"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ആസനങ്ങള്‍ | ഹൈന്ദവം

ആസനങ്ങള്‍

പത്മാസനത്തിലേ ഭദ്രാസനത്തിലോ സിദ്ധാസനത്തിലോ സുഖാസനത്തിലോ മറ്റേതെങ്കിലും സൌകര്യപ്രദമായ രീതിയിലുള്ള ഇരിപ്പൂമുറയെ ആസനം എന്ന് വിളിക്കുന്നു. തപസ്, പൂജ (ആരാധന). ധ്യാനം എന്നിവ ചെയ്യുമ്പോള്‍ തപസ്വി നീണ്ടസമയം ശ്രദ്ധാപൂര്‍വ്വമായും സൌകര്യത്തോടെയും ഇരിക്കാന്‍ അഭ്യസിക്കണം. ഇപ്രകാരം ഇരിക്കാന്‍ കഴിയാത്തവരോ രോഗികളോ ആണെങ്കില്‍ അവര്‍ക്ക് കസേരയുടെയോ ചുവരുകളുടെയോ സഹായത്തോടെ പ്രാണായാമം, ധ്യാനം എന്നിവ ചെയ്യാം.
തപസ്സിനും ധ്യാനത്തിനും ആരാധനയ്ക്കും ഇരിപ്പ് മുറ അതിമുഖ്യമാണ്. ധ്യാനാരാധന ചെയ്യുമ്പോള്‍ നട്ടെല്ല് ശരിക്കും നിവര്‍ന്നിരിക്കണം. ഇരിയ്ക്കുന്നത് സമനിരപ്പായ നിലത്തായിരിക്കണം. വിദ്യുച്ഛക്തി പ്രവാഹത്തിന്റെ സുചാലകമല്ലാത്ത കുശപ്പുല്ലു കൊണ്ടുണ്ടാക്കിയ കുഷന്‍ ഇരിപ്പടമോ കമ്പിളിയോ സൌകര്യ പ്രദമാണ്. ആരാധനാ സ്ഥലം, ശുദ്ധവായു കിട്ടുന്നതും കൊതുക് മുതലായവ ഒന്നും ഇല്ലാത്തതുമായ ഏകാന്ത സ്ഥലമായിരിക്കണം. യോഗാസനം യോഗസിദ്ധാന്തത്തിന്റെ ഒരു ഭാഗം മാത്രമാണ്.

ഒരു വ്യക്തി, വികാര പ്രതിരോധം, അഹിംസ, സത്യം, അന്യരുടെ വസ്തുക്കള്‍ മോഷ്ടിക്കാതിരിക്കല്‍, ബ്രഹ്മചര്യം എന്നിവയും മറ്റ് സിദ്ധാന്തങ്ങളും അനുഷ്ഠിച്ച് പരിപൂര്‍ണ്ണ ഭക്തിയോടെ, അഗാധ ധ്യാനം നീണ്ട സമയം നടത്തണം. ഹഠയോഗ (കഠിന ധാര്‍മ്മിക നിഷ്ഠ) 84 വിധം ആസനങ്ങളെ വിവരിക്കുന്നുണ്ട്. ധ്യാനാഷ്ഠിത ആസനങ്ങള്‍ക്ക് പുറമേ ശാരീരികവും മാനസികവുമായി ബന്ധപ്പെട്ട ആസനങ്ങളെയും അത് വിവരിക്കുന്നു. ഈ ആസനങ്ങള്‍ അഭ്യസിയ്ക്കുമ്പോള്‍ ശരീരം മുഴുവന്‍ പ്രവര്‍ത്തന ക്ഷമമാവുകയും അയവും കര്‍മ്മോത്സുകതയും ആരോഗ്യവും ഉള്ളതാവുകയും ചെയ്യുന്നു.

പ്രാണായാമം
ആസനങ്ങള്‍ നടത്തിയ ശേഷം ശ്വാസം ഉള്ളിലേയ്ക്കെടുക്കുന്നതും പുറത്തേയ്ക്ക് വിടുന്നതും നിയന്ത്രിക്കുന്നത് പ്രാണായാമമാണ്. യോഗദര്‍ശന പ്രകാരം നാല് വിധ പ്രാണായാമങ്ങളുണ്ട്. (1) ബാഹ്യവൃത്തി (2) ആഭ്യന്തരവൃത്തി (3)സ്തംഭവൃത്തി (4) ബാഹ്യാഭ്യാന്തര വിഷയാക്ഷേപി.

ബാഹ്യവൃത്തി പ്രാണായാമം

ഇത് ഒരു നിരുപദ്രവ പ്രാണായാമമാണ്. ഇത് മനസിന്റെ ചാഞ്ചല്യം നീക്കും. ജഠരാഗ്നി ഉജ്വലമാവും. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്കും നല്ലതാണ്. മനസിനെ കൂര്‍മ്മതയുള്ളതും ലഘുവുമാക്കുന്നു. ഇത് ശരീരത്തെ ശുദ്ധി ചെയ്യുന്നതാണ്. ബീജാണുക്കളുടെ വേഗത കൂട്ടുന്നു. ശീഘ്ര സ്ഖലനവും ധാതുസംബന്ധമായ ക്രമക്കേടുകളും ഭേദമാക്കുന്നു.

* സിദ്ധാസനത്തിലോ പത്മാസനത്തിലോ ഇരിക്കുക. ആവുന്നത്ര ശ്വസോഛാസം നടത്തുക.
* ശ്വാസം പുറത്തുവിട്ട ശേഷം മൂല ബന്ധനം, ഉഡ്ഡിയാന ബന്ധനം, ജലന്ധര ബന്ധനം ചെയ്ത് ശ്വാസത്തെ പുറത്ത് നിര്‍ത്തുക.
* ശ്വാസമെടുക്കണമെന്ന് തോന്നുമ്പോള്‍ ബന്ധനങ്ങള്‍ നീക്കി, പതുക്കെ ശ്വാസം ഉള്ളിലേക്കെടുക്കണം.
* ശ്വാസം ഉള്ളിലേക്കെടുക്കുക, ശ്വാസം ചെയ്യുന്നത് നിര്‍ത്താതെ മുഴുവന്‍ ശ്വാസവും ഉള്ളിലേക്കെടുക്കുക. ഇത് മൂന്ന് തൊട്ട് 21 പ്രാവശ്യം ചെയ്യാവുന്നതാണ്.

ആഭ്യന്തരവൃത്തി

ശ്വാസകോശങ്ങള്‍ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഇത് അഭ്യസിക്കുക വഴി പരിഹാരം ഉണ്ടാകുന്നു. ആസ്ത്മ രോഗികളെ സംബന്ധിച്ചിടത്തോളം അത്യന്തം പ്രയോജനം ചെയ്യും. ശരീരത്തിന്റെ ഓജസ്സും ഊര്‍ജ്ജസ്വലതയും തിളക്കവും വര്‍ദ്ധിപ്പിക്കും.

ചെയ്യേണ്ടുന്ന വിധം :- ധ്യാനാത്മകമായി ഇരിക്കുക. ഒരൊറ്റയടിക്ക് ആവുന്നത്ര അളവില്‍ ശ്വാസം പുറത്തുവിടുകയും വീണ്ടും ഉള്ളിലേക്കെടുക്കുകയും ചെയ്യുക. നെഞ്ചിന്റെ മുകള്‍ഭാഗം വലുതാവും.ആമാശയത്തിന്റെ കീഴ്‌ഭാഗം അകത്ത് സങ്കോചിക്കും. ശ്വാസം ശരിയായ രീതിയില്‍ ഉള്ളിലേക്ക് വലിക്കുക. ജലന്ധരബന്ധനവും മൂലബന്ധനവും ചെയ്യുക. ആവുന്നത്ര ശ്വാസം നിര്‍ത്തുക. ശ്വാസം പുറത്തുവിടണമെങ്കില്‍ ജലാന്ധനരന്ധനവും നീക്കുക. പതുക്കെ ശ്വാസം പുറത്തേയ്ക്ക് വിടുക.

സ്തംഭവൃത്തി

ഇവിടെ ഏത് ഘട്ടത്തിലായാലും ശ്വാസത്തെ പിടിച്ചു നിര്‍ത്തുന്നു. ആവുന്നത്ര വിധം പിടിച്ചു നിര്‍ത്തിക്കൊണ്ട്, ശ്വാസം പുറത്തേയ്ക്ക് വിടുക. ശ്വസിക്കല്‍ സാധാരണ ഗതിയുള്ളതാവുമ്പോള്‍, അതെവിടെയായാലും പിടിച്ചു നിര്‍ത്തുക. ഇവിടെ മൂന്നു ബന്ധനങ്ങളും ചെയ്യാവുന്നതാണ്.

ബാഹ്യാഭ്യാന്തര വിഷയാക്ഷേപി

ഇത് അഭ്യസിക്കുക വഴി പ്രാണന്‍ നിങ്ങളുടെ നിയന്ത്രണത്തിലാവുന്നു. മനസും ഇന്ദ്രിയങ്ങളും സ്വതന്ത്രമാവുന്നു. തന്റെ കടമ നിര്‍വ്വഹിക്കണമെന്ന ദൌത്യലക്ഷ്യം വര്‍ദ്ധിപ്പിക്കുകയും മനസ് കൂര്‍മ്മതയുള്ളതും ലഘുവുമാകുന്നു. ഏത് ഗൌരവതരമായതും നിസ്സാരമായതുമായ സംഗതികള്‍ വളരെ എളുപ്പം ഗ്രഹിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ബ്രഹ്മചര്യ മനസ്ഥിതി വര്‍ദ്ധിക്കുന്നു. ഇച്ഛാശക്തിക്ക് കൂടുതല്‍ കരുത്ത് കിട്ടുന്നു. ധൈര്യവാനാകുന്നു. ഇന്ദ്രിയങ്ങളെ ജയിക്കുന്നു. അത്തരം വ്യക്തിക്ക് ആധ്യാത്മിക ഗ്രന്ഥങ്ങളെല്ലാം കുറഞ്ഞകാലം കൊണ്ട് പഠിക്കാന്‍ സാധിക്കുന്നു. അവ രചിക്കാനും പ്രാപ്തനാവുന്നു. അന്തര്‍ബോധം വിശുദ്ധമാവുന്നു. ആരാധനയ്ക്ക് ബദ്ധശ്രദ്ധനാവും.
അഭ്യസിക്കേണ്ട രീതി :- ശ്വാസം പുറത്തു വിടുമ്പോള്‍ അല്‍പ്പം ശ്വാസം പുറത്ത് പിടിച്ച് നിര്‍ത്തുക. ശ്വാസം അകത്തേയ്ക്ക് എടുക്കുമ്പോള്‍ അല്‍പ്പം ശ്വാസം അകത്ത് പിടിച്ചു നിര്‍ത്തുക. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അകത്തുള്ള ശ്വാസം പുറത്തേയ്ക്ക് പോകുമ്പോള്‍, അതിനെ പുറത്ത് നിന്ന് ശ്വാസം എടുത്തുകൊണ്ട് തടയാന്‍ ശ്രമിക്കുക. പുറത്ത് നിന്നുള്ള ശ്വാസം അകത്തേയ്ക്കെടുക്കുമ്പോള്‍, അകത്തെ ശ്വാസം പുറത്തേയ്ക്ക് വിട്ടുകൊണ്ട് പുറത്ത് നിന്നുള്ള ശ്വാസം തടയുക. ഇതേപ്രകാരം വിപരീതമായും ചെയ്യണം.

കടപ്പാട് : ജന്മഭൂമി

Tags: