"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
നിർദ്ദേശങ്ങളും അഭിപ്രായങ്ങളും | ഹൈന്ദവം

നിർദ്ദേശങ്ങളും അഭിപ്രായങ്ങളും

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക

Comments

admin's picture

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. ക്ഷേത്രത്തിന്റെ ചിത്രവും വിവരണവും തന്നാൽ ഉറപ്പായും ആഡ് ചെയ്യുന്നതാണ്. haindhavacharam@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ക്ഷേത്രത്തിന്റെ ചിത്രവും മലയാളത്തിലുള്ള വിവരണവും അയക്കണം.

By admin

4 വേദങ്ങളിൽ മരണത്തിനു ശേഷം ഉളള life നെ കുറിച് പറഞ്ഞ് തരുമോ?its my rqst pls

By Akhildas

കോട്ടയം ജില്ലയിലെ ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ ദയവായി,108 ദുര്‍ഗാലയങ്ങളില്‍ ഒന്നായ കുമാരനല്ലൂര്‍ ദേവി ക്ഷേത്രത്തെയും കൂടി ദയവായി ഉള്‍പെടുത്തുക.

By Renjith V Ravi
santhoshsubramanian's picture

Dear sir requesting you kindly please add 1190 monthly prediction

By santhoshsubramanian

വള്ളികുന്നം പടയണിവെട്ടം ദേവീക്ഷേത്രം
ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള അതിപുരാതനമായ പുണ്യക്ഷേത്രമാണ് വള്ളികുന്നം പടയണിവെട്ടം ദേവീക്ഷേത്രം. ശ്രീ ദുര്‍ഗ്ഗാ-ശ്രീഭദ്രാ ഭഗവതിമാരുടെ സാന്നിധ്യത്താല്‍ പരിപാവനമായ ഈ മഹാക്ഷേത്രത്തില്‍ പടയണി, തോറ്റംപാട്ട്, കളമെഴുത്തുംപാട്ടും എന്നിവ ഇന്നും നടത്തിവരുന്നു. ദേശത്തിന്‍റെ ഐശ്വര്യമായി ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന ദേവിമാരുടെ തിരുസന്നിധിയില്‍ പ്രാര്‍ത്ഥനയുമായി എത്തിയവര്‍ക്ക് ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് അനേകം ദൃഷ്ടാന്തങ്ങള്‍ ഉണ്ട്. ഭക്തവത്സലയും ദുഃഖവിനാശിനിയും ഐശ്വര്യദായിനിയുമായ ദേവിമാരുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും അനേകം ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
രണ്ടു ദേവിമാര്‍ പ്രധാന ദേവതകളായി കുടികൊള്ളുന്ന ചുരുക്കം മഹാക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഓംകാരസ്വരൂപമായ പരാശക്തിയുടെ രണ്ടു രൂപങ്ങളാണ് ശ്രീദുര്‍ഗ്ഗയും ശ്രീഭദ്രയും. ആയതിനാല്‍ ഭക്തജനങ്ങള്‍ രണ്ടുദേവിമാരേയും തുല്യ പ്രാധാന്യത്തോടെ വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നു.
ചുറ്റമ്പലത്തിനുള്ളില്‍ പ്ര‍ധാന ദേവതമാരെ കൂടാതെ ബാലഗണപതി, യക്ഷിയമ്മ എന്നീ ഉപദേവതകളും കുടികൊള്ളുന്നുണ്ട്. ചുറ്റമ്പലത്തിന് പുറത്ത് നാഗരാജാവ്, നാഗയക്ഷി, യോഗീശ്വരന്‍, ഘണ്ഡാകര്‍ണ്ണന്‍, മാടന്‍, രക്ഷസ്, മറുത, മൂര്‍ത്തി, യക്ഷി എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ചുറ്റമ്പലത്തിന് പുറത്ത് വടക്കുവശത്ത് ശിവക്ഷേത്രവും ഉണ്ട്.
ചുറ്റമ്പലത്തിന് പുറത്തുള്ള ഉപദേവതമാരെയെല്ലാം വണങ്ങിയതിനു ശേഷമാണ് പ്രധാന ദേവിമാരെ ദർശിക്കേണ്ടത്. സ്ത്രീകൾ മുടി അഴിച്ചിട്ടുകൊണ്ട് ദര്‍ശനം നടത്തുന്നതും പാടില്ല. ചൊവ്വ, വെള്ളി ദിവസങ്ങളിലെ ക്ഷേത്ര ദർശനത്തിന് അതീവ വിശേഷമാണുള്ളത്. ശ്രീ ദുർഗ്ഗാ-ഭദ്രാ ഭഗവതിമാർക്ക് തുല്യപ്രാധാന്യമുള്ളതിനാല്‍ ദേവിമാരെ ശ്രീകോവിലിനു പുറത്തേക്ക് എഴുന്നള്ളിക്കുന്നത് പ്രത്യേകം പ്രത്യേകം ജീവിതകളിലാണ്. ഇത്തരം ആചാരമുള്ള ചുരുക്കം ക്ഷേത്രങ്ങളേ ഉള്ളൂ.
എല്ലാ മലയാളമാസവും മഹാദേവസന്നിധിയില്‍ തിരുവാതിര നാളില്‍ മൃത്യുഞ്ജയഹോമവും, പൗർണ്ണമി ദിവസം വിശേഷാല്‍ ഭഗവതിസേവയും ഉത്തൃട്ടാതി നാളില്‍ അന്നദാനവും നടത്തിവരുന്നു.
ഭക്തജനങ്ങളുടേയും ദേശത്തിന്‍റേയും ഐശ്വര്യത്തിനും അനുഗ്രഹ ലബ്ദിക്കുമായി വിവിധ വഴിപാടുകളും പൂജകളും നടത്തിവരുന്നു. ക്ഷേത്രത്തില്‍ നടത്തുന്ന സപ്താഹയജ്ഞത്തിന് ആയിരങ്ങള്‍ പങ്കെടുക്കുന്നു. നവരാത്രി ആഘോഷവും വിശേഷപ്പെട്ട ചടങ്ങാണ്. സപ്താഹയജ്ഞം, നവരാത്രി ആഘോഷം ഇവയോട് അനുബന്ധിച്ച് അന്‍പൊലി പൂജ വഴിപാടായി നടത്തുന്നതിനുള്ള സൗകര്യമുണ്ട്. പുരാതനകാലം മുതല്‍ തന്നെ ദേവീപ്രീതിക്കും ഉദ്ദിഷ്ടകാര്യലാഭത്തിനുമായി ഈ വഴിപാട് നടത്തിവരുന്നുണ്ട്. ഇതിന്‍റെ മഹത്വം അറിഞ്ഞിട്ടുള്ള, ദൂരദേശങ്ങളിലുള്ള ഭക്തജനങ്ങൾപോലും കാലേകൂട്ടി അന്‍പൊലി വഴിപാടിന് ബുക്ക് ചെയ്ത് കാത്തിരിക്കുന്നു.
ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമഹാമഹം എല്ലാ വർഷവും മേടം ഒന്നിന് ആറാട്ടോടെയാണ് സമാപിക്കുന്നത്. ഒരു നാടിന്‍റെ ഒന്നാകെയുള്ള കൂട്ടായ്മയിലാണ് ഈ മഹോത്സവം കൊണ്ടാടുന്നത്.
ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഏഴുകരകളില്‍ നിന്നും താലപ്പൊലിയും താളമേളവുമായി എത്തുന്ന ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നതിനായി ദേവിമാർ രണ്ടുജീവിതകളിലായി എഴുന്നെള്ളുന്നു. ഇത് ദർശിക്കുന്നത് വലിയ പുണ്യമായി കണക്കാക്കുന്നു. മനുഷ്യമനസ്സുകളിലെ ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്യുന്നതിനായി പൂർണ്ണ ചൈതന്യവാഹിനിയായ അമ്മ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നെള്ളി പള്ളിവേട്ടനടത്തുന്നത് ഉത്സവത്തിന്‍റെ ഭാഗമാണ്.
ക്ഷേത്രഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുത്സവം ഏറെ പ്രശസ്തമാണ്. ഏഴുകരകളില്‍ നിന്നുള്ള കാള, കെട്ടുകുതിര എന്നീ കെട്ടുരുപ്പടികളും അനേകം നേർച്ച കെട്ടുത്സവങ്ങളും ക്ഷേത്രമൈതാനത്ത് അണിനിരക്കുന്നത് നയനാനന്ദകരമായ വർണ്ണക്കാഴ്ചയൊരുക്കുന്നു. ദൂരെ ദേശങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഈ കെട്ടുത്സവം ദർശിക്കാനായി എത്തുന്നു.
വള്ളികുന്നം പ്രദേശത്തെ ഏഴുകരകളില്‍ നിന്നുള്ള പ്രതിനിധികളാണ് ക്ഷേത്രത്തിന്‍റെ ഭരണം നിർവ്വഹിക്കുന്നത്. കലിയുഗ ദുഃഖങ്ങളില്‍ നിന്നും മുക്തരാകുവാനും ഐശ്വര്യപൂർണ്ണമായ ജീവിതം സാധ്യമാക്കുവാനും പടയണിവെട്ടത്ത് അമ്മമാരുടെ അനുഗ്രഹം നമ്മെ സഹായക്കുന്നു.
ദുഃഖവിനാശിനിയും ഐശ്വര്യദായിനിയുമായ പടയണിവെട്ടത്തമ്മമാരുടെ അനുഗ്രഹാശ്ശിസ്സുകള്‍ എല്ലാ ഭക്തജനങ്ങൾക്കും ലഭിക്കുമാറാകട്ടെ.

ക്ഷേത്രത്തിലേക്കുള്ള വഴി

കായംകുളത്തുനിന്നും കെ.പി.റോഡില്‍ വെട്ടിക്കോട് നാഗരാജാ ക്ഷേത്രത്തില്‍ നിന്നും 4 കി.മി. തെക്കോട്ടും ഓച്ചിറ-താമരക്കുളം റൂട്ടില്‍ ഓച്ചിറനിന്നും 9 കി.മി. കിഴക്കോട്ടും ചാരുംമൂട്ടില്‍നിന്നും താമരക്കുളം-ചൂനാട് റൂട്ടില്‍ താമരക്കുളത്തുനിന്ന് 5 കി.മി. പടിഞ്ഞാറോട്ടും വന്നാല്‍ വള്ളികുന്നം പടയണിവെട്ടം ദേവീക്ഷേത്രത്തില്‍ എത്തിച്ചേരാവുന്നതാണ്.

കത്തിടപാടുകള്‍

സെക്രട്ടറി,
പടയണിവെട്ടം ദേവീക്ഷേത്ര ഭരണസമിതി
പുത്തന്‍ചന്ത പി.ഒ, വള്ളികുന്നം
ആലപ്പുഴ ജില്ല. പിന്‍-690 501
ഫോണ്‍: 0479 2337999

Website : www.padayanivettomtemple.com

Facebook Page : www.facebook.com/padayanivettomtemple
Facebook Group : www.facebook.com/groups/padayanivettomdevitemple/

e_mail : padayanivettomdevitemple@gmail.com

By vkmarr

Pages