"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കടയാറ്റ് കളരി ദേവിക്ഷേത്രം, അഞ്ചൽ | ഹൈന്ദവം

കടയാറ്റ് കളരി ദേവിക്ഷേത്രം, അഞ്ചൽ

കൊല്ലം ജില്ലയിൽ പത്തനാപുരം താലുക്കിൽ അഞ്ചൽ പ്രദേശത്താണ് കടയാറ്റ് ക​ളരി ദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഞ്ചലിലെ അതിപുരാതനമായ ക്ഷേത്രമാണിത്. പന്ത്രണ്ട് വർഷം കുടുമ്പോൾ നടക്കുന്ന മുടിയെഴുന്നള്ളത്താണ് ഈ ക്ഷേത്രത്തെ പ്രശസ്തമാക്കിത്.കടയ്ക്കൽ ദേവീക്ഷേത്രത്തിൽനിന്ന് പുറപ്പെടുന്ന മുടിയെഴുന്നള്ളത്ത് ആൽത്തറമൂട്, കുറ്റിക്കാട്, ചുണ്ട, ചെറുക്കുളം വഴി ഫിൽഗിരി, കോട്ടുക്കൽ ആനപുഴയ്ക്കൽ വഴി കുരിശുമുക്കിലൂടെ പടിഞ്ഞാറ്റിൻക്കര കളരി ദേവി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുകയാണ്. 2001-ലാണ് അവസാനമായി മുടിയെഴുന്നള്ളത്ത് നടന്നത്. 2013-ലാണ് ഇനി മുടിയെഴുന്നള്ളത്ത് നടക്കുക. പ്രധാനമായും ഭദ്രകാളീദേവിയുടെ പ്രതിഷ്ഠയാണ്.

ഐതിഹ്യം

കളരി ദേവിയ്ക്ക് ഏഴ് സഹോദരങ്ങളാണ് ഉള്ളത്. കടയ്ക്ക്ലമ്മ, മലമേൽ ഭഗവാൻ, അറയ്ക്കലമ്മ, വയ്ക്കവൽ ദേവീ, പട്ടാഴി ദേവീ, മണ്ണടി ഭഗവതി എന്നിവർ. മുന്ന് സഹോദരിമാർ ഒരു യാത്ര പുറപ്പെട്ടു. അതിൽ ഒരു സഹോദരി വഴിത്തെറ്റി കടക്കൽ ഭഗവതിക്ഷേത്രത്തിലേക്ക് പോവുകയും മറ്റ് രണ്ട് സഹോദരിമാർ യാത്രതുടരുകയും ചെയ്തു. അവർ ഊട്ട്പറമ്പ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. അവിടെ വച്ച് അവർക്ക് തളർച്ചയുണ്ടായി ഊട്ട്പറമ്പിന്റെ ഭാഗത്ത് വിശ്രമിക്കാൻ തുടങ്ങി. അവടെ നിലം ഉഴുതുകൊണ്ട് നിന്ന കിളിത്തട്ടിൽ എന്ന വലിയ വീട്ടിലെ ഒരു കാരണവർ ഇവരെ കാണുകയും അവരെ വിളിച്ചു കൊണ്ടുപോയി തന്റെ വീട്ടിൽ താമസിപ്പിക്കുകയും അവർക്ക് ഭക്ഷണം നൽക്കുകയും പിറ്റേദിവസം വരെ കാണാതാവുകയും ചെയ്തു. പിറ്റേദിവസം തന്നെ ഒരു പുജാരിയെ വിളിച്ച് പ്രശ്നം വച്ച് നോക്കിയപ്പോൾ അത് ദേവിമാരാണെന്നും അവർക്കുവേണ്ടി ഇവിടൊരു അംമ്പലം വേണമെന്ന് പറയുകയും ചെയ്തു. പറഞ്ഞപ്രകാരം അമ്പലം പണിയുകയും ചെയ്തു.എന്നാണ് ഐതിഹ്യം. ആ ക്ഷേത്രമാണ് കടയാറ്റ് കളരി ദേവി ക്ഷേത്രം.പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ കടയ്ക്കലിൽ നീന്നും മുടിയെഴുന്നള്ളത്ത് ഇവിടെയെത്താറുണ്ട്. കടയ്ക്കൽ ദേവി സഹോദരിയായ കളരിദേവി യെ കാണാനാണ് എത്താറുള്ളത്. അവർക്ക് തണലേകയിരുന്ന ആലിൻ കൊമ്പ് ആ നിലത്തിനു നടുവിൽ ഒരു വടവൃക്ഷമായി ഇന്നും നിലനില്ക്കന്നുണ്ട്.മീനമാസത്തിലെ തിരുവാതിര നാളിലാണ് എല്ലാ വർഷവും പ്രധാന ഉത്സവമാഘോഷിക്കുന്നത്. മലയാള മാസം ഒന്നാം തിയതിയും എല്ലാ മാസവും തിരുവാതിര, ആയില്യം നാളുകൾക്ക് ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ ആറ് മണി മുതൽ പത്ത് മണിവരെയും വൈക്കിട്ട് അഞ്ച് മുതൽ ഏഴ് വരെയും ക്ഷേത്രം ഭക്ത്തർക്ക് ആരാധനക്കായി തുറന്നു കൊടുക്കപ്പെടും. പൊങ്കല,അന്നദാനം, ശത്രുസംഹാരാർച്ചന, നൂറും പാലും നേദിക്കൽ, ഗണപതി ഹോമം, അർച്ചന തുടങ്ങിയവയാണ് കടയാറ്റ് കളരി ദേവിക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. മീനമാസത്തിലെ തിരുവാതിരനാളിൽ കളരി ദേവിക്ഷേത്രത്തിലെ ഉത്സവം ആഘോഷങ്ങളോടെ നടത്തിവരുന്നു. എല്ലാ വർഷവും കുതിരയെടുപ്പാണ് ഇവിടുത്തെ പ്രധാനാഘോഷം. മൂന്നു നാൾ നീണ്ടുനിൽക്കുന്ന ഉത്സവചടങ്ങിൽ രണ്ട് കരക്കാരുടെ എടുപ്പ് കുതിരയാണ് പ്രധാന എഴുന്നള്ളത്ത്. പനയഞ്ചേരികാരുടെയും, പടിഞ്ഞാറ്റിൻകാരുടെയും വകയായിയുള്ള വലിയ എടുപ്പുകുതിരകളായുരിക്കും ഉത്സവത്തിന്റെ പ്രധാന ആകർഷണം. ഉത്സവത്തിന്റെ അവസാന ദിവസമാണ് കുതിരയെടുപ്പ് നടക്കുക.ഉത്സവത്തിന്റെ അവസാന നാളിൽ ഘോഷയാത്രയോടൊപ്പം പൂക്കാവടിയും ചിത്രരൂപങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഉപപ്രതിഷ്ഠ

ഗണപതി
ദുർഗാദേവി
‌യോഗീശ്വരൻ
ബ്രഹ്മരക്ഷസ്സ്
യക്ഷിത്തറ
നാഗരാജാവ്