"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
നാവായിക്കുളം ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രം | ഹൈന്ദവം

നാവായിക്കുളം ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രം

നാവായ എന്ന വാക്കിന്റെ അര്‍ത്ഥം വേദഗ്രന്ഥങ്ങള്‍ പഠിപ്പിച്ചിരുന്ന സ്ഥലമെന്നാണ്. അതുകൊണ്ടു തന്നെ ഒരുകാലത്ത് നാവായിക്കുളം അതിപ്രശ്സതമായ പൗരാണിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നുവെന്നു കരുതപ്പെടുന്നു. പുകള്‍പെറ്റ ശ്രീശങ്കരനാരായണ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേക്ക് NH.47 റോഡില്‍ യാത്ര ചെയുമ്പോള്‍ കല്ലമ്പലം കഴിഞ്ഞു നാവായിക്കുളത്താണ് . ശിവനെയും വിഷ്ണുവിനെയും ഒറ്റ വിഗ്രഹത്തില്‍ പ്രതിഷ്ടിച്ചിട്ടുള്ള ചില ക്ഷേത്രത്തില്‍ ഒന്നാണ് നാവായികുളത്തുള്ള ശങ്കരനാരായണസ്വാമിക്ഷേത്രം.

കേരളത്തിലെ മറ്റു ശങ്കരനാരായണസ്വാമി ക്ഷേത്രങ്ങൾ
.
തിരുവനന്തപുരം ജില്ലയിലെ കുലശേഖരം, ആത്രിശ്ശേരി, കൊല്ലം ജില്ലയിലെ പരവൂര്‍ വില്ലേജില്‍ തയ്യില്‍, ആലപുഴ ജില്ലയിലെ അമ്പലപുഴ താലൂക്കില്‍ നീര്‍ക്കുന്നം, ആലപുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ തകഴി വില്ലേജില്‍ കരിമാടിയില്‍ കാവില്‍, എറണാകുളം ജില്ലയിലെ കോതകുളങ്ങര, തെക്കേ വില്ലേജില്‍ തിരുനായതോട്, എറണാകുളം ജില്ലയില്‍ മണക്കുന്നം വില്ലേജില്‍ പൂന്തോട്ടം, ചേരാനെല്ലൂര്‍ കോട്ടയം ജില്ലയില്‍ തൃക്കൊടിത്താനം, അരയകോട്ടുവയല്‍, തൃശൂര്‍ ജില്ലയില്‍ തലപ്പള്ളി താലൂക്കില്‍ മണ്ണൂര്‍കര ഇരുനിലകോട്, തളികുളം ചാവക്കാട് താലൂക്കില്‍ വെങ്കിടങ്ങ്‌, പാലക്കാട് ജില്ലയില്‍ തൃക്കങ്ങോട്, പനമന്ന കോഴിക്കോട് ജില്ലയില്‍ വടകര, കൊടകര ചെരുവന്നുരു ശ്രീരാമപുരം, കണ്ണൂര്‍ ജില്ലയില്‍ രാമന്തള്ളി, കാസര്‍കോഡ്‌ ജില്ലയില്‍ കാളിയൂര്‍, പെര്‍ദാല ഗ്രാമം, ഹോസ്മന, ഇക്കേരി. തൃശൂര്‍ വടക്കും നാഥ ക്ഷേത്രത്തില്‍ ശിവനെയും ശങ്കര നാരായണനെയും ശ്രീ രാമനെയും മുഖ്യ ദേവന്മാരായി പ്രതിഷ്ടിചിടുണ്ട്. പാലക്കാട് ജില്ലയിലെ തിരുവേഗപുറം ക്ഷേത്രത്തില്‍ മൂന്നു ശ്രീകൊവിലുകളിലായി മൂന്നു ദേവന്മാരെ പ്രതിഷ്ടിചിടുണ്ട് അതില്‍ ഒന്ന് ശങ്കര നാരായണനാണ്. തിരുനായതോട്ടത്തില്‍ ഒരേ പീOത്തിലാണ് ശിവനെയും വിഷ്ണുവിനെയും പ്രതിഷ്ടിചിരികുന്നത്. ഒരേ കുഴിയില്‍ രണ്ടു കൊടിമരവും രണ്ടു തിടമ്പും ഇവിടത്തെ സവിശേഷതയാണ്. തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനകത്തെ കുലശേഖര മണ്ഡപത്തില്‍ ശങ്കരനാരായണ പ്രതിഷ്ടാരൂപമുണ്ട്.