"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ചന്ദനം | ഹൈന്ദവം

ചന്ദനം

വൈഷ്ണവമായതിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന തിലകം ആണ് ചന്ദനം. വിദ്യയുടെ സ്ഥാനം കൂടിയായ നെറ്റിത്തടത്തില്‍ ലംബമായാണ് ചന്ദനം തൊടുന്നത്. സുഷ്മനാ നാഡിയുടെ പ്രതീകമായാണ് ചന്ദനകുറി മുകളിലേക്കണിയുന്നത്. മോതിര വിരല്‍ ചന്ദനം തൊടുവാന്‍ ഉപയോഗിക്കുന്നു. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനേയും മനസ്സിനെയും ശുദ്ധീകരിക്കുവാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു. ഔഷധശക്തിയുള്ള ചന്ദനത്തിന്ടെ അംശം നെറ്റിതടത്തില്‍ നിന്നും ഊര്‍ന്നിറങ്ങി മുഖമാകെ വ്യാപിക്കുകയും മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതുകൊണ്ട് എപ്പോഴും പ്രസന്നവദന്നായിരിക്കുവാന്‍ സാധിക്കും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ പെട്ടന്ന് കൊപിഷ്ഠരാകുന്നതിനാല്‍ ഭ്രുമദ്ധ്യം പെട്ടെന്ന് ചൂടുപിടിക്കുന്നു. ചന്ദനം തണുത്തതായതിനാല്‍ ശരീരത്തിന്ടെ താപനിലയെ ചന്ദനധാരണത്തോടെ സ്ഥിരമായി നിറുത്തുവാന്‍ സാധിക്കും. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതുകര്‍മ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങള്‍ പറയുന്നു.

ചന്ദനം എന്നു പേരുകേൾക്കുമ്പോൾ തന്നെ ഒരു നല്ല സൌരഭ്യം മനസിൽ കടന്നു വരും. പണ്ട അമ്പലത്തിൽ നിന്നും ചന്ദനം കിട്ടുമ്പോൾ അത് വാരി തിന്നുമായിരുന്നു. പിന്നിടാണ് അതിനെ കുറിച്ച് കുടുതൽ അറിയുന്നത് മരുന്നിന്നും മറ്റും ചന്ദനം അരക്കുമ്പോൾ അരക്കുന്നതിന്റെ കഷ്ടപാട് അറിഞ്ഞു. എന്നാൽ അതിന്റെ ഗുണങ്ങൾ അറിഞ്ഞപ്പോൾ വിഷമം എല്ലാം മാറി. ചന്ദനം പ്രധാനമായും ശീതഗുണ പ്രധാനമാണ്. ഇത് ശരീരത്തിനു മാത്രമല്ല മനസിനും കുളിർമയെക്കുന്നു. ഇതിന്റെ സുഗന്ധം ഇതിനെ സുഗന്ധങ്ങളുടെ രാജവാക്കി.ചന്ദനം പ്രധാനമയി രണ്ടു വിധത്തിൽ കാണുന്നു വെളുത്തതും ചുവപ്പും പൂജക്കും പിത്തഹരങ്ങളായ ഔഷധങ്ങൾക്കും വെള്ളുത്ത ചന്ദനം ഉപയോഗിച്ചുവരുന്നു. തീപൊളൽ, വിസർപ്പം മുതലായവയുടെ പാടുളും വടുകളും മാറുന്നതിന് രക്തചന്ദനം(ചുവപ്പ്) ചെറുതേനി ചാലിച്ചു തേയക്കാറുണ്ട്. പണ്ടുമുതൽക്കെ ഇതിന്റെ ഗുണം മനസിലാക്കിയ നമ്മുടെ പുർവ്വികർ ഇത് നിത്യൌപയോഗ സാമഗ്രികളിൽ ചേർത്തിരുന്നു.ചന്ദനലേപം, എണ്ണ മറ്റും ചേർത്തുള്ള കുളിയും,ശേഷം ചന്ദനകുറിയും മറ്റും ശരിരത്തിനും മനസിനുകുളിർമ നല്ലക്കുന്നതിനും നിത്യജീവിത്തിൽ സദവാസനവളരുന്നതിനും സഹായകവും ആണ്. എണ്ണമയവും മൃദുത്വം ഉള്ള മാരമായതിന്നാൽ ശില്പങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും ഇതുപയോഗിച്ചിരുന്നു.