"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
വെട്ടിക്കവല മഹാദേവ ക്ഷേത്രം | ഹൈന്ദവം

വെട്ടിക്കവല മഹാദേവ ക്ഷേത്രം

വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതു. വിഷ്ണുവും മഹാദേവനുമാണ് ആരാധനാ മൂർത്തികൾ. ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ്. ഇവുടുത്തെ വാതുക്കൽ ഞാലിക്കുഞ്ഞു എന്ന ദേവി സങ്കൽപം ഏറെ പ്രശസ്തമാണ്. ദേവിയുടെ ശൈശവ രൂപത്തെയാണ് ഇവിടെ ആരാധിക്കുന്നത്. പുത്രലാഭത്തിനായി ഇവിടെ കരിവള,എണ്ണ,തോട്ടിൽ എന്നിവ ഭക്തജനങ്ങൾ സമർപിക്കുന്നു. വലിയ ക്ഷേത്ര ഗോപുരങ്ങളോടും അകത്തളങ്ങലോടും കൂടിയ ക്ഷേത്ര സമുച്ചയങ്ങൾ കേരളത്തിൻറെ വാസ്തു വിദ്യയുടെ പൂർണതയുടെ മകുടോദാഹരണമാണ്. കൊട്ടാരക്കര ബസ്‌ സ്റ്റേഷനിൽ നിന്നും 15 മിനിറ്റ് ഇടവിട്ട്‌ വെട്ടിക്കവല കവല വഴി കോക്കാട്,ചക്കുവരക്കൽ, കോട്ടവട്ടം, പുനലൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ സർവിസ് നടത്തുന്നു.NH208 ചെങ്ങമനാട് നിന്നും വാഹനത്തിൽ 5 മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെ എത്താം