"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ആയുസിനും ആരോഗ്യത്തിനും യോഗ | ഹൈന്ദവം

ആയുസിനും ആരോഗ്യത്തിനും യോഗ

ബി.സി.300 ൽ ജീവിച്ചിരുന്ന മഹാപണ്ഡിതനും സംസ്കൃതത്തിന്റെയും ആയുർവേദത്തിന്റെയും ഉപജ്ഞാതവുമായ പതജ്ഞലി മഹർഷി ഉപദേശിച്ചു തന്ന ഒരു അഭ്യാസമുറയാണ് യോഗ. രോഗനിവാരണത്തിനും ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനുമുളള ഏറ്റവും നല്ല ലളിത മാർഗ്ഗങ്ങളിൽ ഒന്ന്. ജാതിമതഭേദമെന്യേ എല്ലാവർക്കും മന:ശാന്തിയും ആരോഗ്യ പരിപാലനവും യോഗ പരിശീലനത്തിലൂടെ സാധ്യമാകുന്നു. അങ്ങനെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ, വളത്തിയെടുക്കാൻ യോഗയിലൂടെ കഴിയുന്നു. യോഗാഭ്യാസത്തിലേക്ക് ഇറങ്ങും മുമ്പ് നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിലൊന്നാമത്തേതാണ് "യമനിയമം” യോഗാശാസ്ത്രത്തിന്റെ അടിത്തറയാണ്യമനിയമങ്ങൾ. നമ്മുടെ ശാരീരിക~മാനസിക പ്രശ്നങ്ങൾ ശുദ്ധീകരിക്കുന്നതിനുവേണ്ടി(പ്യൂരിഫൈ)യുളള പത്ത് കാര്യങ്ങളാണ് ഇതിൽ ഉൾക്കൊളളുന്നത്. അതായത്.

അഹിംസാ സത്യമസ്തേയാ
ബ്രഹ് മചര്യ പരിഗ്രഹാ യമ:
ശൗച സന്തോഷ തപ:സ്വാദ്ധ്വായേശ്വര
പ്രാണിധാ നാനി നിയമാ:

അഹിംസ : മനസ്സാ വാചാ കർമ്മണാ യാതൊരു വിധത്തിലും ദ്രോഹമുണ്ടാക്കാതിരിക്കുക.

സത്യം: സത്യസന്ധത~ഇതിൽ നിന്നും വ്യതിചലിക്കാതിരിക്കാതിരിക്കുക. തമാശക്കുപോലും നുണ പറയരുത്.

അസ്തേയം: abstention from stealing നമുക്ക് അർഹതയില്ലാത്ത ഒരു കാര്യത്തിനു പോലും മനസ്സിനെ പ്രേരിപ്പിക്കാതിരിക്കുക. മനസ്സിനകത്തെ പ്രേരണ പോലും മോഷണ തുല്യമായിരിക്കും. അല്ലാതെ മറ്റൊരാളുടെ വസ്തുക്കൾ മോഷ്ടിക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്.

ബ്രപ്മചര്യം: നാം ജനിക്കുന്നത് എല്ലാ വിധത്തിലുമുളള ഈശ്വരാനുഗ്രഹത്തോടെയാണ്. അവ ദൂർവിനിയോഗം ചെയ്യാതിരിക്കുക..

അപരിഗ്രഹം: ജീവിക്കുവാൻ വേണ്ടി അത്യാവശ്യമില്ലാത്ത വസ്തുക്കളും മറ്റും സമ്പാദിച്ചു
കുട്ടാതിരിക്കുക. ചിന്തിക്കുവാൻ പോലും പറ്റാത്ത ആഗ്രഹങ്ങളുടെ പുറകെ പോകാതിരിക്കുക. സമ്പാദിച്ചു കൂട്ടുവാൻ വേണ്ടി മാത്രം ജീവിതം നീക്കി വക്കാതിരിക്കുക.

ശൗചം: ശരീരവും മനസ്സും അകവും പുറവും ശുചിയാക്കിവക്കുക. വസ്ത്രധാരണം,പെരുമാറ്റം,വിനയം, പരിസര ശുചീകരണം എന്നീ കാര്യങ്ങളിൽ ശ്രദ്ധിക്കുക.

സന്തോഷം: എപ്പോഴും സന്തോഷ പ്രദമായ മനസ്സോടെ ഇരിക്കുക അന്യാവശ്യമായ ചിന്തകൾ, പ്രവർത്തികൾ എന്നിവ ഒഴിവാക്കുക. സന്തോഷ പ്രദമായ കാര്യങ്ങളിൽ മാത്രം ഇടപെടുക

തപസ്സ്: തപസ്സിനു വേണ്ടി സ്വീകരിക്കേണ്ട കുറെ കാര്യങ്ങളുണ്ട് ജീവിതത്തിൽ എല്ലാകാര്യങ്ങളും ഒരു ചിട്ടയോടു കൂടി നടത്തുവാൻ ശ്രദ്ധിക്കുക.

സ്വദ്ധ്വായം:എല്ലാ ദിവസവും നാം നമ്മെ തന്നെ ഒന്ന് വിലയിരുത്തുക. നല്ല പ്രവർത്തികളും നല്ല ചിന്തകളും മനസ്സിൽ കടന്നു കുടാൻ ശ്രദ്ധിക്കുക. ദുഷ് പ്രവർത്തികളും ദുഷ്ചിന്തകളും തുടച്ചു മാറ്റുക.

ഈശ്വരപ്രണിധാനം: എല്ലാം ഈശ്വര സന്നിധിയിൽ അർപ്പിക്കുക.

Tags: