"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ആലുവാ മഹാശിവ ക്ഷേത്രം | ഹൈന്ദവം

ആലുവാ മഹാശിവ ക്ഷേത്രം

എറണാകുളം ജില്ലയിലെ ആലുവയിൽ പെരിയാറിന്റെ തീരത്താണ് ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.പാലാഴി മഥന സമയം വാസുകി കാളകൂട വിഷം വമിപ്പിച്ചു, കാളകൂടം നിലത്തു വീണാല്‍ ഭൂമിയാകെ നശിക്കും എന്നത് കൊണ്ട് മഹാശിവന്‍ അതെടുത്തു കഴിച്ചു, അത് അകത്തു ചെന്നാല്‍ പിന്നെ പറയേണ്ടല്ലോ, അത് കൊണ്ട് ശ്രീ പാര്‍വതി കഴുത്തില്‍ കയറി പിടിച്ചു, നിലത്തു വീണാലും പറയേണ്ടല്ലോ, അത് കൊണ്ട് മഹാ വിഷ്ണു വായ പൊത്തി പിടിച്ചു. രാത്രി മുഴുവന്‍ അങ്ങനെ നിന്നു രാവിലെയായപ്പോഴേക്കും കഴുത്തില്‍ ഇരുന്നു വിഷം ഉറച്ചു കട്ടിയായി, അങ്ങനെ മഹാശിവന്‍ നീലകണ്‍ഠനായി. ഇന്നു വൈകുന്നേരം മുതല്‍ നാളെ രാവിലെ വരെ ആലുവ മണല്‍പ്പുറത്തു ജനകോടികള്‍ തിങ്ങി കൂടും, ബലി തര്‍പ്പണങ്ങളും ശിവ പഞ്ചക്ഷരിയുമായി ഉറങ്ങാതെ ഇരിക്കും.

ശ്രീരാമാ പാദങ്ങള്‍ പതിയുന്ന തീരം
ശിവനാമ കുസുമങ്ങള്‍ വിടരുന്ന നേരം
പിത്രുമോക്ഷ ജലമായി പുഴ മാറും നേരം
ഉരുവിടാം നമ്മള്‍ക്ക് ശിവരാത്രി നാമം

ശിവരാത്രിക്ക് ലക്ഷങ്ങള്‍ ബലിതര്‍പ്പണത്തിനു എത്തുന്നു കാലവര്‍ഷത്തില്‍ പെരിയാര്‍ ഭഗവാനു ആറാട്ട്‌ നടത്തുന്നു ആലുവ ശിവക്ഷേത്രത്തിനെ പറ്റിയുള്ള ഐതീഹ്യം കേട്ടോള്ളൂ...
സീതാപഹരണം നടത്തി രാവണന്‍ പുഷ്പക വിമാനത്തില്‍ പോകുന്ന വഴി പക്ഷി ശ്രേഷ്ടനായ ജടയൂ തടഞ്ഞു. ജടായുവിനെ വെട്ടി വീഴ്ത്തി രാവണന്‍ ലങ്കയിലേക്ക് പോയി. സിതാന്യേഷണ മദ്ധ്യേ രാമലക്ഷ്മണന്‍മാര്‍ ജടായുവിനെ കാണുകയും വിവരങ്ങള്‍ അറിയുകയും ചെയ്തു. താമസവിന ജടയൂ പരലോകം പൂകി, ജടയുവിന്റെ ദേഹം അവിടെത്തന്നെ സംസക്കരിച്ചു. ജടയുവിന്റെ കൊക്ക് ഒരു ആലില്‍ തട്ടിയാണ് കിടന്നത് ആ സ്ഥലം ആലുവാ ഉടല്‍ കിടന്ന സ്ഥലം കടനെല്ലൂര്‍ - കടുങ്ങല്ലൂര്‍ വാല്‍ വീണ സ്ഥലം തിരുവാല്ലൂര്‍ ചിറകു വീണ സ്ഥലം ചിറകറ്റു - ചിറയത്ത്. ഈ നാല് സ്ഥലങ്ങളിലും ശ്രീരാമന്‍ ഓരോ ശിവ ക്ഷേത്രങ്ങള്‍ പണിതു. ഈ നാല് അമ്പലങ്ങള്‍ ഒരേ ദിവസം കണ്ടാല്‍ പുണ്യമെന്നു പഴമൊഴി.