"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രം | ഹൈന്ദവം

കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രം

കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ അതിപ്രധാനൃമര്‍ഹിക്കുന്ന ഒന്നാണ് കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രം . ദുഷ്ടസംഹാരത്തിനും ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നതിനും പ്രാര്‍ത് ഥിച്ചാല്‍ ഉടന്‍ അനുഭവം തരുന്ന മഹാ ശക്തിയാണ് കണിച്ചുകുളങ്ങരയില്‍ നിത്യസാന്നിദ്ധ്യം കൊള്ളൂന്ന മഹാമായ . അതിപ്രാചീനകാലം മുതല്‍ ജാതിമതഭേതം കൂടാതെ ഏവര്‍ക്കും ആരാധിക്കവുന്ന മാത്രകയിലാണ് ഈ ക്ഷേത്രത്തിലെ ആരാധനാവീധാനം . പുരാതന ക്ഷേത്രത്തിന് അല്പാല്പ്പം ജീര്‍ ണ്ണത സം ഭവിച്ചതിന്റെ പേരില്‍ ആസന്നഭുതകാലത്ത് കേരളത്തിലെ സുപ്രസിദ്ധ ജോത്സ്യന്മാരെ വരുത്തി തിരുനടയില്‍ വച്ച് അഷ്ടമംഗല പ്രശ്നം നടത്തി ഭഗവതിയുടെ അഭിഷ്ടമറിഞ്ഞ് ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് 20-1-1987-ല്‍ ശാസ്ത്രോക്തവിധി അനുസരിച്ചു പുന:പ്രതിഷ്ഠ നടത്തുകയും ചെയ്തു.ഈശ്വരോപാസനക്കുവേണ്ടി ക്ഷേത്രനിര്‍മ്മാണം ചെയ്ത് ശ്രീകോവിലില്‍ വിഗ്രഹപ്രതിഷ്ഠ നടത്തുന്നതിന്‍ പല രൂപത്തില്‍ വിഗ്രഹനിര്‍മ്മാണം കാണുന്നുണ്ട്

ഐതീഹ്യങ്ങളില്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ കഥ വിഭിന്നമല്ല. ഐതീഹ്യങ്ങളില്‍ അറവുകാട്ടമ്മ അറിഞ്ഞുവന്നു , കണ്ടാമംഗലത്തമ്മ കണ്ടുവന്നു, കണിച്ചുകുളങ്ങര അമ്മ കളിച്ചുവന്നു എന്നൊരു ചൊല്ലുണ്ട്. കളിച്ചുകുളങ്ങര എന്നത് കളിച്ചുകുളങ്ങര എന്നത് പിന്നിട് കണിച്ചുകുളങ്ങര ആയിത്തീര്‍ന്നു .കണിച്ചുകുളങ്ങര അമ്മ കളിച്ചുവന്നത് കപ്പലില്‍ അണെന്നാണ് പറയുന്നത്.അന്നു കടലുമായി ബന്ധപ്പെട്ട ഈ പ്രദേശത്ത് ദേവിയെത്തിയപ്പോള്‍ കപ്പലുടയുകയും ഒരു നമ്പൂതിരി ദേവിയെ ഇപ്പൊഴത്തെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. ആ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള വലിയ കുളത്തില്‍ കാണുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എവിടുത്തെ എപ്പൊഴത്തെ തകില്‍ ഈ കുളത്തില്‍ നിന്നു കിട്ടിയതാണ് എന്ന് പറയപ്പെറ്റുന്നു.കാലപ്പഴക്കം കൊണ്ട് മൂടിപ്പോയ കുളം അടുത്തകാലത്ത് വ്യത്തിയാക്കിയപ്പോള്‍ പഴക്കം ചെന്ന പലതും ലഭിക്കുകണ്ടായി. ഈ കുളവും ദേവിയുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു എന്നതിനാല്‍ കുളത്തിന് ചുറ്റും മതില്‍ കെട്ടി സംരക്ഷിച്ചുപോരുന്നു. ഈ കുളത്തിലാണ് ആറാട്ട് നടക്കുന്നത്. ഇതൊക്കെയാണ് ഈ നാട്ടില്‍ അറിയപ്പെട്ടിരുന്ന ഐതിഹ്യം .

ക്ഷേത്രത്തിലെ തെക്കെ തെരുവില്‍ ഏതാണ്ട് മദ്ധ്യഭാഗത്തായി കിഴക്കേ അരികില്‍ കൈതകളാലും ചൂരല്‍ കാടുകളാലും ചുറ്റപ്പെട്ട് കിണര്‍ എന്നുതൊന്നിക്കുന്ന ഒരു ചെറിയ കുളം ഉണ്ട് . ഇതു ദേവിയുടെ ആവാസസ്ഥാനമായി കരുതപ്പെടുന്നു .നൂറ്റാണ്ടാകള്‍ക്കു മുമ്പ് ഋതുമതിയായ യുവതി തൊട്ടപ്പോള്‍ നില്‍ക്കുന്ന കൈതയെല്ലാം നിരുപയോഗമായിത്തീരുവാന്‍ ദേവിയുടെ കല്പനയുണ്ടായതു പോലെ കൈതയ്ക്കു മൂന്നു വരി മുള്ളുകള്‍ക്കു പകരം ധാരാളം വരി മുള്ളുകള്‍ ഉണ്ടായിത്തീരുകയും ചെയ്തു. ഇപ്പോള്‍ കുളത്തിനുചുറ്റും മതിലുകെട്ടി സൂക്ഷിക്കുന്ന ഈ അപൂര്‍വ്വ വസ്തു കാണാന്‍ അനവധിയാളുകള്‍ വന്നു കൊണ്ടിരിക്കുന്നു.

കാലപ്പഴക്കം മൂലം പ്രധാന ക്ഷേത്രത്തി¨ന്റെ പലഭാഗങ്ങളും ജീര്‍ണ്ണിച്ച് പോയതിനാല്‍ പുതുക്കിപ്പണിയണമെന്നു അഷ്ടമാംഗല്യപ്രശ്നത്തില്‍ കാണുകയുണ്ടായി . മുന്‍പുണ്ടായിരുന്ന വിസ്ത്യതിയില്‍ മൂന്നുനിലയോടു കൂടിയ ക്ഷേത്രം പണിയണമെന്നു നിര്‍ദ്ദേശിക്കപ്പെട്ടു . പ്രസിദ്ധ തച്ചുശാസ്ത്രജ്നായ കൊടുങ്ങല്ലുര്‍ ശ്രീ ഉണിക്കണ്ടന്‍ ആചാരി രൂപകല്പന ചെയ്ത മാത്യകയാല്‍ മൂന്നുനിലയിലുള്ള ക്ഷേത്രം പണിയണമെന്നു തീരുമാനിച്ചു. ആയതിലേക്ക് ഒരു പുനര്‍നിര്‍മ്മാണകമ്മറ്റിയെ തിരഞ്ഞെടുത്തു.കമ്മറ്റിയുടെ നേത്യത്വത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച തീയതില്‍ തന്നെ പ്രതിഷ്ഠ നടക്കത്തക്ക വിധത്തില്‍ തേക്കും തടിയില്‍ പണിത് ചെമ്പ് മേഞ്ഞ ക്ഷേത്രം പൂര്‍ത്തിയാക്കി. 1997ജനുവരി 20-ം തീയതിയിലെ ശുഭമുഹൂര്‍ത്തതില്‍ ബ്രഹ്മശ്രീ .പരവൂര്‍ ശ്രീധരന്‍ തന്ത്രികള്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചു.

സെക്രട്ടറി കണിച്ചുകുളങ്ങര ദേവസം കണിച്ചുകുളങ്ങര ആലപ്പുഴ

ടെലിഫോണ്‍ ഓഫീസ് : 0478 2862570