"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
മലയാളം രാശികൾ | ഹൈന്ദവം

മലയാളം രാശികൾ

ചന്ദ്രൻ ഭൂമിയെ വലം വെക്കുന്നതായനുഭവപ്പെടുന്നതുപോലെ തന്നെ സൂര്യനും ഭൂമിയെ വലം വെക്കുന്നതായനുഭവപ്പെടുന്നു. സൂര്യൻ വലം വെയ്ക്കുന്ന പാതയിലെ 12 നക്ഷത്ര ഗണങ്ങളെ രാശികളായി കണക്കാക്കുന്നു.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം, എന്നിവയാണ് മലയാളം രാശികൾ

(കൊല്ലവർഷത്തിലെ മാസങ്ങൾക്കും ഈ പേരുകൾ തന്നെയാണ്‌.) വ്യക്തമായി കാണാവുന്ന നക്ഷത്രങ്ങളെ അങ്കനങ്ങൾ (markings) ആയി ഉപയോഗിച്ചുകൊണ്ട്‌ ഈ രാശിസ്ഥാനങ്ങളെ എളുപ്പം തിരിച്ചറിയാം. ഒരുമാസത്തെ തന്നെ വീണ്ടും ഞാറ്റുവേലകളായി വിഭജിക്കാം. അതായത് ഒരു രാശിയിൽ സൂര്യൻ ഒരു മാസക്കാലം കാണും അതുപോലെ ഒരു നാളിൽ 12-13 ദിവസം കാണും. അതിനെ ആണ് ഞാറ്റുവേലകൾ(ഞായർ വേള, സൂര്യനുള്ള കാലം‍) എന്നു പറയുന്നത്. ഉദാ: മേടമാസത്തിലെ ആദ്യത്തെ (ഏകദേശം) 13 ദിവസം സൂര്യൻ അശ്വതി നക്ഷത്രകോണിലായതുകൊണ്ട്‌ അത്‌ അശ്വതി ഞാറ്റുവേല. സൂര്യൻ തിരുവാതിര നാളിലുള്ളപ്പോൾ തിരുവാതിര ഞാറ്റുവേല. ഒരു സൗരവർഷം കൊണ്ട്‌ ഭൂമി സൂര്യനെ ഒരു പ്രാവശ്യം വലം വെക്കുന്നു. അതായത്‌ സൂര്യൻ 12 രാശികൾ മറി കടക്കുന്നു. ഓരോ രാശിയിലും സൂര്യൻ നിൽക്കുന്ന സമയത്തിനെ ഒരു മാസം എന്നു പറയാം.