"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
എന്താണ് രാശി ചക്രം | ഹൈന്ദവം

എന്താണ് രാശി ചക്രം

നവഗ്രഹങ്ങളുടെ ഭ്രമണ പഥമാണ് രാശിചക്രം. വിവിധ രാശികള്‍ അടങ്ങുന്നതു കൊണ്ടാണ് ഇതിനെ രാശി ചക്രമെന്ന് പറയുന്നത്. ദീര്‍ഘ വൃത്താകൃതിയിലുള്ള രാശി ചക്രത്തില്‍ 12 രാശികളാണുള്ളത്. അല്ലെങ്കില്‍ രാശിചക്രത്തെ 12 സമവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഓരോ സമവിഭാഗത്തിലും അല്ലെങ്കില്‍ രാശിയിലും 30 ഭാഗങ്ങള്‍ അല്ലെങ്കില്‍ ഡിഗ്രികള്‍ ഉണ്ട്.
രാശികള്‍ തുടങ്ങുന്നത് വലത്തു നിന്ന് ഇടത്തോട്ട് അല്ലെങ്കില്‍ കിഴക്കു നിന്ന് പടിഞ്ഞാറോട്ടാണ് എന്നാണ് നിഗമനം.നവഗ്രഹങ്ങളെല്ലാം അന്തരീക്ഷത്തില്‍ ദീര്‍ഘ വൃത്താകൃതിയില്‍ സ്ഥിതിചെയ്യുന്നു. അവയുടെ സഞ്ചാര പഥവും ദീര്‍ഘവൃത്താകൃതിയില്‍ ഉള്ളതാണ്. ഇതിനെയാണ് രാശിചക്രം എന്നു പറയുന്നത്. ഇതിനാധാരമായ മണ്ഡലത്തിന് രാശിമണ്ഡലമെന്നാണ് പേര്‍. , നവഗ്രഹങ്ങളില്‍ രാഹുവും കേതുവും പിന്നോട്ടാണ് സഞ്ചരിക്കുന്നത്. ഇവ രണ്ടും പ്രകാശമില്ലാത്ത ഗ്രഹങ്ങളാണ്. അവ പ്രതിനിധീകരിക്കുന്നത് ഇരുട്ടിനെയാണ്. എന്നാല്‍ സൂര്യന്‍,ചൊവ്വ, വ്യാഴം, ശുക്രന്‍, ശനി എന്നിവ കിഴക്കു ഭ്രമണ പഥത്തില്‍ നിന്ന് വലത്തോട്ട് സഞ്ചരിക്കുന്നു.
ഗുളികന്‍ സൂര്യനോടൊപ്പവും ചന്ദ്രന്‍ ഭൂമിയോടൊപ്പവുമാണ് ഭ്രമണം ചെയ്യുന്നത്.

Comments

how can find my raasi?

By s narayanan