"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം | ഹൈന്ദവം

മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം

പത്തനംതിട്ട ജില്ലയിൽ കോന്നിയിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം. കോന്നിയിൽ നിന്നും ഏകദേശം 500 മീ. കോന്നി താഴം ഭാഗത്തേക്ക് സഞ്ചരിച്ചാൽ, പാലം കഴിഞ്ഞലുടൻ മുരിംങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം കാണാൻ കഴിയുന്നതാണ്. ശബരിമലയിലേക്കു പോകുംമ്പോഴുള്ള ഒരു പ്രധാന ഇടത്താവളമാണ് ഇത്. തങ്കയങ്കി യാത്രയിലും ഈ ക്ഷേത്രം പ്രാധാന്യം അർഹിക്കുന്നു. ശ്രീ മഹാദേവനാണ് പ്രധാന പ്രതിഷ്‌ഠ എങ്കിലും, മുടങ്ങാതെ സപ്താഹയഞ്ജം നടക്കുന്നതിനാൽ ശ്രീക്യഷ്ണന്റെ സാന്നിധ്യം ദേവപ്രശ്നത്തിൽ തെളിയുകയും സ്ഥിര പ്രതിഷ്‌ഠ നിർത്തുകയും ഉണ്ടായി. ക്ഷേത്രത്തിന് പുറത്ത് അൽത്തറയും കാവും ഉണ്ട്. അർജുനന്‌ പാശുപതാസ്‌ത്രം നൽകുന്ന സന്ദർഭമാണ്‌ മുരിങ്ങമംഗലം ക്ഷേത്രത്തിലെ പ്രതിഷ്‌ഠാസങ്കല്‌പത്തിലുള്ളത്‌. ക്ഷേത്ര സംരക്ഷണത്തിനു ചുമതലപ്പെടുത്തിയ കുടുംബക്കാർ ക്ഷേത്രാവശ്യത്തിന്‌ പന്തളം രാജാക്കന്മാർ നൽകിയ വസ്‌തുക്കൾ തിരുവിതാംകൂർ സർക്കാർ ഏർപ്പെടുത്തിയ കണ്ടെഴുത്തും കരം നിശ്ചയിക്കലും നടന്നപ്പോൾ സ്വന്തം പേരിലാക്കി. ചെങ്കോട്ട താലൂക്കിലുണ്ടായിരുന്ന അച്ചൻകോവിൽ വക രണ്ടായിരപ്പറ നിലം സംസ്ഥാന വിഭജനത്തോടുകൂടിയാണ്‌ ക്ഷേത്രത്തിനു നഷ്‌ടമായത്‌. മുരിങ്ങമംഗലം ക്ഷേത്രത്തിലെ നിത്യശ്ശീവേലിക്ക്‌ എഴുന്നള്ളത്തിനുപയോഗിച്ചിരുന്ന ആനയുടെ നോട്ടക്കാർക്കുവരെ പ്രത്യേക ഭൂമി പന്തളത്തു തമ്പുരാക്കന്മാർ നൽകിയിരുന്നു.