതന്ത്രം (കൌളം) എന്ന ശാഖയാണ് ആണ്. പരാശക്ത്യുപാസന പ്രധാനമായും താന്ത്രിക ഉപാസനയാണ്. ക്ഷേത്രാരാധനയിൽ; മന്ത്രം, തന്ത്രം എന്നിവയെ ദേവതകളുടെ സൂക്ഷ്മസ്ഥൂല രൂപങ്ങളായി ഗണിച്ചു പോരുന്നു. മന്ത്രത്തിൽ ശബ്ദത്തിനും, തന്ത്രത്തിൽ മുദ്രകൾക്കുമാണ് പ്രാധാന്യം. ലളിതാസഹസ്രനാമം താന്ത്രികമന്ത്രമാണ്.

Haindhavam