"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കളരിപ്പയറ്റ് | ഹൈന്ദവം

കളരിപ്പയറ്റ്

കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്. കേരളത്തിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. കരാട്ടെ,കുങ് ഫു തുടങ്ങിയ അയോധന സമ്പ്രദായങ്ങളോട് കിടപിടിക്കത്തക്കവിധത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റ് . കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം ഇത്തരത്തിലുള്ളതാണ് . ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം . നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വൈദേശികാധിപത്യത്തോടൊപ്പം ജന്മിത്വത്തിന്റെ തകർച്ചയും ആധുനിക ആയുധങ്ങളുടെ വരവും മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധന കലയുടെ പ്രാധാന്യം കുറച്ചു . കരാട്ടെ ,കുങ് ഫു തുടങ്ങിയ കായികകലകളിൽ നിന്നും വ്യത്യസ്തമായി കളരിപ്പയറ്റിന് ഇക്കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട് .

കളരി എന്ന വാക്കു തന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നർഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് മലയാളത്തിലെത്തിയത് എന്ന് ഒരു അഭിപ്രായമുണ്ട്. എം.ഡി.രാഘവൻ രചിച്ച ഫോക് പ്ലേയ്സ് ആൻഡ് ഡാൻസസ് എന്ന ഗ്രന്ഥത്തിലാണ് ഇത് ആദ്യമായി ഉന്നയിച്ചുകാണുന്നത്. എന്നാൽ അതിനേക്കാൾ മുൻപ് തന്നെ കളം, മുതുമരത്തുമൺ കളരി എന്നീ പ്രയോഗങ്ങൾ സംഘകാലത്തിലെ കൃതിയായ പത്തുപാട്ടിൽ പറയുന്നുണ്ട്.വിദ്യ അഭ്യസിക്കാൻ പല വിഭാഗങ്ങൾക്കും അനുവാദം ഇല്ലാതിരുന്നതുപോലെ കളരിപ്പയറ്റും അഭ്യസിക്കാൻ പല വിഭാഗങ്ങൾക്കും അനുവാദം മുൻപുണ്ടായിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടു വരെ ചില പ്രത്യേക ജാതിക്കാർക്ക് മാത്രമാണ് ഈ കല അനുഷ്ഠിക്കാൻ അനുവാദം ഉണ്ടായിരുന്നത്.

ഐതിഹ്യം

കേരളത്തെ സമുദ്രത്തിൽ നിന്നും മഴുവെറിഞ്ഞ് ഉയർത്തിയെടുത്ത പരശുരാമനാണ് കളരിപ്പയറ്റിനു തുടക്കം കുറിച്ചത്. ശത്രു സംഹാരത്തിനായി 42 കളരികൾ സ്ഥാപിച്ച്, 21 ശിഷ്യന്മാരെ പരിശീലിപ്പിച്ച് കളരിപ്പയറ്റിനു തുടക്കമിട്ടുവത്രെ. ദക്ഷയാഗത്തിനിടക്ക് ശിവൻ കോപം പൂണ്ട് നടത്തിയ ചുവടുകളാണ് കളരിപ്പയറ്റിന്റെ മൂലം എന്ന് മറ്റൊരു ഐതിഹ്യം ഉണ്ട്. തന്റെ ഗുരുവായ ശിവനിൽ നിന്ന് പരശുരാമൻ ഈ വിദ്യകൾ അഭ്യസിക്കുകയും കേരളസൃഷ്ടിക്ക് ശേഷം 21 ശിഷ്യന്മാർക്ക് പകർന്നു കൊടുക്കുകയും ചെയ്തു എന്നാണ് ഈ ഐതിഹ്യം. കേരളത്തിലെ തെക്കൻ ജില്ലകളിലും കന്യാകുമരിയിലും അറിയപ്പെടുന്ന തെക്കൻ സമ്പ്രദായം (അടിമുറ, അടിതട എന്നീ പേരുകളിൽ അറിയപ്പെടുന്നത്) ആവിഷ്കരിച്ചത് അഗസ്ത്യമുനിയാണെന്നാണ്‌ പരക്കെയുള്ള വിശ്വാസം. കളരിപ്പയറ്റ് ധനുർവേദ പാരമ്പര്യത്തിലധിഷ്ഠിതമാണെന്നും കളരി പരിശീലനത്തിന്റെ ഭാഗമായ ഉഴിച്ചിലും കളരി ചികിത്സയും ആയുർ‌വേദ പാരമ്പര്യമാണ്‌ എന്നും വിശ്വസിക്കുന്നവരും ഉണ്ട്.

വേദങ്ങളുമായുള്ള ബന്ധം

ഭാരതിയ സംസ്കാരം വേദങ്ങളുമായി ബന്ധപെട്ടാണ് കിടക്കുന്നത്. നാലു വേദങ്ങളായ - ഋഗ്, യജുർ സാമ അഥർവ വേദങ്ങളും രണ്ടു ഉപ വേദങ്ങളായ ധനുർവേദം, ആയുർവേദം എന്നിവയാണ് വേദ സംസ്കാരത്തിന്റെ അടിസ്ഥാനം. വേദങ്ങളുടെ അടിസ്ഥാനത്തിൽ 64 കലാവിദ്യകൾ ആചാര്യന്മാർ ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ ‘’വൃയാമകി വിദ്യ വിജഞാൻ ‘’ എന്ന കലാവിദൃയെ ഉപോത്ബലകമായി ആണ് കളരിപ്പയറ്റ് അടിസ്ഥാനപരമായി ചിട്ടപ്പെടുത്തിയത്. ധനുർ വേദവും ആയുർ വേദവും ആണ് ഇതിനു അടിസ്ഥാനപരമായി ഉപയോഗിച്ചത്.

കുഴിക്കളരിയും അങ്കക്കളരിയും

ചെറുകളരി അഥവാ കുഴിക്കളരി , അങ്കക്കളരി എന്നിങ്ങനെ രണ്ടു തരം കളരികളാണ് ആദ്യകാലങ്ങളിലുണ്ടായിരുന്നത് . ആദ്യത്തേത് കളരിപ്പയറ്റ് ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന പരിശീലനകേന്ദ്രങ്ങളാണ് . അങ്കംവെട്ടലിന്റെ ആവശ്യത്തിലേക്കാണ് അങ്കക്കളരി . എല്ലാവർക്കും സൗകര്യപ്രദമായ പൊതുസ്ഥലത്ത് താല്കാലികമായി നിർമ്മിക്കപ്പെടുന്ന അങ്കക്കളരിയിൽ വച്ചാണ് തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള അങ്കം വെട്ടിയിരുന്നത് . തർക്കത്തിൽ ഉൾപ്പെടുന്ന കക്ഷികൾ അവരവർക്കായി അങ്കംവെട്ടാനുള്ള പോരാളികളെ ഏർപ്പാടു ചെയ്യുന്നു . ജീവഹാനി സാധാരണയായതിനാൽ അങ്കംവെട്ടുന്നവർക്ക് വൻതുക പ്രതിഫലം നൽകണമായിരുന്നു . തുടർന്ന് നിശ്ചിത സ്ഥലത്ത് മുൻകൂട്ടി നിശ്ചയിച്ച സമയത്ത് ഇരുകക്ഷികളുടേയും പോരാളികൾ അങ്കത്തട്ടിൽ ഏറ്റുമുട്ടുന്നു . അങ്കത്തിൽ ജയിച്ച പോരാളിയുടെ കക്ഷിയാണ് ജയിച്ചതായി പ്രഖ്യാപിക്കുക .

പ്രതിഷ്ഠാദി സങ്കല്പങ്ങൾ

കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്ന കളരിയുടെ ചില പ്രത്യേക സ്ഥാനങ്ങൾ ഗുരുഭൂതന്മാർക്കായും ആരാധനാമൂർത്തികൾക്കുമായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു . ചില സങ്കല്പങ്ങൾക്കായി പ്രത്യേക പീഠങ്ങൾ അഥവാ തറകൾ അതാതു സ്ഥാനങ്ങളിൽ നിർമ്മിക്കുന്നു . പൂത്തറ : കളരിയിലെ ഏറ്റവും പ്രധാന സങ്കല്പമായ കളരി പരദേവതയുടെ സ്ഥാനമാണിവിടം . കളരിയുടെ തെക്കുപടിഞ്ഞാറെ മൂലയിലാണ് (കന്നിമൂല) പൂത്തറ . മൂലാധാരത്തിൽ ആരംഭിച്ച് സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, എന്നിങ്ങനെ ആറാധാരങ്ങളിലൂടെയുള്ള കുണ്ഡലിനിയുടെ യാത്രയുടെ സൂചന പൂത്തറയിലുണ്ട് . ഏഴു പടികളുള്ള പൂത്തറയിലെ ആറു പടികളും ആറാധാരങ്ങളെ പ്രതിനിധാനം ചെയ്യുന്നു . ഏഴാമത്തെ പടി മണിത്തറ , മണിപീഠം , ഏഴാം തൃപ്പടി എന്നെല്ലാം അറിയപ്പെടുന്നു . ഏഴുവിരൽ നീളമുളളതും ഒരു കൂമ്പാകൃതിയിൽ ചെത്തിയെടുത്തതുമായ ഒരു കല്ല് മണിത്തറയിൽ കളരി പരദേവതയെ സങ്കല്പിച്ചുകൊണ്ട് പ്രതിഷ്ഠിക്കുന്നു .

ഗണപതിത്തറ

ഗണപതിപീഠം അഥവാ ഗണപതിത്തറ ഗണപതിയ്ക്കായുള്ള സങ്കല്പസ്ഥാനമാണ് .

നാഗതറ

പൂത്തറയുടെയും ഗണപതിത്തറയുടെയും ഇടയിലാണ് നാഗത്തറ . ഇവിടെ നാഗപ്രതിഷ്ഠാസങ്കല്പം മാത്രമാണുള്ളത് . പ്രത്യക പീഠമില്ല .

ഗുരുപീഠങ്ങൾ

ഗണപതിത്തറയ്ക്ക് വടക്കായി മരംകൊണ്ടുണ്ടാക്കിയതും നാലു കാലുകളുള്ളതുമായ രണ്ട് പീഠങ്ങൾ സ്ഥാപിക്കുന്നു . ആദ്യപീഠം നാല് സമ്പ്രദായ ഗുരുക്കന്മാരെയും 21 ഉപഗുരുക്കന്മാരെയും സങ്കല്പിക്കാനുള്ളതാണ് . അതാതു കളരികളിലെ പ്രധാന ഗുരുനാഥന്മാരുടെ ഗുരുഭൂതന്മാരെ സങ്കല്പിക്കാനാണ് രണ്ടാമത്തെ പീഠം . ഇവയ്ക്കു പുറമേ ധനുകോണിലും മീനകോണിലും മിഥുനകോണിലും യഥാക്രമം അന്തിവീരർ,ഭദ്രകാളി,വേട്ടയ്ക്കൊരുമകൻ എന്നീ ദേവതാസങ്കല്പങ്ങളുണ്ടെങ്കിലും പ്രത്യേക പീഠങ്ങളില്ല . കൂടാതെ അഷ്ടദിക് പാലകരെ കളരിയിലെ എട്ടു ദിക്കിലും പൂവിട്ടു ആദരിക്കുന്നു.

കളരിമുറകൾ

പ്രധാനമായും മൂന്നു ശൈലികളാണ് കളരിപ്പയറ്റിലുള്ളത്: തെക്കൻ രീതിയും, വടക്കൻ രീതിയും, തുളുനാടനും. വടക്കൻ രീതി കൂടുതൽ അനുക്രമങ്ങളും ഒഴുക്കുമുള്ള ശൈലി അനുവർത്തിക്കുമ്പോൾ, തെക്കൻ രീതിയാകട്ടെ, വേഗതയേറിയ ശക്തമായ നീക്കങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു. വടക്കൻ ശൈലി കൂടുതൽ ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ, തെക്കോട്ടാകട്ടെ, മെയ്യു കൊണ്ടുള്ള പ്രയോഗങ്ങളാണ് കൂടുതൽ. തെക്കൻ ശൈലിക്ക് സംഘകാലത്തോളം പഴക്കമുണ്ടെന്നു
വിശ്വസിക്കപ്പെടുന്നു. നായൻ‌മാർ, വെള്ളാളർ, നാടാർമാർ തുടങ്ങിയ സമുദായത്തിൽ പെട്ടവരാണ് പ്രധാനമായും മുൻ‌കാലങ്ങളിൽ ഇതനുഷ്ഠിച്ചു വന്നത്. അഗസ്ത്യ മുനിയിൽ നിന്നാണ് തെക്കൻ രീതി വന്നതെന്നാണ് പഴംകഥകൾ. അടി തട, മർമ്മ അടി തുടങ്ങിയ പേരുകളും പ്രചാരത്തിലുണ്ട്.

കളരിപ്പയറ്റ് ശരീരത്തിനും മനസ്സിനും ഉന്മേഷവും ഏകാഗ്രതയും തരുന്നു. ഇത് ശരീരത്തിലെ ദുർമേദസ്സ് മാറ്റി ശരീരത്തിന് ആരോഗ്യവും രൂപവും നൽകുന്നു. ഇതു സത്യത്തിന്റേയും ധർമത്തിന്റെയും മാർഗ്ഗം കർശനമായി പാലിക്കണമെന്നു നിഷ്കർഷിക്കുന്നതും ഉത്തമനായ ഒരു വ്യക്തിയെ രൂപപ്പെടുത്താൻ സഹായിക്കുന്നതുമാണ്. സധർമ്മവും, ക്ഷമയും, സൽസ്വഭാവവും, ബുദ്ധിയും തുടങ്ങി എല്ലാ നല്ല ഗുണങ്ങളും ഉള്ള ശിഷ്യന്മാരെ മാത്രമേ ഗുരുക്കന്മാർ ഇതിനിടെ എല്ലാ വശങ്ങളും അഭ്യസിപ്പിച്ചിരുന്നുള്ളു.ലോകമാകമാനം വിവിധ തരത്തിലിള്ള ആയോധന കലകൾ നിലവിലുണ്ടായിരുന്നെങ്കിലും കേരളത്തിലെ ആയോധന കലയായ കളരിപ്പയറ്റ് ഇപ്പോഴും സവിശേഷമായിത്തന്നെ നിലകൊള്ളുന്നു. വിവിധ അലിഖിത നിയമങ്ങളാൽ കലരിപ്പയറ്റ് മനുഷ്യകുലത്തിന് സത്യത്തിന്റെയും, ധർമ്മത്തിന്റെയും, നീതിയുടേയും ഉന്നത മൂല്യങ്ങൾകൂടി പരിശീലിപ്പിച്ചിരുന്നു. സ്ത്രീകളോടും, കുട്ടികളോടും, വൃദ്ധരോടും അക്രമം പാടില്ലെന്ന് കളരിപ്പയറ്റ് നിഷ്കർഷിക്കുന്നു. അധർമത്തിന് വേണ്ടി പോരാടാൻ പാടില്ല. ആയുധമില്ലാത്തവനോട് ആയുധസമേതം പോരാടാൻ പാടില്ല. ചതിപ്രയോഗങ്ങൾ കളരിപ്പയറ്റ് അനുവദിക്കുന്നില്ല.

മതത്തിന്റെയും ആത്മീയതയുടെയും അംശങ്ങൾ കളരിപ്പയറ്റിൽ ഉൾക്കൊണ്ടിരിക്കുന്നു. ശിഷ്യന്മാരുടെ ധാർമികത, സൽസ്വഭാവം, നീതിബോധം, ക്ഷമ, ധൈര്യം, ദൈവഭക്തി, ഗുരുഭക്തി തുടങ്ങി പല ഗുണങ്ങളും നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷമേ പ്രധാനപ്പെട്ട പല വിദ്യകളും കളരിപ്പയറ്റിൽ ഗുരുക്കന്മാർ പരിശീലിപ്പിക്കാറുള്ളു. കാരണം മുകളിൽ പറഞ്ഞ ഗുണങ്ങൾ ഇല്ലാത്ത ഒരാൾക്കു പരിശീലനവും ആയുധവും കിട്ടിയാൽ സമൂഹത്തിന് ഗുണമാവില്ലെന്ന് ഉള്ള വിലയിരുത്തൽ തന്നെ. അഭ്യസിപ്പിക്കാനും യോഗ്യത നിശ്ചയിച്ചിരുന്നു.ഗുരുകുല സമ്പ്രദായത്തിലുള്ള പരിശീലന രീതിയാണ് കളരിപ്പയറ്റിനുള്ളത്.

പരിശീലന സമയത്ത് സംഭവിക്കുന്ന അപകടങ്ങൾ പരിഹരിക്കാൻ കൂടിയുള്ള അറിവും പരിശീലനവും ലഭിച്ച ഒരാൾ മാത്രമേ പരിശീലകനാകാവൂ.വർഷങ്ങളുടെ തപസ്യയും,നിരന്തര പരിശീലനവും, അർപ്പണബോധവും ആവശ്യമുള്ള ഒരു കലയാണ് കളരിപ്പയറ്റ്. ഗുരുവിന്റെ മരണശയ്യയിലും തന്റെ പ്രിയപ്പെട്ട ശിഷ്യന്മാർക്ക് ഉപദേശിക്കാൻ പലതും ഉണ്ടാവുമെണ് പറയപ്പെടുന്നു. ആചാ‍ര നിഷ്ടകൾ പാലിച്ച്, നിശ്ചിത അളവുകൾക്കനുസരിച്ച് തയ്യാറാക്കിയ കളരിയിൽ, പ്രത്യേക വേഷം ധരിച്ചാണ് കളരിപ്പയറ്റ് അഭ്യസിക്കാ‍റ്. കളരിപയറ്റിന്റെ പഠനം പ്രധാനമായി നാലു ഭാഗമായി ആണ് ചിട്ടപെടുത്തിയിട്ടുള്ളത്.
എം ഇ സുരേഷ് ഗുരുക്കളുടെ നേതൃത്വത്തിൽ കടത്തനാട് ചന്ദ്രൻ ഗുരുക്കളുടെ കളരി പഠന രീതി പുസ്തക രൂപത്തിൽ "കടത്തനാടൻ കളരിപ്പയറ്റ് അടിസ്ഥാന തത്വങ്ങൾ" എന്ന ഗ്രന്ഥത്തിൽ വിശദമായി പ്രതിപാതിച്ചിട്ടുണ്ട്.

പതിനെട്ട് അടവുകൾ

1. ഓതിരം

2. കടകം

3. ചടുലം

4. മണ്ഡലം

5. വൃത്തചക്ര

6. സുഖംകാളം

7. വിജയം

8. വിശ്വമോഹനം

9. അന്യോന്യം

10. സുരഞ്ജയം

11. സൌഭദ്രം

12. പാടലം

13. പുരഞ്ജയം

14. കായവൃത്തി

15. സിലാഘണ്ഡം

16. ഗദാശാസ്‌ത്രം

17. അനുത്തമം

18. ഗദായഘട്ടം

എന്നിങ്ങനെ പതിനെട്ടടവുകൾ കളരിയിൽ കാണാവുന്നതാണ്‌.

പതിനെട്ടു അടവുകളെ പറ്റിയുള്ള മറ്റൊരു വിവരം 1. ഓതിരം 2. ഒറ്റ പ്പയറ്റ് 3. തട്ട് 4. വാളുവലി 5. പരിചതട്ട് 6. അന്തക്കരണം 7. കുന്തം കുത്ത് 8. തോട്ടിവലി 9. തടവ് 10. തിക്ക് 11. ചാട്ടുകയറ്റം 12. മർമ്മക്കയ്യ് 13. മാറിത്തടവ് 14. ആകാശപ്പൊയ്യത്ത് 15. കുന്നമ്പട 16. നിലമ്പട 17. തൂശിക്കരണം 18. തുണ്ണിപ്പൊയ്ത്ത്

കളരിപ്പയറ്റിനുപയോഗിക്കുന്ന ആയുധങ്ങൾ

മൂന്ന് ഞാൺ നീളമുള്ള വടി (കുറുവടി), ആറ് അടി നീളമുള്ളതും, എട്ട് അടി നീളമുള്ളതുമായ വടികൾ, കുന്തം, കത്തി, ചുരിക, വാൾ, പരിച, ഉറുമി, ഗദ തുടങ്ങി പലതരത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള പരിശീലനമുറകൾ ഉണ്ടെങ്കിലും ഒരു തികഞ്ഞ അഭ്യാസിക്ക് കയ്യിൽ കിട്ടുന്നതെന്തും ആയുധമാക്കാൻ കഴിയും. കത്തിയും, ഉറുമിയും ഉൾപ്പെടെ ഏതു ആയുധവും വെറും കയ്യോടെ ശത്രുവിന്റെ കയ്യിൽ നിന്നും പിടിച്ച് വാങ്ങാനും തിരിച്ചു ഉപയോഗിക്കാനും കളരിപ്പയറ്റിൽ പരിശീലിപ്പിക്കുന്നു.

കളരി ചികിൽസ

പിന്നെ വളരെ വലിയ ഒരു ഭാഗമാണ് കളരി ചികിൽസ. പിന്നെ ഭാരതത്തിലെ എല്ലാ കലകളുടെയും അവസാനം ആധ്യതമികതയാണ്. അതെ പോലതന്നെ അവസാനം ശാന്തതയിലൂടെ മോക്ഷത്തിലെക്കുള്ള മാർഗ്ഗമാണ് കളരിയും.

മർമ്മ പ്രയോഗങ്ങൾ

ഇതു കൂടാതെ നാലാം ഭാഗത്തിലൂടെ തന്നിലെ കഴിവ് പ്രായോഗികമായി ശത്രുവിനെതിരെ പ്രയോഗിക്കാൻ പരിശീലിച്ച ഒരു അഭ്യാസിക്ക് വീണ്ടും ലോകത്തിലെ ഒരു അയോധനകലയിലും ഇല്ലാത്ത ഒരു സമഗ്രമായ വിഭാഗവും കളരിയിൽ ഉണ്ട്. അതാണ് മർമ്മ പ്രയോഗങ്ങൾ. കളരിയിലെ പ്രയോഗങ്ങൾ മനുഷ്യ ശരീരത്തിലെ അറുപത്തിനാല് കുലബ്യാസ മർമ്മങ്ങളിലേക്ക് അനുയോജ്യമായി ഫോക്കസ് ചെയുക എന്നതാണ് ഇതിൽ പ്രധാനമായി പഠിക്കുന്നത്.

മേയ്യിതോഴിൽ

ഇതിലൂടെ ആണ് ഒരു അഭ്യാസി ഉണ്ടാകുന്നത്. ഇതുതന്നെ ആണ് കളരിപ്പയറ്റിലെ പ്രധാന ഭാഗവും. മേയിതോഴിൽ ശരിയായി പരിശീലിച്ച ഒരാളുടെ ശരീരവും മനസും കളരിപ്പയറ്റിന്റെ പ്രായോഗികമായ അഭ്യാസ പരിശീലനത്തിന് രൂപാന്തരപ്പെട്ടിരിക്കും. ഇതിലൂടെ ആണു കളരി പഠനം ആരംഭിക്കുന്നത്. കടത്തനാട്ടിലെ മെയ്യിതൊഴിൽ പാഠ്യ പദ്ധതി താഴെ കൊടുക്കുന്നു.

വണക്കങ്ങൾ

ഗുരു വണക്കം
ഈശ്വര വണക്കം
ദിക്ക് വണക്കം
നാഗ വണക്കം
സൂര്യ ചന്ദ്ര വണക്കങ്ങൾ
തെമ്പും കൈയ്യി വണക്കം
കൂട്ട് മുഷ്ട്ടി കയ്യി വണക്കം
പഞ്ജു കൈ വണക്കം
അടി കയ്യി വണക്കം
വെട്ടു കയ്യി വണക്കം
തേറ്റ കയ്യി വണക്കം
നേർ കാൽ വണക്കം
കൊണ്കാൽ വണക്കം
വീത് കാൽ വണക്കം
അകം കാൽ വണക്കം
വെട്ടി കാൽ വണക്കം
ചുഴറ്റി കാൽ വണക്കം

പതിനെട്ടു മെയ്യടവുകൾ

തിരിഞ്ഞു വലിയൽ
വാങ്ങി വലിയൽ
പകർന്നു വലിയൽ
വീത് പുളയൽ
വളയൽ
സൂചിക്ക് ഇരിക്കൽ
തോൾ കണ്ടു പൊങ്ങൽ
കുനിഞ്ഞു പൊങ്ങൽ
വളഞ്ഞു പൊങ്ങൽ
ചവുട്ടി പൊങ്ങൽ
തരിഞ്ഞു ചാടൽ
കിടന്നു ചാടൽ
പകരി ചാടൽ
പതുങ്ങി ചാടൽ
ഓതിരം മറിയൽ
ചരിഞ്ഞു മറിയൽ
കരണം മറിയൽ
അന്ത മലക്കം

ഇരുപത്തിനാല് മെയ് പയറ്റുകൾ

6 കയ്യി കുത്തി പയറ്റുകൾ
6 കാലു ഉയർത്തി പയറ്റുകൾ
6 പകർച്ച കയ്യി പയറ്റുകൾ
6 പകർച്ച കാൽ പയറ്റുകൾ

കോൽത്താരി

വിവിധ അളവിലുള്ള വടി കൊണ്ടുള്ള പരിശീലനവും പ്രയോഗവുമാണ്‌ ഇതിൽ ഉള്ളത്.

മുച്ചാൺ പയറ്റു
ആർചാൺ പയറ്റു
കേട്ട് താരി പയറ്റു
പന്തീര്ചാൺ വീശൽ
പട വീശൽ
ഒറ്റ പയറ്റു

കടത്താനാട്ടിൽ 12 ഒറ്റപ്പയറ്റുകൾ കണ്ടുവരുന്നു

കളരിൽ ഏറ്റവും മെയ് സ്വാദീനം ആവശ്യമായതും അപകടം നിറഞ്ഞതുമാണ് ഈ വിഭാഗം. ഒറ്റ പയറ്റിലെ ഓരോ പ്രയോഗവും കൃത്യമായും മർമ്മ സ്ഥാനങ്ങളിലേക്കാണ്. ആനയും സിംഹവും തമ്മിലുള്ള പയറ്റായി കണക്കാകുന്നു. ഒറ്റ പന്ത്രണ്ടും പയറ്റി തെളിഞ്ഞവൻ തികഞ്ഞ അഭ്യാസിയാണ്.

അങ്കത്താരി

വിവിധ ലോഹ ആയുധങ്ങൾ കൊണ്ടുള്ള പരിശീലനവും പ്രയോഗവുമാണ്‌ ഇതിൽ ഉള്ളത്.

വാൾ പയറ്റു
വാളും പരിചയും പയറ്റു
കടാര പയറ്റു
കുന്ത പയറ്റു
മറപിടിച്ചു കുന്ത പയറ്റു
ഉറുമി വീശൽ

നാലാമത്തെ സ്റ്റേജ് ആണ് വെറും കൈ

ആറ്‌ പ്രയോഗ കൈകൾ

തെമ്പു കൈ
പഞ്ച് കൈ
അടി കൈ
വെട്ടു കൈ
തെറ്റ കൈ
കൂട്ട് മുഷ്ടി കൈ

ഇതുമുമ്പേ ആണ് ശരീരത്തെ കാരിരുമ്പ് പോലെ ഉറപ്പിക്കാനുള്ള ശാസ്ത്രിയമായ ഒരു വിഭാഗം കളരിപ്പയറ്റിലുണ്ട്. വടകരയിൽ തന്നെ വളരെ ചുരുങ്ങിയ ഗുരുക്കൻ മാർക്കു മാത്രമെ ഇതിനെകുറിച്ചു അറിവുള്ളൂ.

വടിവുകളും ചുവടുകളും

ഗജവടിവ്
അശ്വവടിവ്
സിംഹവടിവ്
വരാഹവടിവ്
മത്സ്യവടിവ്
മാർജ്ജാരവടിവ്
കുക്കുടവടിവ്
സർപ്പവടിവ്

ചില താളിയോല ഗ്രന്ഥങ്ങളിൽ പരശുരാമനിൽ നിന്ന് ദ്രോണം വെള്ളി, ഉഗ്രം വെള്ളി, കോരം വെള്ളി, ഉള്ളൂർ തുരത്തിയാട് എന്നിങ്ങനെ നാൾ ബ്രാഹ്മണ ഇല്ലങ്ങൾക്ക് കളരി വിദ്യ ലഭിച്ചു എന്ന് കാണുന്നുണ്ട്.