"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
മലയാളത്തിലെ 27 നാളുകൾ(നക്ഷത്രങ്ങൾ) | ഹൈന്ദവം

മലയാളത്തിലെ 27 നാളുകൾ(നക്ഷത്രങ്ങൾ)

അശ്വതി നക്ഷത്രം, ഭരണി നക്ഷത്രം, കാർത്തിക നക്ഷത്രം, രോഹിണി നക്ഷത്രം, മകയിരം നക്ഷത്രം, തിരുവാതിര നക്ഷത്രം, പുണർതം നക്ഷത്രം, പൂയം നക്ഷത്രം, ആയില്യം നക്ഷത്രം, മകം നക്ഷത്രം, പൂരം നക്ഷത്രം, ഉത്രം നക്ഷത്രം, അത്തം നക്ഷത്രം, ചിത്തിര നക്ഷത്രം, ചോതി നക്ഷത്രം, വിശാഖം നക്ഷത്രം, അനിഴം നക്ഷത്രം, തൃക്കേട്ട നക്ഷത്രം, മൂലം നക്ഷത്രം, പൂരാടം നക്ഷത്രം, ഉത്രാടം നക്ഷത്രം, തിരുവോണം നക്ഷത്രം, അവിട്ടം നക്ഷത്രം, ചതയം നക്ഷത്രം, പൂരൂരുട്ടാതി നക്ഷത്രം, ഉത്രട്ടാതി നക്ഷത്രം, രേവതി നക്ഷത്രം.

27 1/3 ദിവസം കൊണ്ട്‌ ചന്ദ്രൻ ആകാശമണ്ഡലത്തിൽ പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്ന 27 നക്ഷത്രങ്ങളുടെ സമീപത്തുകൂടി കടന്നുപോകുന്നു(ഭൂമിയിൽ നിന്നു നോക്കുമ്പോൾ ആപേക്ഷികമായി). ഒരു പ്രത്യേക ദിവസം ചന്ദ്രൻ ഏതു നക്ഷത്രത്തിന്റെ സമീപമാണോ ആ ദിവസത്തിന് നക്ഷത്രത്തിന്റെ പേരു നൽകുന്നു (കൃത്യം 24 മണിക്കൂർ എന്ന്‌ അർത്ഥമില്ല. വിശദമായ ഗണിതത്തിലൂടെ ഈ സമയവേളകൾ കൃത്യമായി കണക്കാക്കി വെക്കാവുന്നതേ ഉള്ളൂ). ഉദാഹരണത്തിന് അശ്വതി നക്ഷത്രത്തിന്റെ സമീപം ചന്ദ്രൻ നിൽക്കുന്ന ദിവസം അശ്വതി നാൾ.

ഇതു കൂടാതെ തിഥി (പക്കം) എന്ന നിലയിലും ദിവസം കണക്കാക്കാം. ചന്ദ്രന്റെ വൃദ്ധിയും (waxing) ക്ഷയവും (waning) അടിസ്ഥാനമാക്കി 15 ദിവസങ്ങളെ ശുക്ലപക്ഷം എന്നും അടുത്ത 15 ദിവസങ്ങളെ കൃഷ്ണപക്ഷം എന്നും വിഭജിച്ചിരിക്കുന്നു. ഈ 15 ദിവസങ്ങൾ പ്രഥമാ, ദ്വിതീയ എന്നിങ്ങനെ അടയാളപ്പെടുത്തി. പതിനഞ്ചാമത്തെ ദിവസം പൗർണ്ണമിയോ അമാവാസിയോ ആയിരിക്കും.