"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ആര്യവേപ്പ് | ഹൈന്ദവം

ആര്യവേപ്പ്

കേരളത്തിൽ എത്തിയ ആദ്യത്തെ ആര്യർ ബൗദ്ധരാണ്‌. അവർ ശ്രേഷ്ഠർ എന്നർത്ഥത്തിലോ കൃഷി ചെയ്യുന്നവർ എന്നർത്ഥത്തിലോ ആണ്‌ അവരെ ആര്യർ എന്ന് വിളിച്ചിരുന്നത്. ശാസ്ത്രീയമായ രീതിയിൽ കേരളീയരെ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും അവരാണ്‌. കൃഷിയോടൊപ്പം ശാസ്ത്രീയമായ ചികിത്സാ സമ്പ്രദായവും അവർ കേരളീയർക്ക് പരിചയപ്പെടുത്തി. ചികിത്സയുടെ ഭാഗമായി ബുദ്ധമതക്കാർക്ക് പവിത്രമായ മരമായിരുന്നു വേപ്പ്, അരയാൽ, നന്ദ്യാർവട്ടം തുടങ്ങിയ. അവർ കേരളത്തിനു പരിചയപ്പെടുത്തിയ മരമായതിനാൽ ഈ വേപ്പിനെ ആര്യവേപ്പ് എന്നാണ്‌ വിളിച്ചു വന്നത്.
അമൃതകുംഭം തുളുമ്പിയപ്പോൾ താഴെ വീണ തുള്ളികളാണ്‌ ആര്യവേപ്പ് ആയി മാറിയതത്രെ. വേപ്പ് നട്ടാൽ മരണാനന്തരം മോക്ഷ പ്രാപ്തി ലഭിക്കുമെന്നും വിശ്വസിച്ചിരുന്നു.

പവിത്രമായ മരങ്ങളിലൊന്നായി പുരാതനകാലം മുതലേ കരുതുന്നതിനാലും വീടുകളിൽ വളർത്താൻ യോഗ്യമായതിനാലും ഇവ വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്. വേപ്പിന്‍റെ വിത്തിൽ നിന്നും വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു. പ്രധാന ജൈവകീടനാശിനി കൂടിയാണ് ഇത്. പലതരം ഔഷധസോപ്പുകളുടേയും ചേരുവയിൽ വേപ്പിന്‍റെ എണ്ണ ഉപയോഗിക്കുന്നു. ഈ സസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ്‌.

വേപ്പിന്‍റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ ത്വക്ക് രോഗങ്ങൾ, സന്ധിവാതം,വൃണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഔഷധനിർമ്മാണത്തിനായി വേപ്പിന്‍റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു. കൂടാതെ വേപ്പിൽ നിന്നും ജൈവകീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്. തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നു. വേപ്പിൻ പിണ്ണാക്കു് ജൈവ വളമായി ഉപയോഗിക്കുന്നു. വസ്ത്രങ്ങൾക്കു് ഇടയിൽ ഉണങ്ങിയ ഇലകൾ വച്ചിരുന്നാൽ പ്രാണികളെ അകറ്റും. എല്ലാവരും വീട്ടുവളപ്പില്‍ കഴിവതും ഇന്ന് തന്നെ ഒരു വേപ്പുമരം നട്ടു പിടിപ്പിക്കുക