"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഋതുചര്യയും സുഖചികിത്സയും | ഹൈന്ദവം

ഋതുചര്യയും സുഖചികിത്സയും

പണ്ടുകാലം മുതല്‍ക്കേ മഴക്കാലം ആരോഗ്യസംരക്ഷണത്തിന് ഉത്തമകാലമായി പരിഗണിച്ചിരുന്നു. വിളവെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങി പണിചെയ്യാന്‍ കഴിയാത്തവിധം മഴപെയ്യുന്ന കര്‍ക്കടത്തില്‍ എണ്ണപുരട്ടി ഉഴിച്ചലും മരുന്നു കഞ്ഞിയുമൊക്കെയായുള്ള സുഖ ചികിത്സ ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. ഓരോ ഋതുക്കള്‍ മാറിവരുമ്പോഴും കാലാവസ്ഥയുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഉണ്ടാകുന്നരോഗങ്ങള്‍ തടയാന്‍ ഓരോ ഋതുസന്ധിയിലും ഋതുചര്യ ഉപദേശിക്കുന്നു. ഇതില്‍ നിന്നാണ് സുഖചികിത്സ എന്ന ആശയത്തിന്റെ ഉത്ഭവം. പണ്ടുകാലം മുതല്‍ക്കേ മഴക്കാലം ആരോഗ്യസംരക്ഷണത്തിന് ഉത്തമകാലമായി പരിഗണിച്ചിരുന്നു. വിളവെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങി പണിചെയ്യാന്‍ കഴിയാത്തവിധം മഴപെയ്യുന്ന കര്‍ക്കടത്തില്‍ എണ്ണപുരട്ടി ഉഴിച്ചലും മരുന്നു കഞ്ഞിയുമൊക്കെയായുള്ള സുഖചികിത്സ ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. കര്‍ക്കടകം മുതല്‍ കന്നി പകുതിവരെ സുഖചികിത്സ നടത്താം.വേനല്‍ക്കാലത്തും മഞ്ഞുകാലത്തും സുഖചികിത്സ നടത്താറില്ല. സാധാരണയായി ഏഴ്, പതിനാല്, ഇരുപത്തിയൊന്ന് ദിവസമാണ് സുഖചികിത്സ ചെയ്യുക. തിരക്കുപിടിച്ച് രണ്ടും മൂന്നും ദിവസംകൊണ്ട് ചികിത്സ ചെയ്തു തീര്‍ക്കുന്നവരുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

തേച്ചുകുളി

തേച്ചുകുളി സുഖചികിത്സയില്‍ പ്രധാനമാണ്. സുഗന്ധ തൈലങ്ങളോ, ഔഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ എണ്ണയോ ഉപയോഗിക്കാം. നെറുകമുതല്‍ കാലിനടിയില്‍ വരെ എണ്ണ തേയ്ക്കണം. എണ്ണം തേക്കല്‍ ക്ഷീണം ഇല്ലാതാക്കുകയും ബലം വര്‍ദ്ധിപ്പിക്കുകയും ദേഹം പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. മഴക്കാലത്ത് ചൂടുവെള്ളമുപയോഗിച്ച് കുളിക്കാം. എന്നാല്‍ തലതണുപ്പില്ലാത്ത വെള്ളത്തില്‍ കഴുകണം.

മരുന്നുകഞ്ഞി

പച്ചിലമരുന്നുകള്‍ ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് അതില്‍ പൊടിയരിയിട്ടു വേവിച്ചുണ്ടാക്കുന്ന മരുന്നുകഞ്ഞിയാണ് ഈ സമയത്ത് ഉത്തമം. കീഴാര്‍നെല്ലി, നിലപ്പന, തഴുതാമ, കറുക, തിരുതാളി, തൊട്ടാവാടി ഇവയെല്ലാം മരുന്നുകഞ്ഞിക്ക് ഉപയോഗിക്കാറുണ്ട്. മരുന്നുകഞ്ഞി സുഖചികിത്സയുടെ ഭാഗമല്ലാതെയും സേവിക്കാം. തഴുതാമ കഷായത്തിലും ഞെരിഞ്ഞില്‍ കഷായത്തിലും കഞ്ഞി വേവിക്കാറുണ്ട്. വാതരോഗങ്ങള്‍ക്കും പിത്താശയരോഗങ്ങള്‍ക്കും ഗര്‍ഭാശയരോഗങ്ങള്‍ക്കും ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ക്കും ഉലുവക്കഞ്ഞി നല്ലതാണ്. പത്തു ദിവസം വരെ മരുന്നു കഞ്ഞി സേവിക്കാം. വാതം, പിത്തം, വായു, വിശപ്പില്ലായ്മ, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം മരുന്നു കഞ്ഞി സിദ്ധൗഷധമാണ്.

ചിട്ടകള്‍

എത്രകാലം ചികിത്സ നടത്തുന്നുണ്ടോ അത്രയും കാലം പഥ്യം നോക്കണം. അധികം ചൂടും അധികം തണുപ്പും ഏല്‍ക്കാത്ത സമശീതോഷ്ണമായ ചുറ്റുപാടില്‍വേണം കഴിയാന്‍..

ഉച്ചത്തില്‍ സംസാരിക്കരുത്.

വാഹനയാത്ര പാടില്ല.

ക്ഷോഭിക്കരുത്.

ഓടരുത്, കുത്തിയിരിക്കരുത്, അമിതമായ നടത്തവും പാടില്ല.

കഴിച്ച് ദഹിക്കുംമുമ്പ് വീണ്ടും കഴിക്കരുത്.

പകലുറക്കവും രാത്രി ഉറക്കമിളക്കലും പാടില്ല.

വിരുദ്ധാഹാരം കഴിക്കരുത്

രൂക്ഷ ഭക്ഷണം കഴിക്കരുത്, ഭക്ഷണം അമിതമാകരുത്.

പച്ചവെള്ളം കുടിക്കരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

ലഹരിയും മദ്യപാനവും നിഷിദ്ധമാണ്.

ലൈംഗികബന്ധം പാടില്ല.

ഒരു കാര്യത്തെക്കുറിച്ചും അധികം ചിന്തിക്കാതെ മനസ്സ് സ്വച്ഛമായി വെയ്ക്കണം.