"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കൊല്ലംകോട്‌ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം | ഹൈന്ദവം

കൊല്ലംകോട്‌ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം

കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് എന്ന മനോഹരമായ കടലോര ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഭദ്രയായും രുദ്രയായും ദേവി ഇവിടെ 2 അംബലങ്ങളിലായിട്ടാണു കുടികൊള്ളുന്നത്. തെക്കന്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വളരെ വ്യക്തമായി ദൃശ്യം ആകുന്ന തരത്തിലുള്ള ആചാരങ്ങളാണ്‌ ഇവിടെ നടന്നു വരുന്നത്‌. കൊടുങ്ങല്ലൂരില്‍ നിന്നും കന്യാകുമാരിദേവീ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോകുന്ന യാത്രക്കിടയില്‍ ഒരു ബ്രാഹ്മിണ തീര്‍ത്ഥാടകന്‍ വഴിമധ്യേ ഇവിടുത്തെ "പുരക്കല്‍ ഭവനം" എന്ന ഒരു വീട്ടില്‍ വിശ്രമിക്കാനിടയായി. ആ സമയത്ത്‌ ആ ഭവനത്തില്‍ ഉണ്ടായിരുന്നത്‌ ഒരേ ഒരു വൃദ്ധ സ്‌ത്രീയായിരുന്നു. അവള്‍ "ആനന്ദി" എന്നും "പൊന്നി" എന്നും പേരുള്ള രണ്ടു പരിചാരകരെ ഈ തീര്‍ത്ഥാടകനെ പരിചരിക്കാന്‍ നിയോഗിച്ചു. അവര്‍ അദ്ധേഹത്തെ പാരമ്പര്യമായ രീതിയില്‍ തന്നെ പാല്‍, പഴം, ഇളനീര്‍, അവല്‍ എന്നിവ നല്‍കി സംസ്കരിച്ചു. പണ്ഡിതനും, ജോത്സ്യനുമായ ആ ബ്രാഹ്മിണന്‍ ആ സ്‌ത്രീയോട്‌ അവര്‍ അപ്പോള്‍ ഗര്‍ഭിണിയാണെന്നും, അവള്‍ക്ക്‌ പിറക്കുന്ന ശിശു അമാനുഷിക കഴിവുകള്‍ ഉള്ളവനും, തികഞ്ഞ ബുദ്ധിശാലിയുമായിരിക്കും എന്നു പ്രവചിച്ചു. ഈ പ്രവചനം "ആദിമാര്‍ത്താണ്ടന്‍ അല്ലെങ്കില്‍ മാഹിമാര്‍ത്താണ്ടന്റെ" ജനനത്തിന്‌ വഴി തെളിച്ചു, കന്യാകുമാരി ദേവീ ക്ഷേത്രത്തില്‍ നിന്നും തിരിച്ചു വരുന്ന വഴിയില്‍ ഈ ബ്രാഹ്മണന്‍ തനിക്ക്‌ വിശ്രമസ്ഥലം തന്ന സ്‌ത്രീക്ക്‌ ഒരു അമൂല്യ ഗ്രന്ഥം സമ്മാനിച്ചു. അദ്ധേഹം "പുരക്കല്‍" -ലെ ഒരു കിണറ്റില്‍ "സാലഗ്രാമം" എന്ന ഈ ഗ്രന്ഥം നിക്ഷേപിക്കുകയും ഭാവിയില്‍ ഈ പ്രദേശം അനുഗ്രഹീതം ആകുമെന്ന് പ്രവചിക്കുകയും ചെയ്തു. പില്‍ക്കാലത്ത്‌ ഈ കിണറ്റില്‍ വെള്ളം കോരിക്കൊണ്ടിരുന്ന ഒരു സ്‌ത്രീക്ക്‌ ഈ പുസ്‌തകം ഒരു "പാക്ക്‌" -ന്റെ രൂപത്തില്‍ കിട്ടുകയും , ആ പാക്ക്‌ അവള്‍ മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ നിന്നും രക്തം വരുകയും ചെയ്തു. അതിനാന്‍ ദേവപ്രശ്നം വച്ചപ്പോള്‍, അ സ്‌ഥലത്ത്‌ ഭദ്രകാളിയുടെ പ്രസന്നം തെളിയുകയും, അവിടെ ഒരു ഭദ്രകാളീ ക്ഷേത്രം കെട്ടണം എന്നും നിര്‍ദ്ദേശിക്കപ്പെട്ടു. ഇന്ന് കാണുന്ന മൂലക്ഷേത്രമായ "പഴയ മുടിപ്പുര" എന്നറിയപ്പെടുന്ന കൊല്ലങ്കോട്‌ വട്ടവിള ഭദ്രകാളീ ക്ഷേത്രം ഇപ്രകാരമാണ്‌ ഉണ്ടായതെന്ന് ഐതിഹ്യം.