"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തൃക്കോയിക്കൽ ശ്രീനരസിംഹസ്വാമി ക്ഷേത്രം | ഹൈന്ദവം

തൃക്കോയിക്കൽ ശ്രീനരസിംഹസ്വാമി ക്ഷേത്രം

കൊല്ലം ജില്ലയിലെ ഏരൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന ആരാധനാലയമാണ് തൃക്കോയിക്കൽ ശ്രീനരസിംഹസ്വാമി ക്ഷേത്രം[1]. തിരു കേവിക്കൽ എന്നി മൂന്ന് വാക്കുകളുടെ സംയോഗത്തിൽ നിന്ന് ആരംഭിച്ചതാണ് തൃക്കോയിക്കൽ എന്ന പദം പറയപ്പെടുന്നു. സാക്ഷാൽ ശ്രീപരിശുരാമനാണ് ഇവിടെ പ്രതിഷ്ഠനടത്തിയതെന്നാണ് ഐതിഹ്യം. ഈ മഹാക്ഷേത്രത്തിനു സമീപം ബ്രാഹ്മണരുടെ ആവാസകേന്ദ്രമായിരുന്നു. തൃക്കോയിക്കൽ ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായ ഏരൂർ ഗണപതിക്ഷേത്രവും, ആയിരവല്ലിക്ഷേത്രവും, പാണ്ഡവൻ കുന്നിലെ ദേവിക്ഷത്രവും സമീപത്തായി സ്ഥിതിചെയ്യുന്നു.
ശ്രീആയിരവല്ലി ക്ഷേത്രത്തിനു സമീപത്തുള്ള ചാവരുകോണമെന്ന സ്ഥലത്ത് ഉണ്ടായിരുന്ന ചാവരുകാവും ചാവരുപാറയും പട്ടികജാതിക്കാരുടെ ആരാധനകേന്ദ്രമായിരുന്നു. അവിടുത്തെ പൂജാരിക്ക് ഉരളി എന്ന സ്ഥാനപ്പേരുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇന്ന് അവിടെ ഉരളികുടുംബക്കാരുണ്ട്. തൃക്കോയിക്കൽ ക്ഷേത്രത്തിൽ എല്ലാ വർഷവും 9 ദിവസത്തെ ഉത്സവം ആഘോഷപൂർവ്വം കൊണ്ടാടിയിരുന്നു. ഉത്സവക്കാലത്ത് ബ്രാഹ്മണർക്ക് സദ്ധ്യ നടത്തുക പതിവായിരുന്നു. ക്ഷേത്രം വക നെല്ല് സൂക്ഷിച്ചിരുന്നത് അരപുരയിലായിരുന്നു. ബ്രാഹ്മണർക്ക് ഊട്ട് സദ്ധ്യ നടത്തിയിരിന്ന സ്ഥലത്തിന് മേലൂട്ട് എന്നും ഉത്തരജാതിക്കാർക്കും ഭക്ഷണം നല്കിവന്ന സ്ഥലത്തിന് കീഴൂട്ട് എന്നും ബ്രാഹ്മണർക്ക് വെണ്ടി കളമെഴുത്ത് പാട്ടു നടത്തിവന്ന സ്ഥലത്തിന് മേലേപാട്ടുപുരയെന്നും കീഴ്ജാതിക്കാർക്കുവേണ്ടി പാട്ട് ‌നടത്തിവന്ന സ്ഥലത്തിനെ കീഴ്പ്പാട്ട്പുരയെന്നും അറിയപെട്ടിരുന്നു. അന്നു നിലനിന്നിരുന്ന ബ്രാഹ്മണമെധാവിത്വത്തിന്റെ ചരിത്രസ്മരണകളായി ഇന്നും ആ പേരിലുള്ള കുടുംബക്കാർ ഇവിടെയുണ്ട്.