"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
വഴിപാട് ഫലങ്ങള്‍ | ഹൈന്ദവം

വഴിപാട് ഫലങ്ങള്‍

സര്‍വ്വൈശ്വര്യത്തിനും അഭിഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. വഴിപാടിന്റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വെച്ച് ചെയ്യുന്ന ത്യാഗമാണതെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ വഴിപാട് പൂജയുടെ തന്നെ ഒരു ഭാഗമാണ്. ഭക്തനെ പൂജയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു ഉപാധികൂടിയാണത്. ഭക്തിസാന്ദ്രമായ മനസ്സ് ദേവനില്‍ കേന്ദ്രീകരിച്ചുകൊണ്ടും നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ക്ക് പൂര്‍ണ്ണഫലം കിട്ടുമെന്നുതന്നെയാണ് ഭക്തജനവിശ്വാസം. വെറുതെ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കിട്ടുന്നതിനേക്കാള്‍ നൂറിരട്ടിഫലം വഴിപാട് കഴിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചാല്‍ കിട്ടുമെന്നാണ് ആചാര്യമതം. ക്ഷേത്രങ്ങളില്‍ നടത്തുന്ന വഴിപാടുകളെ ആറുവിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.

അര്‍ച്ചന :- വിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ ദേവന്, ദേവതയ്ക്ക് പൂജാപുഷപങ്ങളാല്‍ അര്‍ച്ചനയും അഞ്ജലിയും നടത്തുന്ന വഴിപാടാണിത്.

അഭിഷേകം :- ദാരു - കടുശര്‍ക്കര എന്നീ ബിംബങ്ങള്‍ക്കൊഴിച്ച് മറ്റുള്ളവയ്ക്കെല്ലാം അഭിഷേകം പതിവാണ്. ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, കളഭം, പഞ്ചാമൃതം, പനിനീര്‍ തുടങ്ങിയവയെല്ലാം അതതു ദേവതകള്‍ക്കായി അഭിഷേകം ചെയ്യപ്പെടുന്നു. കൊടുങ്ങല്ലൂര്‍ മുതലായ ദാരുബിംബങ്ങള്‍ പ്രതിഷ്ടിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ അഭിഷേകത്തിനു പകരം ചാന്താട്ടമാണ് നടത്താറുള്ളത്. തേക്കിന്‍തടി കൊത്തിനുറുക്കി തിളപ്പിച്ച്‌ വാറ്റിയെടുക്കുന്ന ചാറാണ് ചാന്താട്ടത്തിന് ഉപയോഗിക്കുന്നത്. ഔഷധക്കൂട്ടുകള്‍ നിറഞ്ഞ ചാന്ത് ദാരുബിംബത്തെ കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള ഒരു വിധി കൂടിയാണത്.

നിവേദ്യം :- ദേവി ദേവന്മാര്‍ക്കനുസരിച്ച് നിവേദ്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. വെള്ളനിവേദ്യം, പായസനിവേദ്യം, മലര്‍നിവേദ്യം, അപ്പ നിവേദ്യം, ത്രിമധുരം, എന്നിവയൊക്കെ പ്രധാനപ്പെട്ട നിവേദ്യങ്ങളാണ്. പായസം തന്നെ പാല്‍പായസം, നെയ്പായസം, എള്ള്പായസം, കാടു പായസം എന്നിങ്ങനെ പലതരത്തിലുണ്ട്.

ചന്ദനം ചാര്‍ത്തല്‍ :- ശുദ്ധമായ ചന്ദനം കല്ലില്‍ അരച്ച് വിഗ്രഹത്തില്‍ മുഖം മാത്രമായോ, അരകെട്ട് വരെയോ, വിഗ്രഹം പൂര്‍ണ്ണമായോ ചന്ദനം ചാര്‍ത്തണം.

വിളക്ക് :- വിളക്കുകളില്‍ പ്രധാനപ്പെട്ടത് നെയ്യ് വിളക്കാണ്. നെയ്യ് വിളക്ക് തെളിക്കുന്നത് പ്രധാനമായും ശ്രീകോവിലിനകത്താണ്. കൊടുങ്ങല്ലൂര്‍ തുടങ്ങിയ ചില പ്രധാന ക്ഷേത്രങ്ങളില്‍ പുറത്തെ വലിയവിളക്കില്‍ ഭക്തന്മാര്‍ക്ക് എണ്ണയും നെയ്യും ഒഴിക്കാം. ഏറ്റുമാനുരബലത്തിലെ കെടാവിളക്കില്‍ എണ്ണ പകരുന്നത് പ്രധാനപ്പെട്ടൊരു വഴിപാടാണ്. എള്ളെണ്ണയും വെളിച്ചെണ്ണയും പ്രധാനമായും ഉപയോഗിക്കുന്നു.

മറ്റുള്ളവ :- മേല്‍പറഞ്ഞവ കൂടാതെ ഇനിയും വഴിപാടുകളുണ്ട്. ദേവീദേവന്മാരുടെ പ്രത്യേകതയനുസരിച്ച് ഓരോ ക്ഷേത്രത്തിലും ചില വഴിപാടുകള്‍ പ്രാധാന്യമേറുന്നു. വെടി വഴിപാട്, മീനൂട്ട്, തുലാഭാരം, നാളികേരമുടയ്ക്കല്‍, ഗണപതിഹോമം, മൃത്യുഞ്ജയഹോമം, കറുകഹോമം, ശത്രുസംഹാരം തുടങ്ങിയ പട്ടിക ഓരോ ക്ഷേത്രത്തിലും നിരവധിയുണ്ട്. ഓരോ വഴിപാടുകള്‍ക്കും ഫലങ്ങളും പ്രത്യേകമുണ്ട്.