"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
രക്ഷായന്ത്രങ്ങള്‍: | ഹൈന്ദവം

രക്ഷായന്ത്രങ്ങള്‍:

യഥാവിധി തയ്യാറാക്കിയ യന്ത്രം ധരിച്ചാല്‍ അത് ധരിക്കുന്ന ആളിനുചുറ്റും അദൃശ്യമായ ഒരു മാന്ത്രികവലയം ഉണ്ടാകുന്നു. സുദൃഢമായ വിശ്വാസം മാനസികമായി അത്യുന്നതതലത്തില്‍ പ്രവര്‍ത്തിക്കും. ആത്മവിശ്വാസവും അര്‍പ്പണമനോഭാവവും ഉത്തമനായൊരു കര്‍മ്മിയുടെ യന്ത്രനിര്‍മ്മാണവും കൂടിച്ചേരുമ്പോള്‍ ഇവിടെ അദൃശ്യമായൊരു ശക്തിപ്രഭാവം ഉണ്ടാകുന്നു. ഇത് അനുഭവിച്ചറിയാത്തവര്‍ ഇല്ലെന്നുതന്നെ പറയാം. ഗ്രഹങ്ങളുടെ ദോഷപരിഹാരത്തിനും, ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപ്രാപിക്കുന്നതിനും കാര്യസാദ്ധ്യത്തിനും രക്ഷായന്ത്രങ്ങള്‍ ധരിക്കാവുന്നതാണ്. വശ്യയന്ത്രങ്ങള്‍ അപൂര്‍വ്വം കര്‍മ്മികള്‍ മാത്രമേ നിര്‍മ്മിച്ചുനല്‍കുകയുള്ളൂ. മറ്റുള്ളവര്‍ക്ക് സര്‍വ്വനാശം വിതയ്ക്കുന്ന യന്ത്രങ്ങള്‍ തയ്യാറാക്കുന്നതുപോലും അധമം ആകുന്നു. പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ബാലരക്ഷായന്ത്രങ്ങള്‍, ലഘുമൃത്യുഞ്ജയയന്ത്രം, സരസ്വതീയന്ത്രം, സോമയന്ത്രം എന്നിവയിലൊന്ന് ധരിക്കാവുന്നതാണ്. അതീവദോഷപ്രദമാണെങ്കില്‍ മാത്രം മഹാമൃത്യുഞ്ജയയന്ത്രം, മഹാസുദര്‍ശനം എന്നിവയിലൊന്നും ധരിക്കാവുന്നതാണ്. വിദ്യാരാജഗോപാലയന്ത്രം ധരിക്കുന്നത് പഠിത്തത്തില്‍ വളരെ മുന്നേറുന്നതിന് സഹായിക്കും. എന്നാല്‍ വിദ്യാരാജഗോപാലയന്ത്രം നിര്‍മ്മിക്കുന്നത് അതീവ ദുഷ്ക്കരമാകയാല്‍ ഇത് യഥാവിധി നിര്‍മ്മിക്കാന്‍ ആരും ധൈര്യപ്പെടാറില്ലെന്ന് നിസ്സംശയം പറയാം.

ഭവനത്തില്‍ സ്ഥിരമായി ആരാധിക്കാന്‍ ശ്രീസൂക്തം പോലെ മറ്റൊരു യന്ത്രമില്ല. വളരെ കൃത്യനിഷ്ഠയോടെ നിര്‍മ്മിക്കേണ്ടതായ ഈ യന്ത്രത്തിന്‍റെ അവകാശിയാകാന്‍ ജാതകന് യോഗമുണ്ടോ എന്നുകൂടി പരിശോധിക്കുകയും ചെയ്യേണ്ടതാകുന്നു. നിര്‍മ്മാണത്തിനായി സാമ്പത്തികചെലവ് അധികമുള്ള ശ്രീസൂക്തയന്ത്രത്തെ ആരാധിച്ചാല്‍ ആ ഭവനത്തില്‍ ഐശ്വര്യം കളിയാടുമെന്നതില്‍ യാതൊരു സംശയവുമില്ല.

ജാതകന്‍റെ ദശാപഹാരപ്രകാരം (അല്ലാതെ ജാതകന്‍റെ ആവശ്യപ്രകാരമായിരിക്കരുത്) ശുഭമുഹൂര്‍ത്തത്തില്‍ സ്വര്‍ണ്ണനാരായം കൊണ്ട് എഴുതി, ദശാംഗങ്ങള്‍ പൂര്‍ത്തിയാക്കി യഥാവിധി മന്ത്രസംഖ്യ ആ യന്ത്രത്തില്‍ തൊട്ടുജപിച്ച് പ്രാണപ്രതിഷ്ഠയും പൂര്‍ത്തിയാക്കി നല്‍കുന്ന യന്ത്രം ഫലിക്കുക തന്നെ ചെയ്യും. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ മിക്ക കര്‍മ്മികളും വളരെയേറെ പരസ്യം നല്‍കി മെഷീനില്‍ അച്ചടിച്ച യന്ത്രങ്ങളെ ആവശ്യക്കാര്‍ക്ക് നല്‍കി പണം സമ്പാദിക്കുന്ന കാഴ്ച കാണുന്നുണ്ട്. ഇത് അധര്‍മ്മവും പാപത്തെ ക്ഷണിച്ചുവരുത്തുന്നതും അവരുടെ ഏഴ് തലമുറകളെ ബാധിക്കുന്നതുമാകുന്നു.

യന്ത്രങ്ങള്‍ പ്രധാനമായും മൂന്ന് തരമാണ്. 1) ശൈവം, 2) ശാക്തേയം (ദേവീയന്ത്രങ്ങള്‍), 3) വൈഷ്ണവം. ജാതകത്തിലെ അഞ്ചാംഭാവാധിപന്‍റെ ബലാബലം അനുസരിച്ചുള്ള യന്ത്രം ധരിക്കുന്നതാണ് എപ്പോഴും നല്ലത്. ദശാനാഥന്‍റെ യന്ത്രവും ധരിക്കുന്നത് ഗുണപ്രദമായിരിക്കും.

യന്ത്രങ്ങളുടെ നിര്‍മ്മാണരീതിയിലെ വ്യാത്യാസവും കാലതാമസവും അനുസരിച്ച് ആധികാരികമായി തയ്യാറാക്കുന്ന യന്ത്രങ്ങളുടെ ചെലവും വ്യത്യാസപ്പെടുന്നതാണ്.

വിവരങ്ങള്‍ക്ക് കടപ്പാട് : അനില്‍ വെളിച്ചപ്പാട്
(ജ്യോതിഷഭൂഷണം, ജ്യോതിഷരത്നഭൂഷണം, താന്ത്രികം & വേദാന്തം)