"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം | ഹൈന്ദവം

തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം

നാഗാരാധനയ്ക്ക് പേരുകേട്ട ആലപ്പുഴ ജില്ലയിലെ ഒരു ക്ഷേത്രമാണ് തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം. ശിവനും നാഗയക്ഷിയും പ്രതിഷ്ഠയായുള്ള സുപ്രസിദ്ധമായ തിരുനാഗംകുളങ്ങര ശ്രീ മഹാദേവക്ഷേത്രം ചേർത്തലയിൽ നിന്നു 5 കിലോമീറ്റർ വടക്ക്, ദേശീയപാത - 47-ൽ വയലാർ കവലയിൽ നിന്നും 2.5 കിലോമീറ്റർ കിഴക്കാണ് സ്ഥിതി ചെയ്യുന്നത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി ശിവൻ. പടിഞ്ഞാറ് ദർശനമായി നാഗയക്ഷിയും വാഴുന്നു. ഗണപതി, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, ഭഗവതി എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

മറ്റൊരു ക്ഷേത്രത്തിലും കാണാത്ത ഒന്നാണ് ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ബലിക്കൽപ്പുര. കിഴക്കു ഭാഗത്തുള്ള പ്രധാന ബലിക്കൽപുരയ്ക്കു പുറമേയാണ് പടിഞ്ഞാറെ നടയ്ക്കൽ സ്ഥിതി ചെയ്യുന്ന ഇത്. വ്യാഘ്രപാദമഹർഷിക്ക് ശിവൻ ദർശനം നൽകിയത് ഈ സ്ഥാനത്ത് വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. കാവുകളാൽ ചുറ്റപ്പെട്ട ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്തായി വലിയ ക്ഷേത്രക്കുളമുണ്ട്. തിരുനാഗംകുളങ്ങര ദേവസ്വംബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ അനേകം ഭക്തർ നിത്യദർശനം നടത്തുന്നു.

സർപ്പം പാട്ട്

വേരറ്റുപോകുന്ന അനുഷ്ഠാനകലകളിലൊന്നായ സർപ്പം പാട്ട് തിരുനാഗംകുളങ്ങര നാഗയക്ഷിയമ്പലത്തിനു മുമ്പിൽ പരമ്പരാഗത പുള്ളുവകുടുംബത്തിലെ അംഗം അവതരിപ്പിക്കുന്നുണ്ട്. സർപ്പദോഷങ്ങൾ അകലുവാനായി ഭക്തർ സർപ്പം പാട്ട് വഴിപാടായി നടത്തുന്നു. കുടംകൊട്ടി, വീണാനാദത്തോടെയാണ് സർപ്പം പാട്ട് അവതരിപ്പിക്കുന്നത്. തിരുനാഗംകുളങ്ങര ക്ഷേത്രത്തിൽ നൂറും പാലും നടത്തുന്ന അവസരങ്ങലിൽ സർപ്പം പാട്ട് നടത്തിവരുന്നു. തലമുറകലായി സർപ്പം പാട്ട് നടത്തുന്ന പുള്ളുവകുടുംബങ്ങളിലൊരാൾ ദിവസവും നാഗയക്ഷിയുടെ നടയിൽ പാടുന്നു. നിലവിലെ പാട്ടുകാരിയായ കാർത്യായനി ലക്ഷ്മി ഇവിടെ പാടാൻ തുടങ്ങിയിട്ട് നാൽപ്പത് വർഷത്തിലേറെയായി.

ഐതിഹ്യം

പണ്ട് വ്യാഘ്രപാദമഹർഷി വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തലേന്ന് സായംകാലത്തോടടുത്ത് വൈക്കത്തെത്തി. പതിവുള്ള സ്നാനനിഷ്ഠാനങ്ങൾക്ക് ശേഷം നടയിലെത്തിയ മഹർഷിക്ക് ഗർഭഗൃഹത്തിൽ ഭഗവത്ചൈതന്യം ദർശിക്കാനായില്ല. വിഷണ്ണനായിത്തീർന്ന അദ്ദേഹം ക്ഷേത്രമുറ്റത്ത് അല്പം മാറിയിരുന്ന് ധ്യാനത്തിലേർപ്പെട്ടു. തന്റെ ദിവ്യദൃഷ്ഠിയിലൂടെ പശ്ചിമദിക്കിലായി രണ്ട് ജലാശയങ്ങൾക്കപ്പുറം നിബിഡമായ വനത്തിൽ ഒരു കുളത്തിന്റെ കരയിലായി ശിവൻ ധ്യാനത്തിലമർന്നിരിക്കുന്നത് അദ്ദേഹം ദർശിച്ചു. ഭഗവാന്റെ സ്ഥാനം മനസിലാക്കിയ മഹർഷി, ആ ദിക്കിനെ ലക്ഷ്യമാക്കി യാത്രയായി. ഭഗവത് ദർശനം ലഭിച്ച വ്യാഘ്രപാദമഹർഷിക്ക് അഷ്ടമിനാളിൽ വൈക്കത്ത് വെച്ച് ദർശനം നൽകുന്നതിനുള്ള വാഗ്ദാനം നൽകി ഭഗവാൻ മറഞ്ഞു. വ്യാഘ്രപാദമഹർഷിക്ക് ഭഗവാന്റെ അരുളപ്പാടുണ്ടായ സ്മരണയ്യിൽ ഇവിടെ ഒരു ശിവക്ഷേത്രം ഉയർന്നു വന്നുവെന്നാണ് ഐതീഹ്യം.

പറവൂരിൽ നിന്ന് കൊങ്ങോർപ്പള്ളി മനയ്ക്കലെ ഒരു ബ്രാഹ്മണൻ കഠിനതപം ചെയ്ത് ആദിത്യനെ പ്രസാദിപ്പിച്ചെന്നും ആദിത്യൻ ബ്രാഹ്മണനിൽ സംപ്രീതനായി അദ്ദേഹത്തിന് ഒരു ശിവലിംഗം നൽകിയെന്നും ഈ ശിവലിംഗം പ്രതിഷ്ഠിച്ച് ക്ഷേത്രം പണി കഴിപ്പിച്ചെന്നും മറ്റൊരു കഥ.