"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
വിവാഹം | ഹൈന്ദവം

വിവാഹം

വിവാഹം ഈശ്വരകര്‍മ്മമാകുന്നു

ഒരു കുടുംബത്തെ സൃഷ്ടിക്കുന്ന മഹത്കര്‍മ്മം തന്നെയാണ് വിവാഹം. തലമുറകളെ നിലനിര്‍ത്തുന്ന ലോകത്തിന്‍റെ നിലനില്പിന് ഇവരെ ആധാരമാക്കുക ഐശ്വര്യമായ ഒരു സമുദായത്തെ സൃഷ്ടിയ്ക്കുക ഇവയാണ് വിവാഹത്തിന്‍റെ ഉദ്ദേശം. സമുദായങ്ങള്‍ ആചാരങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടാണ് വധൂവരന്മാര്‍ക്ക് ജീവിതം കൊടുക്കുന്നത്. വിശുദ്ധമായ ഒരു കര്‍മ്മമാണിത്. വിവാഹത്തിന്‍റെ പേരില്‍ കൊന്നുകൂട്ടിയ ജീവികളെ വേവിച്ചു വിളമ്പാതിരിയ്ക്കുക, ഹിന്ദുക്കളുടെ സങ്കല്പത്തില്‍ രൂക്ഷതയുള്ള ആഹാരത്തിന് പ്രാധാന്യമില്ല. ഇന്ന് ആഹാരകാര്യത്തില്‍പ്പോലും പൈശാചികത കടന്നുകൂടുന്നുണ്ട്.

വിവാഹമണ്ഡപം ശിവശൈലമാകുന്നു. അഗ്നിസാക്ഷിയായി ശിവകുടുംബത്തെ സാക്ഷി നിര്‍ത്തിയാകുന്നു മംഗല്യം നടത്തുന്നത്. മണ്ഡപത്തിലെ കര്‍മ്മം എന്തെന്നുപോലും പലരും അറിയുന്നില്ല. വിവാഹാരംഭത്തിലും അന്ത്യത്തിലും ഈശ്വരപ്രാര്‍ത്ഥന അത്യാവശ്യമാണ്. ഒരു മഹാലോകത്തിന്‍റെ ഐശ്വര്യത്തിന് വേണ്ടിയാണ് പ്രാര്‍ത്ഥന. വിവാഹാനന്തരം വധൂവരന്മാര്‍ മണ്ഡപത്തിലെ ശിവകുടുംബത്തെ മൂന്നുതവണ വലം വച്ച് നമിച്ചു വേണം യാത്രയാകുവാന്‍. വിവാഹത്തിരക്കിനിടയില്‍ ഈശ്വരനെ മറക്കാതിരിയ്ക്കുക.