"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
വിഷുഫലം | ഹൈന്ദവം

വിഷുഫലം

അശ്വതി

പലവിധ കാരണങ്ങളാല്‍ നീണ്ടുപോയ പല നല്ല കാര്യങ്ങളും പ്രാബല്യത്തിലാകും. വിവാഹകാര്യത്തില്‍ അനുകൂലസാഹചര്യം സംജാതമാകും. വാഹനങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താലും അപകടങ്ങളില്‍ നിന്നും സര്‍വ്വേശ്വരന്‍ കൈപിടിച്ച് രക്ഷപ്പെടുത്തും. കമനീയമായ സംഗതികള്‍ പലതും താമസസ്ഥലത്ത് സംഘടിപ്പിക്കും. ഗൃഹനിര്‍മ്മാണവും സാഫല്യത്തില്‍ എത്തുന്നതായിരിക്കും. മുരുകന് കുമാരസൂക്തം, ഭദ്രയ്ക്ക് കാളീസൂക്തം എന്നിവയും ഗണപതിഹോമവും മഹാവിഷ്ണുവിന് തുളസിമാലയും ഗുണപ്രദം.

ഭരണി.

സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷവാര്‍ത്ത കേള്‍ക്കും. സത്യസന്ധതയ്ക്ക് പേര് കേള്‍ക്കും. വിഷകരമായ ജന്തുക്കളെയും ജീവികളെയും അകറ്റിനിര്‍ത്തണം. ദൂരെദേശങ്ങള്‍ സന്ദര്‍ശിക്കും. കോടതി നടപടികളുമായി നില്‍ക്കുന്നവര്‍ക്ക്‌ വിജയം കൈവരിക്കാനാകും. മഹാലക്ഷ്മി ക്ഷേത്രത്തില്‍ ശ്രീസൂക്തം കൊണ്ട് പുഷ്പാഞ്ജലി, അന്നപൂര്‍ണ്ണേശ്വരിയ്ക്ക് ദിവസപൂജ, മഹാവിഷ്ണുവിന് തൃക്കൈവേണ്ണ.

കാര്‍ത്തിക.

സന്താനങ്ങളുടെ കാര്യത്തില്‍ അശ്രാന്തപരിശ്രമം വേണ്ടി വരുന്നതാണ്. ചെക്ക്, ജാമ്യം, മദ്ധ്യസ്ഥത എന്നിവയില്‍ നിന്നും തിക്താനുഭവം വരുമെന്നതിനാല്‍ രണ്ടുവട്ടം ആലോചിച്ച് വേണ്ടത്‌ ചെയ്യണം. കുടുംബത്ത് അപ്രതീക്ഷിതമായ രോഗവും അതുവഴി ധനനഷ്ടവും സംഭവിക്കും. വിവാഹകാര്യത്തില്‍ അനുകൂലമായി കാര്യങ്ങള്‍ നടക്കും. വാഹനങ്ങള്‍ എടുക്കുമ്പോള്‍ സകല പരിമിതികകളും റിപ്പയറിംഗുകളും മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ധനനഷ്ടം സംഭവിക്കും. സാധനങ്ങള്‍ ശ്രദ്ധയോടെ വെച്ചില്ലെങ്കില്‍ മോഷണം പോകാനും ന്യായം കാണുന്നു. ശ്രദ്ധിക്കണം. പ്രേമനൈരാശ്യം പ്രാബല്യത്തില്‍ വരും. ശിവക്ഷേത്രത്തില്‍ പിന്‍-വിളക്ക്, ശ്രീകൃഷ്ണന് ത്രിമധുരം എന്നിവ ഗുണപ്രദം.

രോഹിണി.

അടുത്തബന്ധുക്കളുടെ വിയോഗം മാനസികമായി തളര്‍ത്തും. ലളിതകലകളുമായി ബന്ധപ്പെട്ട് പേരും പ്രശസ്തിയും നേടും. സ്വഗൃഹം വിട്ടുള്ള താമസം അസ്വസ്ഥതയുണ്ടാക്കും. പുരസ്ക്കാരം ലഭിക്കാന്‍ സാദ്ധ്യത. പലവിധ വിഷമതകളും അവസാനം മാനസികപിരിമുറുക്കത്തില്‍ കൊണ്ടെത്തിക്കാതെ നോക്കേണ്ടതുണ്ട്. വാഹങ്ങളില്‍ നിന്നും ഉയരത്തില്‍ നിന്നും വീണ് ശരീരത്തില്‍ ക്ഷതം സംഭവിക്കാം. സൂക്ഷിക്കണം. ദുര്‍ഗ്ഗാപൂജ, ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമം, മഹാവിഷ്ണുവിന് ഭാഗ്യസൂക്തം എന്നിവ ദോഷപരിഹാരങ്ങളാണ്.

മകയിരം.

പലവിധമായ തടസ്സങ്ങളും കൊണ്ട് മാനസികമായി തകരും. ദാമ്പത്യബന്ധം ഉലയാതെ ശ്രദ്ധിക്കണം. പലവിധമായ കച്ചവടങ്ങളിലൂടെ ധനാഗമം ഉണ്ടാകും. ദൂരെദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും യോഗം. ഭൂമി ലാഭം ഉണ്ടാകും. മുരുകനും ഭദ്രയ്ക്കും
വിളക്കിനെണ്ണ, ശ്രീകൃഷ്ണ/മഹാവിഷ്ണു ക്ഷേത്രത്തില്‍ ഐകമത്യപുഷ്പാഞ്ജലി എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

തിരുവാതിര.

സഹായിക്കാനായി ചെന്ന് അവസാനം പുലിവാല്‍ പിടിച്ച അവസ്ഥയുണ്ടാകും. ആശുപത്രിവാസം തീര്‍ച്ചയായും സംഭവിക്കും. കോടതിയില്‍ നിന്നും അനുകൂല തീരുമാനം ലഭിക്കും. പുതിയ ഭവനം ഫലത്തില്‍ വരും. വിശ്വസിച്ച കൂട്ടാളി തെറ്റിപ്പിരിയും. സര്‍പ്പങ്ങള്‍ക്ക് നൂറും പാലും, മഹാദേവന് മൃത്യുഞ്ജയഹോമം, മഹാവിഷ്ണുവിന് ഭാഗ്യസൂക്തം എന്നിവ നടത്തി ദോഷം ഒഴിവാക്കണം.

പുണര്‍തം.

രാഷ്ട്രീയക്കാര്‍ക്ക്‌ ശുഭകരം. ജോലിയില്‍ കര്‍ക്കശനിലപാടുകാരണം പലരും പരാതിപ്പെടും. എവിടെയും വിജയം വരിക്കും. എന്നാല്‍ പലതും മോഷണം പോകും. സമൂഹത്തിലെ വലിയവരുമായി ഉടലെടുക്കുന്ന സൗഹൃദം സന്തോഷം ജനിപ്പിക്കും. ഗുരുവായൂരപ്പന് കദളിക്കുല സമര്‍പ്പണം ഉത്തമം.

പൂയം.

അനുകൂലസമയം. സര്‍ക്കാര്‍ ജോലി പ്രതീക്ഷിക്കുന്നവര്‍ക്ക് അനുകൂല മറുപടി ലഭിക്കും. വിഷമയമായ സംഗതികളില്‍ നിന്നും വിട്ടുനില്‍ക്കണം. സംശയമുള്ളവര്‍ നല്‍കുന്ന ഭക്ഷണം സന്തോഷത്തോടെ ഒഴിവാക്കണം. ചിക്കന്‍പോക്സ് മുതലായ രോഗങ്ങള്‍ക്കും സാദ്ധ്യത. പുതിയ പ്രണയം ആരംഭിക്കാന്‍ ന്യായം കാണുന്നു. അമിതമായ ആത്മവിശ്വാസവും അത് തകരുമ്പോഴുള്ള ദേഷ്യവും നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. സന്താനങ്ങളുടെ കാര്യത്തില്‍ വിഷമം. ശാസ്താവിന് നെയ്‌-വിളക്ക്, മഹാവിഷ്ണുവിന് ത്രിമധുരം എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

ആയില്യം.

അപ്രതീക്ഷിതമായി പലവിധ സമ്മാനങ്ങളും ലഭിക്കും. ഗൃഹലാഭം ഫലത്തില്‍ വരും. തെറ്റുകള്‍ ചെയ്യാനുള്ള പ്രേരണയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ മനസ്സിനെ പഠിപ്പിക്കണം. അത് ഗുണം ചെയ്യും. പുതിയ സംരംഭങ്ങളുടെ സാരഥിയാകാനും സാദ്ധ്യത കൂടുന്നു. ദൂരെദേശഗമനം ഫലത്തില്‍ വരും. വാഹങ്ങളില്‍ നിന്നും തിക്താനുഭവം ഉണ്ടാകും. ശ്രീകൃഷ്ണന് കളഭം ചാര്‍ത്തല്‍, സര്‍പ്പങ്ങള്‍ക്ക് നൂറും പാലും എന്നിവ നടത്തി പ്രാര്‍ത്ഥിക്കുന്നത് ഗുണലാഭം കൂട്ടും.

മകം.

ഇത് പ്രേമകാര്യങ്ങളില്‍ തീരുമാനമാകുന്ന കാലം ആയിരിക്കും. ജോലിയില്‍ എപ്പോഴും പിരിമുറുക്കം ആയിരിക്കും. അശ്രദ്ധയോടെയുള്ള കൈകാര്യം മൂലം പലവിധ നഷ്ടങ്ങളും സംഭവിക്കും. അസുഖം പ്രത്യേകിച്ച് ഹൃദയസംബന്ധിയായ രോഗം ഉണ്ടാകുമെന്നതിനാല്‍ ചിട്ടയോടെയുള്ള എക്സര്‍സൈസ് ചെയ്യുന്നത് ഗുണം ചെയ്യും. സകല വിഷമഘട്ടത്തിലും രക്തബന്ധുക്കള്‍ സഹായിക്കാനായി ഓടിയെത്തും. പുതിയ വാഹനം, വസ്തു എന്നിവയില്‍ കമ്പം തോന്നും.
ഗണപതിഹോമം, മഹാവിഷ്ണുവിന് ഭാഗ്യസൂക്തം എന്നിവ ഗുണപ്രദം.

പൂരം.

മംഗളകരമായ പല കാര്യങ്ങളും നടക്കും. പുതിയ പല സംരംഭങ്ങളും ആരംഭിക്കും. എന്നിരിക്കിലും മനോവിഷമം വിടാതെ പിന്തുടരും. പറയുന്ന കാര്യം വിശ്വസിക്കുന്നതിനുമുമ്പ്‌ അവയുടെ നിജസ്ഥിതി അന്വേഷിക്കുന്നത് നല്ലതായിരിക്കും. മഹാലക്ഷ്മിയ്ക്ക് വെള്ളമാല, വെള്ളപ്പൂക്കള്‍കൊണ്ട് ശ്രീസൂക്തപുഷ്പാഞ്ജലി, മഹാവിഷ്ണുവിന് വിഷ്ണുസഹസ്രനാമാര്‍ച്ചന എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

ഉത്രം.

ദൂരെദേശയാത്ര ഫലത്തില്‍ വരും. ഏറ്റവും അടുത്തവര്‍ അവസാനനിമിഷം വാക്ക്‌ മാറ്റും. കരുതിയിരിക്കണം. എവിടെയും വിജയം വരിക്കും. പലവിധ ചിന്തകളിലൂടെ കടന്നുപോകുന്ന മനസ്സ്‌ അവസാനം പിടിവിട്ടുപോകുന്ന സ്ഥിതിയില്‍ കൊണ്ടെത്തിക്കരുത്. പെണ്‍കുട്ടികള്‍ക്ക് പലവിധ രഹസ്യരോഗങ്ങളും ഉണ്ടാകുന്നതാണ്. സൗഹൃദയങ്ങള്‍ തകര്‍ന്നുപോകും. മഹാദേവന് കൂവളദളം കൊണ്ട് മൃത്യുഞ്ജയപുഷ്പാഞ്ജലി, മഹാവിഷ്ണുവിന് തൃക്കൈവെണ്ണ എന്നിവ അതീവ ഫലപ്രദം.

അത്തം.

ദൂരെദേശഗമനം. പോരാടിനിന്ന സകലതിലും വിജയിക്കും. പുതിയ തൊഴിലില്‍ പ്രവേശിക്കാനും കാലം അനുകൂലമായിരിക്കും. വിവാഹകാര്യത്തില്‍ നല്ല തീരുമാനം. രോഗശമനം നേടും. എവിടെയും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കും. സൗഹൃദങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ദോഷകരമായി ഭവിക്കും. നീണ്ടുപോയ കേസ്സുകളില്‍ ശുഭകരമായ വിധിയുണ്ടാകും. സ്ത്രീകള്‍ അസമയത്തും അപരിചിതമായ സ്ഥലത്തും അതീവ ശ്രദ്ധയോടെ പോകുന്നത് നല്ലതായിരിക്കും. ദുര്‍ഗ്ഗാപൂജ, മഹാദേവനും മഹാവിഷ്ണുവിനും കളഭം ചാര്‍ത്തല്‍ എന്നിവ അതീവ ഫലപ്രദമായി ഭവിക്കും.

ചിത്തിര.

വാചകത്തില്‍ പലരെയും മലര്‍ത്തിയടിക്കും. ഇഷ്ടതൊഴിലില്‍ ഉന്നതിയുണ്ടാകും. കുടുംബവുമായുള്ള സാമ്പത്തിക തര്‍ക്കം നീണ്ടുപോകും. എന്നാല്‍ മറ്റുള്ളവരുമായുള്ള സാമ്പത്തികതര്‍ക്കം ന്യായമായി പരിഹരിക്കും. യാത്രകള്‍ പോകുന്നതിനുമുമ്പ്‌ ഇഷ്ടദൈവത്തെ പ്രാര്‍ത്ഥിക്കുന്നത് അതീവഗുണപ്രദം.
കാരണം, അപകടസാദ്ധ്യതയുണ്ട്. സ്ത്രീകള്‍ അസമയത്തും അപരിചിതമായ സ്ഥലത്തും അതീവ ശ്രദ്ധയോടെ പോകുന്നത് നല്ലതായിരിക്കും. മുരുകനും
ഭദ്രയ്ക്കും വിളക്കിനെണ്ണ, മഹാവിഷ്ണുവിന് തുലാഭാരം (യഥാശക്തി) എന്നിവ നല്‍കുന്നത് ഗുണപ്രദം.

ചോതി.

ചിന്തിക്കാതെയുള്ള എടുത്തുചാട്ടം വലിയ നഷ്ടം വരുത്തിവെക്കും. കുടുംബത്തിനുവേണ്ടി എല്ലാം മറന്ന് പ്രവര്‍ത്തിക്കും. എത്രയൊക്കെ കഷ്ടപ്പെട്ടാലും ഏതോ അദൃശ്യശക്തി പിന്നെയും ഒരുപാട് ശക്തി നല്‍കുന്നതായി തോന്നും. കഴുത്തിനുമുകളില്‍ രോഗം വരാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിത ധനാഗമം സംഭവിക്കും. കീഴ്‌ജീവനക്കാര്‍ ചെയ്യുന്ന കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ വേണ്ടിവരും. ഇല്ലെങ്കില്‍ പിന്നെ വിഷമിക്കേണ്ടിയും വരും. സര്‍പ്പങ്ങള്‍ക്ക് നൂറും പാലും (അല്ലെങ്കില്‍ സര്‍പ്പാഭിഷേകം), മഹാവിഷ്ണുവിന് കളഭം ചാര്‍ത്തല്‍ എന്നിവ അത്യുത്തമം ആയി ഭവിക്കും.

വിശാഖം.

വിവാഹകാര്യത്തില്‍ അനുകൂലസ്ഥിതിയുണ്ടാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. മാനസികപിരിമുറുക്കം ഒരുപരിധി കഴിഞ്ഞാല്‍ മോശം അവസ്ഥയില്‍ കൊണ്ടെത്തിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകും. സ്വഭവനത്ത് നിന്നും ഇറങ്ങുന്നതിനുമുമ്പ്‌ 'ഓം നമ:ശിവായ' 108 ഉരു ജപിക്കണം. അല്ലെങ്കില്‍ മഹാസുദര്‍ശനമന്ത്രം മൂന്നുരു ജപിക്കണം. കാരണം, അപ്രതീക്ഷിതമായ പലതും സംഭവിച്ചേക്കാം. വിഷസംയുക്തമായ സംഗതികളില്‍ നിന്നും മനസ്സിനെ ഒഴിച്ചുനിര്‍ത്താന്‍ മനസ്സിലെ പഠിപ്പിക്കണം. ഒരു വര്‍ഷക്കാലവും നക്ഷത്രദിവസങ്ങളില്‍ ശിവക്ഷേത്രത്തില്‍ മുടങ്ങാതെ മൃത്യുഞ്ജയഹോമം, മഹാവിഷ്ണുവിന് തുളസിമാലയും തൃക്കൈവെണ്ണയും ഭാഗ്യസൂക്തപുഷ്പാഞ്ജലിയും നടത്തി പ്രാര്‍ത്ഥിക്കണം.

അനിഴം.

അപ്രതീക്ഷിതമായി ചില പ്രത്യേക ജീവിതരീതികള്‍ അവലംബിക്കുന്നതിനാല്‍ ആരോഗ്യം പുഷ്ടിപ്പെടും. ദീരെദേശയാത്രയും വാഹനവും തുടങ്ങിയ എല്ലാ കാര്യങ്ങളിലും സന്തോഷം ലഭിക്കും. വന്യജീവികളില്‍ നിന്നും വാഹനത്തില്‍ നിന്നും തിക്താനുഭവം ഉണ്ടാകും. പല വഴക്കുകളിലും ഇടപെടേണ്ടി വരും. ഭവനത്തിനും കാലം അനുകൂലം. ശാസ്താവിന് നെയ്‌-വിളക്ക്, ഭഗവതിസേവ, മഹാവിഷ്ണുവിന് ത്രിമധുരം എന്നിവ നല്‍കുന്നത് ഗുണഫലം കൂട്ടും.

കേട്ട.

ദൂരെയാത്രയും പുതിയ സംരംഭങ്ങളും സന്തോഷം ജനിപ്പിക്കും. അസത്യപ്രചരണങ്ങളില്‍ മനോവിഷമം സംഭവിക്കും. ഇടിമിന്നല്‍ മൂലം നാശനഷ്ടങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ആയുധങ്ങളുമായി ബന്ധപ്പെടുന്നത് കുഴപ്പമുണ്ടാക്കും. തര്‍ക്കങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി പോലീസ്‌ സംരക്ഷണം വരെ തേടിയേക്കാം. ശ്രീകൃഷ്ണന് കദളിക്കുല സമര്‍പ്പണം, ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമം എന്നിവ നടത്തണം.

മൂലം.

തൊഴില്‍ വിജയം ഉണ്ടാകും. സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനുള്ള അവസരം സംജാതമാകും. അപ്രതീക്ഷിത ധനാഗമം പ്രതീക്ഷിക്കാവുന്നതാകുന്നു. ദാമ്പത്യസുഖക്കുറവ് ഫലത്തില്‍ വരും. കുടുംബത്ത്‌ പലവിധമായ പകര്‍ച്ചവ്യാധികള്‍ പിടിപെടുന്ന സാഹചര്യം ഒഴിവാക്കണം. ഗണപതിയ്ക്ക് ഐകമത്യം പിടിച്ച് ഗണപതിഹോമം, മഹാവിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരീമന്ത്രാര്‍ച്ചന എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം.

പൂരാടം.

വിവാഹകാര്യത്തില്‍ തീരുമാനമാകും. പലവിധ കഷ്ടകളിലൂടെ സഞ്ചരിക്കേണ്ടിവരും. ജോലി സ്ഥിരപ്പെടാന്‍ സാദ്ധ്യത കൂടുന്നു. ചര്‍ച്ചകളില്‍ വിജയം വരിക്കും. സ്വഭവനത്ത് സന്തോഷകരമായ വാര്‍ത്തകള്‍ക്ക് കാലം അനുകൂലം. ജീവിതവിജയത്തിനായി കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. മഹാലക്ഷ്മി, അന്നപൂര്‍ണ്ണേശ്വരി, യക്ഷിയമ്മ എന്നിവര്‍ക്ക്‌ വിളക്കിനെണ്ണ, മഹാവിഷ്ണുവിന് രാജഗോപാലാര്‍ച്ചന എന്നിവ നടത്തണം.

ഉത്രാടം.

ദൂരെയാത്ര അനുഭവത്തില്‍ വരും. പുതിയ മേഖലകളില്‍ സഞ്ചരിക്കാന്‍ തോന്നുകയും അത് വിജയിപ്പിക്കുകയും ചെയ്യും. മറ്റുള്ളവരുടെ യാതൊരുവിധമായ കാര്യത്തിലും ഇടപെടരുത്. അത് വലിയ നാണക്കേടിന് വഴിവെക്കുന്നതായിരിക്കും. ഏറ്റുപോയ പല കാര്യങ്ങളും പകുതിവെച്ച് മുടങ്ങും. എന്നിരിക്കിലും പുതിയ ഭവനനിര്‍മ്മാണത്തിനും കാലം അനുകൂലം. ശിവക്ഷേത്രത്തില്‍ ഭാഗ്യസൂക്തം, മഹാവിഷ്ണുക്ഷേത്രത്തില്‍ ലക്ഷ്മീനാരായണപൂജ എന്നിവ അത്യുത്തമം ആയി ഭവിക്കും.

തിരുവോണം.

വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം. സ്വഭവനത്തുനിന്നും ഇറങ്ങുന്നതിനുമുമ്പ്‌ മഹാവിഷ്ണുവിനെ ഭജിച്ചുകൊണ്ട് മൂന്നുരു മഹാസുദര്‍ശനം ജപിക്കണം. അത് അപകടങ്ങളില്‍നിന്നും താങ്കളെ രക്ഷപ്പെടുത്തും. പ്രണയവും ദാമ്പത്യവിജയവും മനസ്സിനെ സന്തോഷഭരിതമാക്കും. അസുഖം വന്നാലുടന്‍ വിദഗ്ദ്ധചികിത്സ തേടണം. ദുര്‍ഗ്ഗാപൂജ, മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, ശാസ്താവിന് നീരാജനം എന്നിവ അതീവ ഫലപ്രദം.

അവിട്ടം.

സംശയം മൂലം ദാമ്പത്യജീവിതത്തില്‍ വിള്ളല്‍ വീഴാതെ ശ്രദ്ധിക്കണം. പുതിയ പല മേഖലകളിലും ചെന്നെത്തും. നൂതന സംരഭങ്ങളില്‍ പങ്കാളിയാകും. ജീവിതപ്രയാസവും മാനസികസംഘര്‍ഷവും മൂലം തെറ്റായ ജീവിതരീതിയിലേക്ക്‌ പോകാതെ മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ പരിശീലിക്കണം. വിവാഹകാര്യം നീണ്ടുപോകാനുള്ള സാദ്ധ്യതയുമുണ്ട്. ഭദ്രയ്ക്കും മുരുകനും ഐകമത്യസൂക്തപുഷ്പാഞ്ജലി, ശാസ്താവിന് നീരാജനം, മഹാവിഷ്ണുവിന് മഞ്ഞപ്പട്ട് എന്നിവ നല്‍കുന്നത് അത്യുത്തമം.

ചതയം.

പുതിയ പല പദ്ധതികളും ആരംഭിക്കും. അവ വിജയിക്കുകയും ചെയ്യും. അപ്രതീക്ഷിത ധനാഗമയോഗം കൊണ്ട് സാമ്പത്തികമായി കരകയറും. ഭൂമിയുമായി ബന്ധപ്പെട്ട് ലാഭം കൊയ്യും. പ്രകൃതിയുമായി നീതി പുലര്‍ത്തിയില്ലെങ്കില്‍ പിന്നെ ദു:ഖിക്കേണ്ടി വരും. സമുദ്രം, നദി എന്നിവയില്‍ നിന്നും അപായം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. മദ്യപിച്ചുകൊണ്ട് ജാലശയങ്ങളുടെ അടുത്തുപോലും പോകരുത്. വൃത്തിയില്ലായ്മയും ശ്രദ്ധയില്ലായ്മയും മൂലം പലവിധ രോഗങ്ങളും സംഭവിക്കും. സര്‍പ്പങ്ങള്‍ക്ക് നൂറും പാലും, മഹാവിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരീമന്ത്രാര്‍ച്ചന എന്നിവ നല്‍കി പ്രാര്‍ത്ഥിച്ചുകൊള്ളണം.

പൂരുരുട്ടാതി.

നൂതന സംരംഭങ്ങള്‍ ആരംഭിക്കും. പല സ്ഥലങ്ങളിലും മത്സരിച്ച് വിജയിക്കും. ദൂരെയാത്ര വേണ്ടിവരും. കുടുംബാംഗങ്ങളുടെ വിയോഗത്തില്‍ ദു:ഖിക്കേണ്ടതായി കാണുന്നു. അസുഖം കാരണം മാനോദു:ഖം ഉണ്ടാകും. കുടുംബത്ത് പകര്‍ച്ചവ്യാധി ഉണ്ടാകും. അതീവപ്രാധാന്യമുള്ള ഒരാളുമായി സംവദിക്കും.
മഹാവിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരീമന്ത്രാര്‍ച്ചന, സകുടുംബം ഗുരുവായൂര്‍ക്ഷേത്രദര്‍ശനം എന്നിവ അത്യുത്തമം.

ഉതൃട്ടാതി.

ജീവിതം മൊത്തത്തില്‍ മാറിമറിയും. പുതിയ പല പദ്ധതികളും വീട്ടിലും നാട്ടിലും സ്വന്തമായും അവതരിപ്പിച്ച് വിജയിപ്പിക്കും. മംഗളകര്‍മ്മങ്ങള്‍ സ്വഭവനത്തില്‍ നടക്കും. വന്യമൃഗങ്ങളുമായി ഇടപെടുന്നത് കുഴപ്പമുണ്ടാക്കും. അസുഖം മനസ്സിലാക്കാനായി പലവിധമായ ടെസ്റ്റുകളും നടത്തേണ്ടി വരും. വെറുതെ ചെന്ന് കുറ്റം ഏല്‍ക്കുന്ന മനോഭാവം ഉണ്ടാക്കരുത്. ശാസ്താവിന് നെയ്‌-വിളക്ക്, മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, ധന്വന്തരീമന്ത്രാര്‍ച്ചന, ഗ്രാമക്ഷേത്രത്തില്‍ ഭഗവതിസേവ എന്നിവ ഗുണപ്രദം.

രേവതി.

കാലാവസ്ഥാവ്യതിയാനം അനുസരിച്ച് മാത്രം പുതിയ പദ്ധതികള്‍, യാത്രകള്‍ എന്നിവ ആവിഷ്ക്കരിക്കണം. ഇല്ലെങ്കില്‍ നാശം വളരെ വലുതായിരിക്കും. ചെക്ക്, ജാമ്യം, മദ്ധ്യസ്ഥത എന്നിവ മൂലം പിന്നെ ദു:ഖിക്കേണ്ടി വരരുത്. സമൂഹത്തില്‍ ഉയര്‍ന്ന വ്യക്തികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിക്കും. കുടുംബത്ത് സന്തോഷകരമായ ചടങ്ങുകള്‍ നടക്കും. ശ്രീകൃഷ്ണന് കളഭം ചാര്‍ത്തല്‍, രാമായണപാരായണം, ശിവക്ഷേത്രത്തില്‍ ഭാഗ്യസൂക്തം എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

ജ്യോതിഷവിവരങ്ങള്‍ ലഭിക്കുന്നതിന് http://www.facebook.com/uthara.astrology/ എന്ന പേജ് Like ചെയ്യുക:

Visit: http://www.utharaastrology.com/
Anil Velichappadan, Mob: 9497 134 134.