"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ദശ പുഷ്പങ്ങള്‍ | ഹൈന്ദവം

ദശ പുഷ്പങ്ങള്‍

ദശ പുഷ്പങ്ങളെ കുറിച്ച് വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

1. നിലപ്പന (മുസലി)

പിത്ത വാതഹരമായ ഒരു ഔഷധമാണ്. മഞ്ഞകാമില(മഞ്ഞപിത്തം),ഉഷ്ണരോഗങ്ങൾ,ധാതുപുഷ്ടിക്കും ഇത് ഔഷധമായി ഉപയോഗിക്കുന്നു.മുസലീഖദീരാദികഷായതിൽ ചേരുന്ന ഒരു പ്രധാൻ മരുന്നും; സ്ത്രീപുരുഷൻ മാരിലുണ്ടാക്കുന്ന മൂത്രചുടിച്ചിൽ, ലൈംഗിക ബലഹീനത ഇവ മാറ്റുന്നതിനു ഉത്തമായി കരുത്തുന്നു.

മറ്റുനാമങ്ങള്‍

മലയാളം :‌- നിലപ്പന
തമിഴ് :‌- നിലപ്പനെ, കുറട്ടി
സംസ്‌കൃതം :-താൽമൂലി, താലപത്രിക, ഹംസപദി,ദീർഘഖടിക
ഇംഗ്ളിഷ് :- ബളാക്ക് മൂസ്ലി
ഹിന്ദി :- മൂസ്ലി, മുസലി
ശാസ്ത്രിയം :- കര്‍ക്കുലിഗൊ ഓര്‍ക്കിയോയിഡെസ്‌
കുടുംബം :- അമാരില്ലിയേസിയേ
രസം :- മധുരം,തിക്ത
വീര്യം :-ശീതം
ഗുണം :-ഗുരു
വിപാകം :-മധുരം
ഉപയോഗം :- മൂലകാണ്ഡം(നിലപ്പനക്കിഴങ്ങ്)
കർമ്മം :- ശുക്ലവർദ്ധകം,മൂത്രരോഗശമനം

ചിലഔഷധപ്രയോഗങ്ങൾ

നിലപ്പനക്കിഴങ്ങ് ഉണക്കിപ്പോടിച്ച് പതിവായി പാലിൽ കഴിച്ചാൽ സ്ത്രീക്കുണ്ടാക്കുന്ന വെള്ളപോക്കു ശമിക്കും.ഇലകൾ അരച്ച് വേപ്പെണ്ണയി നീരുള്ള ഭാഗത്തിട്ടാൽ നീരും വേദനയും ശമിക്കും .

2. ചെറുള

ഇത് ഒരു പിത്തഹരമായ ഔഷധമാണ്. മൂത്രാശയ രോഗങ്ങൾക്കു ഉത്തമം, ചെറിയ വെള്ള പൂകൾ ഉള്ളതും ബലിതർപ്പണതിൽ ഉപയോഗിക്കുന്നതിനാൽബലിപൂവ് എന്നും പേരുണ്ട്.

മറ്റുനാമങ്ങള്‍

മലയാളം :‌- ചെറുള,ബലിപൂവ്
തമിഴ് :‌- സിഹള,ശിറുപിലെ, പൊൽ‌പാല
സംസ്‌കൃതം :- ഭദ്ര , ഭദൃക, കുരന്ദക,ഗൊരഷാഗാഞ്ചാ
ഇംഗ്ളിഷ് :-
ഹിന്ദി :- ഛായ
ശാസ്ത്രിയം :- എർവ ലനേറ്റ്
കുടുംബം :- അമരന്തസെ
രസം :- തിക്തം
വീര്യം :- ശീതം
ഗുണം :- ലഘു,സിനിഗ്ദം
വിപാകം :-
ഉപയോഗം :- സമൂലം
കർമ്മം :- മൂത്രവർധകം, ജ്വരശമനം

ചിലഔഷധപ്രയോഗങ്ങൾ

ചെറുളയുടെ പൂവ് തിളച്ചവെള്ളത്തിലിട്ട് അല്പം കഴിഞ്ഞ് അരിച്ചുകുടിച്ചാൽ മൂത്രകല്ല് എന്ന് രോഗം ശമിക്കും.

3. ഉഴിഞ്ഞ

പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീർതാഴ്ച, വാതം രോഗങ്ങൾക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്. ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .

മറ്റുനാമങ്ങള്‍

മലയാളം :‌- ഉഴിഞ്ഞ
തമിഴ് :‌- മുതുകരൻ
സംസ്‌കൃതം :- ഇന്ദ്രവല്ലി,ഇന്ദ്രവല്ലരി,ചക്രലത
ഇംഗ്ളിഷ് :- ലൌവ് ഇൻ‌ എ പൌഫ്, ബലൂൺ വൈൻ,
ഹിന്ദി :- കൻപുതി,കപലപൊതി
ശാസ്ത്രിയം :- കാര്‍ഡിയോസ്‌ പെര്‍മം ഹലികാകാബം
കുടുംബം :- സ്‌പിൻഡാസ്യ
രസം :- തിക്തം
വീര്യം :- ഉഷ്ണം
ഗുണം :- സരം,ലഘു,സിനിഗ്ദം
വിപാകം :- മധുരം
ഉപയോഗം :- സമൂലം

ചിലഔഷധപ്രയോഗങ്ങൾ

ഉഴിഞ്ഞ കഷായം കഴിക്കുന്നത് മലബന്ധം,വയറുവേദന എന്നിവ മറ്റും.ഇല അരച്ച് വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് തല കഴുകിയാല്‍ "ഷാംപൂ" ചെയ്യുന്ന് ഫലം കിട്ടും . ഉഴിഞ്ഞ എണ്ണ മുടിവളര്‍ത്തും .

4. പൂവ്വാകുറുന്തല്‍

ദശപുഷ്പങ്ങളില്‍ പെടുന്ന മറ്റ് ഒരു ഔഷധിയാണ്‍ പൂവ്വാകുറുന്തല്‍. മുടിക്ക് നിറം കിട്ടുവാന്നും , നേത്ര രോഗങ്ങള്‍ക്ക് ,ശിരോരക്ഷകായും ഇത് ഉപയോഗിച്ചു കാണുന്നു. ഇത് വാത, പിത്തഹരമായ് ഒരു ഔഷധ മാണ്‍. സാധാരണയായി ഇതിന്‍റെ പൂഷ്പിക്കുന്ന്തിന്നു മുന്‍പായിസമൂലം നീര്‍ എടുത്താണ്‍ ഉപയോഗിക്കുന്നത്. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. രക്തശുദ്ധീകരണം,പനി,തേള്‍ വിഷം എന്നിവയ്ക്ക്‌ ഔഷധമാണ്‌.

മറ്റുനാമങ്ങള്‍

മലയാളം :- പൂവ്വാകുറുന്തല്‍

തമിഴ് :- പൂവ്വാകുരുന്തല്‍.

സംസ്‌കൃതം :- സഹദേവി,ഉത്തമകന്യപത്രം

ഇംഗ്ളിഷ് :- ഫളെബെന്‍

ഹിന്ദി :- സഹദേവി, സദോധി

ശാസ്ത്രിയം:- വെര്‍ണോനിയ സിനെറിയ

കുടുംബം :- കന്‍ബോസറ്റെ (അസ്റ്റര്സ്യാ)

രസം :- തിക്തം

വീര്യം :- ലഘു, രൂക്ഷം

ഗുണം :- ഉഷ്ണം

വിപാകം :-

ഉപയോഗം :- സമൂലം.

കര്‍മ്മം :- രക്തശുദ്ധീകരണം

പൂവ്വാകുറുന്തല്‍ പ്രധാനമായി 5 വിധം എന്നാല്‍ 3 വിധം മാത്രമെ ഔഷധയോഗ്യമുള്ളു. എതിന്‍റെ പുഷ്പതിന്‍റെ നിറം നോക്കി തിരിച്ചറിയുന്നു. വൈലെറ്റ് നിറത്തിലൂള്‍ പൂകളുള ചെടിയാണ്‍ കുടുതലായി ഉപയോഗിക്കുന്നത.

ബ്രഹ്മാവ്‌ പൂവ്വാകുറുന്തല്‍ ദേവതയായികരുതുന്നു

ചില ഉപയോഗങ്ങള്‍

ഇതിന്‍റെ ഇലചാറ് മാലകണ്ണിന്നും ,ചെകണ്ണ്, കണ്ണിലൂണ്ടാക്കുന്ന അണുബാധക്കും പ്രത്യക്ഷ ഔഷധമാണ്‍. വിത്ത് വട്ടചോറി, ഗജചര്മമം തുടങ്ങിയരോഗങ്ങള്‍ മാറുന്ന്തിന്ന് ഉപയോഗിക്കുന്നു. ആധുനിക ശാസ്ത്രം ഇത് ഒരു കാനസറ് രോഗനിവാരണിയായും കരുത്തുന്നു. പൂവാംകുരുന്നിലയും കറിവേപ്പിലയും ചേര്‍ത്തരച്ചു കഴിച്ചാല്‍ ചുമ മാറാന്‍ നല്ലതാണ്. കണ്ണിന് ചുവപ്പ് - പൂവാന്കുറന്തല് തേനും ചേര്ത്ത് 2 തുള്ളി വീതം ഉപയോഗിക്കുക

5. മുയല്‍ച്ചെവിയന്‍

ദശപുഷ്പതിലെ അടുത്ത ഇനം മുയല്ചെവിയന്‍. നിലം പറ്റി നില്ക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഇത് വാത, കഫഹരം മായ ഒരു ഔഷധമാണ്‍. ഈ സസ്യതിന്‍റെ ഇലകള്‍ക്ക് മുയലിഎന്‍റെ ചെവിയോട് സദ്ര്സ്യം ഉള്ള്തിനാല്‍ ഇതിന്‍ മുയല്ചെവിയന്‍ എന്നു പേര്‍ വന്നു . തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നല്ലത് നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം.

മറ്റുനാമങ്ങള്‍

മലയാളം :- മുയല്ചെവിയന്‍, ഒറ്റചെവിയന്‍,എലിചെവിയന്‍‍, എഴുതാന്നിപ്പച്ച,തിരുദേവി,നാരായണപച്ച, ഒരിച്ചെവിയ

തമിഴ് :- മുയല്ചെവി

സംസ്‌കൃതം :- ചിത്രപചിത്ര, സംഭാരി, ശശശ്രുതി , ആഖുകരി

ഇംഗ്ളിഷ് :- കുപിട് ഷെവിംഗ് ബ്രഷ്, എമിലിയ്

ഹിന്ദി :- കിരണ്‍ കാരി, ഹിരണ്ഹുരി

ശാസ്ത്രിയം:- എമിലിയ സോണ്ചിഫോലിയ

കുടുംബം :- അസ്റ്റെസിയ

രസം :- കടു,കഷായം,തിക്തം

വീര്യം :- ശീതം

ഗുണം :- ലഘു,ഗ്രാഹി

വിപാകം :-

ഉപയോഗം :- സമൂലം.

കര്‍മ്മം :-

ചില ഉപയോഗങ്ങള്‍

നേത്രരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്‌, പനി തുടങ്ങിയ രോഗങ്ങള്‍ക്ക്‌ ഔഷധമാണ്‌. കാലില്‍ മുള്ളു കൊണ്ടാല്‍ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാല്‍ മുള്ള് താനെ ഇറങ്ങിവരും. റ്റോ‍‍ണ്‍സലിറ്റിന് മുയല്‍ ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക. ചതവിനു മുയല്‍ ചെവിയന്‍ സമൂലം അരിക്കാടി, ഗുല്‍ഗുലു എന്നിവ ചേര്‍ത്ത് അരച്ച് കുഴമ്പാക്കി തേക്കുക തൊണ്ടമുഴ - മുയല്‍ ചെവിയന്‍ എണ്ണ കാച്ചി തടവുക.

കാമന്‍ ദേവതയായികരുതുന്നു

6. കയ്യോന്നി

കഫവാത ഹരമായ ഒരു ഔഷധിയാണ് കയ്യോന്നി, കൈയ്യുണ്യം . കുടൽ‌പ്പൂണിനും, കാഴ്ചശക്തിയുടെ വർദ്ധനയ്ക്കും,കേശസംരക്ഷണതിനും, കരൾ സംബന്ധമായ രോഗങ്ങൾക്കു ഉപയോഗിക്കുന്നു.ഇത് നല്ലഒരു വേദനസംഹാരിക്കുടിയാണ്. സാധരണയായി മൂന്നു വിധം വെള്ള,മഞ്ഞ, നീല.

മറ്റുനാമങ്ങള്‍

മലയാളം :‌- കയ്യോന്നി,കയ്യുണ്യം
തമിഴ് :‌- കയ്യകെപി,സുപർണ
സംസ്‌കൃതം :-കേശരാജ കേശവർദ്ധിനി
ഇംഗ്ളിഷ് :- ടെയ്ലിങ് എക്ലിപ്റ്റ്
ഹിന്ദി :- ഭൃംഗ,മൊപ്രന്റ്
ശാസ്ത്രിയം :- എക്ലിപ്റ്റ ആല്‍ബ
കുടുംബം :- അസ്റ്ററേസിയേ
രസം :- കടു,തിക്തം
വീര്യം :- ഉഷ്ണം
ഗുണം :- ലഘു, രൂക്ഷം,തിക്ഷ്ണം
വിപാകം :- കടു
ഉപയോഗം :- സമൂലം
കർമ്മം :- ശൂലഹരം, വാതഹരം

ചിലഔഷധപ്രയോഗങ്ങൾ

കയ്യോന്നി നീരിൽ കയ്യോന്നി തന്നെ കൽക്കമാക്കി എണ്ണ കാച്ചിതേച്ചാൽ തലമൂടി വളരുകയും തലവേദന കുറയുകയും ചെയ്യും. കാഴ്ചശക്തി വർദ്ധിക്കും. വെള്ള, മഞ്ഞകയ്യോന്നി 10ഗ്രാം വിതം എടുത്ത് തേങ്ങാ പാലിലോ പശുവിൻ പാലിലോ അരച്ചു ദിവസം രണ്ടു നേരം വീതം സേവിച്ചാൽ മഞ്ഞപിത്തം , രക്തകുറവ് എന്നിവ മാറും.1/2 ഔൺസ് കയ്യോന്നി നീരി 1ഔൺസ് ആവണക്കെണ്ണയിൽ രാവിലെ ഇടവിട്ടിടവിട്ട ദിവസങ്ങളിൽ കുടിച്ചാൽ ഉദരകൃമി മാറും.

7. വിഷ്ണുക്രാന്തി

നിലം പറ്റിവളരുന്ന ഒരു സസ്യമാണ് വിഷണുക്രാന്തി, പിത്തഹരമായ ഒരു ഔഷധിയാണ്. പൊതുവായി സ്ത്രീകളുടെ ശരീരപുഷ്ടിക്കും ഗര്‍ഭരക്ഷയ്ക്കും ഉപയോഗിക്കുന്നു.ഒര്‍മ്മകുറവ്, ജ്വരം, ആസ്മ, ബാലനര,മുടികൊഴിച്ചില് മുതലയവക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു.

മലയാളം :- വിഷ്ണുക്രാന്തി, കൃഷ്ണക്രാന്തി
തമിഴ് :- വിഷ്ണുക്രാന്തി
സംസ്കൃതം :- ഹരികോന്തിജ, വിഷ്ണുഗന്ധി,ശംഖുപുഷ്പി,വിഷ്_ണു ദയിതം, നീലപുഷ്പി.
ഇംഗ്ളിഷ് :- സ്ലെന്ടെര്‍ ദ്വാര്ഫ്‌ ,മോര്ണിംഗ് ഗ്ലോറി
ഹിന്ദി :- ശ്യാമക്രാന്ത, വിഷ്ണുക്രാന്ത
ശാസ്ത്രിയം:- ഇവോള്‍വുലസ്‌ അള്‍സിനോയിഡ്‌സ്‌
കുടുംബം :- കണ്‍വോള്‍വിലേസിയ
രസം :- കടു, തിക്ത
വീര്യം :- ഉഷ്ണ
ഗുണം :- രൂക്ഷ,തിക്ഷണം
വിപാകം :-
കര്മ്മം :-
ഉപയോഗം :- സമൂലം

ചില ഉപയോഗങ്ങള്‍

ഇടവിട്ടുണ്ടാക്കുന്ന പനിക്കു വിഷ്_ണുക്രാന്തി സമൂലം പശുവിന്‍ പാല്‍ കറ്ന്നെടുത്തുടനെ അരച്ചു കൊടുക്കാവുന്നത്താണ്
ഇതിന്‍റെ നീര്‍ നെയ്യും ചേര്‍ത്തുകഴിച്ചാല്‍ ഒര്‍0))മ്മശക്തിക്ക് നല്ലതാണ. ഇതിന്‍റെനീര്‍ തേനില്‍ കഴിച്ചാല്‍ കുടലില്‍ ഉണ്ടാക്കുന്ന അള്‍സര്‍ മാറും

8. തിരുതാളി

ഇത് പിത്തഹരംമായ് ഒരു ഔഷധിയാണ്, സ്ത്രീകള്‍ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്‍ഭപാത്രസംബന്ധമായ അസുഖങ്ങള്‍ക്കും അത്യുത്തമം.
മറ്റുനാമങ്ങള്‍

മലയാളം :‌- തിരുതാളി
തമിഴ് :‌- മാഞികം
സംസ്‌കൃതം :- ലക്ഷ്മണ
ഇംഗ്ളിഷ് :- ഇപോമോയ്,
ഹിന്ദി :- ബന്‍കല്‌മി
ശാസ്ത്രിയം :- ഇപോമോയിയ സെപിയാറിയ
കുടുംബം :- കണ്‍_വോള്‍_വിലേസിയ
രസം :- മധുരം
വീര്യം :- ഗുരു, സ്നിഗ്ദം
ഗുണം :- ശീതം
വിപാകം :- മധുരം
ഉപയോഗം :- സമൂലം
കര്‍മ്മം :- ത്രിദോഷശമനം , രസായനം

ചിലഔഷധപ്രയോഗങ്ങൾ

തിരുതാളി കല്കവും കഷായവും ആയി ചേര്‍ത്ത നെയ്യ് പതിവായി സേവിച്ചാല്‍ വന്ധ്യത മാറും , വേര് പാലകഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും

അങ്ങനെ ദശപുഷപ്പങ്ങൾ കർക്കിടക്കതിൽ തിർക്കാൻ പറ്റി . ധാതുബലം കുറയുന്ന കാലമാണ് കർക്കിടകം അതിനാൽ രോഗങ്ങൾ വരുവാനുള്ള സാദ്ധ്യതയും കുടുന്നു, കായശേഷിയുടെ വർദ്ധനകായി ഈ മാസതിൽ കർക്കിടക്കചികിത്സനടത്തിവരുന്നു.
കർക്കിടക്ക് ചികിത്സയക്ക് എറ്റവും അധികം ഉപയോഗിക്കുന്ന് ഔഷധികളാണ് ദശപുഷ്പങ്ങൾ . കർക്കിടകകഞ്ഞിയിലും , പൂജകളിലും ഉപയോഗിക്കുന്നു.

9. മുക്കുറ്റി

കഫ,പിത്തഹരമായ ഈ ഔഷധം സ്ത്രീകള്ക്കുണ്ടാക്കുന്ന് ഉഷ്ണരോഗങ്ങൾക് ഒരു ദിവ്യ ഔഷധമായി കരുത്തുന്നു. ചില അവസരങ്ങളില്‍ സ്ത്രീകള്ക്കു ണ്ടാക്കുന്ന രക്തസ്രാവം നിര്‍ത്തുന്നതിന്‍ ഇത് ഉപയോഗിക്കുന്നു. അതിനാല്‍ ഇതിന് തീണ്ടാനാഴി എന്നും പേരുണ്ട്. ചില സ്ഥലങ്ങളിൽ ഒരു തെങ്ങിന്റെ രുപമുള്ള ഇതിനെ നിലം തെങ്ങ് എന്നും വിളിച്ചുവരുന്നു.അതിസാരം, ജ്വരം എന്നി അസുഖങ്ങള്‍ ഒറ്റമൂലിയായും ഉപയോഗിക്കുന്നു.

മറ്റുനാമങ്ങള്‍

മലയാളം :- മുക്കുറ്റി, നിലതെങ്ങ്
തമിഴ് :- തീണ്ടാഴി, തീണ്ടാനാഴി
സംസ്‌കൃതം :- അലംബുഷ,ജലപുഷ്,പിതപുഷപ്,രസ്മങ്ങ്.
ഇംഗ്ളിഷ് :- ബെറ്റര്‍ സ്റ്റഡ്
ഹിന്ദി :- ലക്ഷ്മണ, ലജ്‌ലൂ,
ശാസ്ത്രിയം:- ബയൊഫൈറ്റം സെന്സിറ്റീവം
കുടുംബം :- ഓക്സാലിഡേസിയാ
രസം :- തിക്ത, കഷായം
വീര്യം :- ഉഷ്ണം
ഗുണം :- ലഘു, രുക്ഷം
ഉപയോഗം :- സമൂലം
വിപാകം :- കടു
കര്മ്മം :- വ്രണനാശനം, രക്തസതംഭനം

ചിലഔഷധപ്രയോഗങ്ങൾ

മുക്കുറ്റി ഇല അരച്ച് മോരില് കലക്കി കുടിച്ചാല് വയ്റിളക്കം ശമിക്കും
മുക്കുറ്റിവേരരച്ച് ദിവസം രണ്ടുനേരം സേവിച്ചാല് അസ്ഥിസ്രാവം കുറയും
പ്രസവാനന്തരം സ്ത്രീകള് ഗർഭപാത്രം ശുദ്ധിയാക്കുന്ന്തിന് മുക്കുറ്റി ഇല പനംചക്കരയും ചേർത്ത് കുറുക്കി കഴിക്കുന്നത് നല്ലതാണ്.

10. കറുകപുല്ല് (ബലികറുക)

പുല്ലുവര്‍ഗ്ഗത്തില്പെട്ട ഒരു ഔഷധിയാണ്‍ . തമിഴ്നാട്ടിലെ പ്രധാന ചികിത്സാരീതിയായ സിദ്ധം ഇതിനെ ആദിമൂലം ആയിട്ടാണ്‍ കരുതുന്നത്. അതായത് സസ്യജാലങ്ങളുടെ ഉല്പത്തിയിലുളത്. അതിനാല്‍ എന്റെ ഈ ചെറിയ സംരംഭം ഇതില്‍ നിന്നും തുടങ്ങട്ടെ.

ദശപുഷ്പങ്ങളില്‍ പെടുന്ന ഈ സസ്യം വളരെ പവിത്രമായി കരുതപെടുന്നു. അതിനാല്‍‍ ഇവയെ ഹോമത്തിന്നും , ചില്‍ പൂജകള്‍കും ഉപയോഗിക്കാറുണ്ട് . പ്രത്യേകിച്ച് ബലിതര്‍പ്പണതിന്‍ ഇത് ഒഴിച്ചുകൂടാന്‍‍ കഴിയാത്ത ഒരു ദ്രവ്യമാണ്‍. അതിനാല്‍ ഇതിനെ ബലികറുക എന്നും വിളിച്ചുവരുന്നു.

കറുകയെപറ്റി ഞാന്‍‍ ആദ്യമായി അറിയുന്നത് അമ്മയില്‍‍ നിന്നുമാണ്‍. അച്ചഛന്‍റെ കാലിലുണ്ടായ ചൊറിമാറുന്നതിന് ‍ ഒരു നാട്ടു‌വൈദ്യന്‍ പറഞ്ഞുതന്നതാണു "ഒരു പിടി കറുക ഒരു തുടം പാലില്‍ കുറുകി കഴിച്ചാല്‍ ഏതു ദുഷ്ടവ്രണവും മാറും"

ഇത് പ്രധാനാമയും പിത്ത കഫഹരമാണ്‍ .ദൂര്‍വ്വാദികേരം,ദൂര്‍വ്വാദി ഘൃതം എന്നിമരുന്നുകളില്‍ ചേരുന്നു.താരന്‍ , ചൊറി ചിരങ്ങ് വട്ടപുണ്ണ് , (ത്വക്ക് രോഗങ്ങള്‌ , ദൂഷ്ടവ്രണങ്ങള്‍) തുടങ്ങിയരോഗങ്ങള്‍ക് പുറമെപുരട്ടുന്നതിന്നു സേവിക്കുന്നതിന്നും ഉപയോഗിക്കുന്നു.ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര്‍ വളരെ ഫലപ്രദമാണ്‍. നാഡിരോഗങ്ങള്‍ക്കും തലചോറിന് സംബന്ധിക്കുന്ന രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിര്‍ത്താനും മുലപാല്‍ വര്‍ദ്ധിക്കുന്നതിനും നന്ന

മറ്റുനാമങ്ങള്‍

മലയാളം :- കറുകപുല്ല്, ബലികറുക.

തമിഴ് :- അറുകന്‍ പുല്ല്, അരുകന്‍‍, അറുക.

സംസ്‌കൃതം :- രുഹ,ശതപര്‍വിക,ഭാര്‍ഗവി,അന്ത്ത,ഗൊലൊമി,ചവീര്യ.

ഇംഗ്ളിഷ് :- ബെര്‍മുഡാ ഗ്രാസ്, ഡെവിള്‍ ഗ്രാസ്.

ഹിന്ദി :- ദൂര്‍വ.

ശാസ്ത്രിയം:- സൈനോഡന്‍ ഡകൈറ്റലോണ്‍

കുടുംബം :- ഗ്രാമിനെ

രസം- മധുരം, ചവര്‍പ്പ്, കയ്പ്

വീര്യം- ശീതം

ഗുണം :- ഗുരു,സ്നിഗ് ധം, തിക്ഷണം

വിപാകം :- മധുരം.

ഉപയോഗം :- സമൂലം.

കര്‍മ്മം :- രക്തസ്തംഭനം, വ്രണരോപണം

കറുക രണ്ടൂ വിധം നീലയും വെള്ളയും തണ്ടിന്റെ നിറം നോക്കിയാണ് തിരിച്ചറിയുന്നത്.

ചില ഉപയോഗങ്ങള്‍

കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് അര ഗ്ലാസ്സ് വീതം പതിവായി കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും. മുറിവിന് കറുക അരച്ചു പൂരട്ടിയാല്‍ രക്തസ്രാവം നില്കും.കറുക ചതച്ചിട്ടു പാലുകാച്ചി ദിവസവും കഴിക്കുന്നത് രക്താര്‍ശസ്സിന് ഗുണം ചെയ്യും. കറുകനീര് 10 മില്ലി വീതം രാവിലെയും രാത്രിയും സമം പാല്‍ ചേര്‍ത്ത് കഴിക്കുന്നത് നാഡീക്ഷീണമകറ്റും.കറുകയുടെ സ്വരസം നസ്യം ചെയ്താല്‍ മൂക്കില്‍ നിന്നും രക്തം പോകുന്നത് തടയാന്‍ കഴിയും

ആദിത്യന്‍ കറുകയുടെ ദേവതയായികരുതുന്നു.

നിലം പറ്റി വളരുന്നതുമായ പുല്ല്‍ച്ചെടിയായതിനാല്‍ ഇത് ഒരു പുല്ല് തകിടിയായി ഉപയോഗിക്കുന്നു.