"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
രാമായണവും ജ്യോതിഷത്തിലെ നിമിത്ത ഫല ചിന്തനയും | ഹൈന്ദവം

രാമായണവും ജ്യോതിഷത്തിലെ നിമിത്ത ഫല ചിന്തനയും

" വായസാ : സംഘശ: ക്രൂരാ: വ്യാഹരന്തി സമന്തത :
സമവേതാശ്ച്ച്ച ദൃശ്യന്തേ വിമാനാഗ്രെഷു സംഘത :
ഗൃധ്രാശ്ച്ച്ച പരിലീയന്തേ പ്രീ മുപരി പിന്ടിതാ :
ഉവപന്നാശ്ച്ച്ച സന്ധ്യേ ദ്വേ വ്യാഹരന്ത്യശിവം ശിവാ:
ക്രവ്യാദാനാം മൃഗാണാം ച പുരീ ദ്വാരെഷു സംഘശ:
ശ്രുയന്തെ വിപുലാഘോഷാ: സവിസ്ഫുർ ജിതനി : സ്വനാ :
തദെവം പ്രസ്തു തെ കാര്യേ പ്രായ ശ്ച്ചിത്ത മിദം ക്ഷമം
രൊചയെ വീര വൈദേഹീ രാഘവായ പ്രതീയതാം
ഇദം ച യദിവാ മോഹാല്ലോഭാത് വാ വ്യാഹൃതം മയാ
തത്രാപി ച മഹാരാജ ന ദോഷം കർതുമർഹസി .
അയം ഹി ദോഷ: സർവ്വസ്സ്യ ജനസ്യാ സോപലഷ്യതെ" . (വാത്മീകി രാമായണം )

രാവണനും ശ്രീരാമനും ആയി ഉള്ള യുദ്ധം തുടങ്ങുന്നതിനു മുമ്പ് സ്വർഗ്ഗ സമാനമായ ലങ്കാ രാജാ ധാനിയിലും അവരുടെ രാജ്യത്തും ഉണ്ടായ ചില അസ്വാവാഭിക കാര്യങ്ങളെ കുറിച്ച് വൈശ്രവണൻ രാവണനോട് പറയുന്ന രംഗം ആണ് ഇത് .
.
കാക്കകൾ കൂട്ടം കൂടി ഉച്ചത്തിൽ കൂകുന്നു . എവിടെ നോക്കിയാലും അവകളെ എഴുനിലമണിമാളികകളുടെ മുകളിലും മറ്റും കൂട്ടം കൂടിയവയായി മാത്രം കാണുന്നു !.. പുരിയുടെ മുകളിൽ കഴുകൻമ്മാർ കൂട്ടമായി വട്ടം ചുറ്റിപ്പറക്കുന്നു . ഈന്ദു സന്ധ്യകളിലും കുറു നരികൾ അശുഭദ്യൊതകമായി ഓരിയിട്ടു കൊണ്ടിരിയ്ക്കുന്നു .നഗരത്തിന്റെ പ്രവേശ ദ്വാരങ്ങളിൽ ആകട്ടെ മാംസ ബുക്കുകളായ മൃഗങ്ങൾ ഒച്ച കൂട്ടുകയും മുരണ്ടു കൊണ്ടിരിയ്ക്കുകയും ചെയ്യുന്നു. അതിനാൽ മെൽപ്പറഞ്ഞ കാര്യങ്ങളിൽ ചെയ്യേണ്ട പ്രായശ്ച്ചിത്തം ഇതാണ് എന്ന് ഞാൻ കരുതുന്നു . വൈദെഹിയെ രാഘവന് നല്കിയാലും .ബുദ്ധി മോശം കൊണ്ടോ ദുരാഗ്രഹങ്ങൾകൊണ്ടോ ആണ് ഞാൻ ഇപ്രകാരം പറയുന്നത് എന്ന് കരുതാതിരുന്നാലും . മെൽപ്പറഞ്ഞ അശുഭ ലക്ഷണങ്ങൾ രാക്ഷസന്മാർ രാക്ഷസിമാർ ,പുര വാസികൾ ,അന്ത പുര ജനങ്ങൾ എന്നിങ്ങനെ എല്ലാവർക്കും വരാനിരിയ്ക്കുന്ന ദോഷത്തെ സൂചിപ്പിയ്ക്കുന്നു .എല്ലാ മന്ത്രി മാരും ശരി ആയ ഉപദേശത്തെ നൽകുന്നതിൽ നിന്നും പിന്മ്മാറിയിരിയ്ക്കുക് യാണ് ..നീതിയ്ക്കൊത്ത്ത തിരുമാനം എടുത്തു ഭാവാൻ പ്രവർത്തിച്ചാലും... ** അധികം താമസിയാതെ ഘോര യുദ്ധം തുടങ്ങി . സ്വർഗ്ഗ സമാന മായ ലങ്കാ രാജാ ധാനി രാക്ഷസൻമ്മാരുടെ രക്തത്തിൽ കുളിച്ചു . അഗ്നി ജ്വാലകൾ കൊട്ടാരത്തിൽ പടരാൻ തുടങ്ങി .. ഒരു വലിയ സാമ്രാജ്യം എന്നന്നെയ്ക്കും ആയി അസ്തമിച്ചു .

ഹരി ഓം ..

( തയ്യാറാക്കിയത് : ചെത്തല്ലൂർ വിജയകുമാർഗുപ്തൻ )