"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ചെന്നകേശവ പെരുമാൾ ക്ഷേത്രം | ഹൈന്ദവം

ചെന്നകേശവ പെരുമാൾ ക്ഷേത്രം

കർണാടകാ സംസ്ഥാനത്തിൽ മൈസൂരിൽ നിന്നും 35 കിലോ മീറ്റർ അകലെ സോമനാഥപുര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു വിഷ്ണു ക്ഷേത്രമാണ് ചെന്ന കേശവ ക്ഷേത്രം. ക്രിസ്ത്വബ്ദം 1268 ൽ ഹൊയ്സാല രാജാവായിരുന്ന നരസിംഹൻ മൂന്നാമന്റെ സേനാ നായകനായിരുന്ന സോമനാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ഹൊയ്സാല വാസ്തു വിദ്യയുടെ ഉത്തമ ദൃഷ്ടാന്തമാണ് ഈ ക്ഷേത്രം . ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഏറ്റെടുത്തിരിക്കുന്ന ഈ ക്ഷേത്രം ഇന്ന് പൂർണമായും സംരക്ഷിക്കപ്പെട്ട നിലയിലാണ്. എ ഡി 1268 ആയപ്പോഴേക്കും ഹൊയ്സാല രാജ വംശം 260 പൂർത്തീകരിച്ചിരുന്നു . ഇതിന്റെ ആഘോഷമെന്നോണം ക്ഷേത്രങ്ങൾ ധാരാളമായി പണി കഴിപ്പിച്ചിരുന്നു. സേനാ നായകനായിരുന്ന സോമൻ ഒരിക്കൽ കാവേരീ നദിയുടെ തീരത്ത് മനോഹരമായ ഈ സ്ഥലം കണ്ടെത്തുകയുണ്ടായി. തന്റെ പേരും പ്രശസ്തിയും നില നിർത്തുവാൻ അദ്ദേഹം സ്വയം ഈ സ്ഥലത്തിന് സോമനാഥപുര എന്ന് പേര് നൽകി. പിന്നീട് രാജാവായിരുന്ന നരസിംഹൻ മൂന്നാമന്റെ അനുമതിയോടെ ക്ഷേത്രം നിർമിച്ചു.

മിക്ക ഹൊയ്സാല ക്ഷേത്രങ്ങളും നിർമിച്ച രുവാരി മലിതമ്മാർ എന്ന ശില്പിയാണ് ചെന്ന കേശവ ക്ഷേത്രവും നിർമിച്ചത്. ക്ഷേത്രത്തിനു മൂന്നു ശ്രീ കോവിലുകളുണ്ട്. ഇത് ത്രികൂടം എന്നറിയപ്പെടുന്നു. നടുവിൽ കേശവനും ഇടത്തും വലത്തുമായി ജനാർദ്ദന സ്വാമിയും വേണു ഗോപാലനും കുടി കൊള്ളുന്നു. ശ്രീകോവിലുകൾക്ക് മുകളിലായി ചാരുതയാർന്ന ഗോപുരങ്ങൾ കാണാനാകും. ഇതിന്റെ ഉൾഭാഗം ഏറെ സുന്ദരമാണ്. ഇതൊരു പൂർണ വൈഷ്ണവ ക്ഷേത്രമാണ്. പരമ ശിവനുമായി ബന്ധപ്പെട്ട യാതൊന്നും ഇവിടെ നിന്നും കണ്ടെടുത്തിട്ടില്ല. ക്ഷേത്രത്തിന്റെ തെക്കും വടക്കുമുള്ള ഉൾ ഭിത്തികളിൽ യഥാക്രമം രാമായണ മഹാഭാരത കഥാ സന്ദർഭങ്ങൾ പൂർണമായി കൊത്തി വച്ചിരിക്കുന്നു. ഈ ക്ഷേത്രത്തിൽ ശില്പികളുടെ കരവിരുതു സ്പർശിക്കാത്ത ഒരു ഭാഗവുമില്ല എന്ന് തന്നെ പറയാം. ക്ഷേത്ര നിർമാണത്തിൽ സ്വദേശികളും വിദേശികളുമായ ധാരാളം ശിൽപികൾ പങ്കെടുത്തിരുന്നു എന്ന് ഇവിടെ നിന്നും ലഭിച്ച ചില ശിലാ ലിഖിതങ്ങളിലും മറ്റും കാണുന്നു. രുവാരി മലിതമ്മാർ , മാസനിതമ്മാർ, ചമേയർ,രമേയർ, ചൌദേയർ, നഞ്ജെയർ എന്നീ ശിൽപികൾ ഹൊയ്സാല സാമ്രാജ്യത്തിലെ ആസ്ഥാന ശിൽപികൾ ആയിരുന്നു. പ്രസിദ്ധ തമിഴ് ശില്പികളായിരുന്ന പല്ലവാചാരി, ചോളവാചാരി എന്നിവരും ക്ഷേത്രം നിർമ്മിച്ച ആശരിമാരിൽ പെടുന്നു.

ചെന്നകേശവ പെരുമാൾ ക്ഷേത്രം, സോമനാഥപുര , കര്‍ണ്ണാടക