"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കളർകോട് മഹാദേവക്ഷേത്രം | ഹൈന്ദവം

കളർകോട് മഹാദേവക്ഷേത്രം

ആലപ്പുഴ ജില്ലയിൽ (കേരളം, ഇന്ത്യ) നഗരാതൃത്തിക്കുള്ളിൽ കളർകോട്ട് സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കളർകോട് മഹാദേവക്ഷേത്രം. കല്ലിക്രോഢ മഹർഷി പരമശിവനെ തപസ്സുചെയ്തു ഭഗവാൻ സ്വയഭൂവായി പ്രത്യക്ഷപ്പെട്ടു ഇവിടെ ദർശന മരുളുന്നുവെന്നാണ് ഇവിടുത്തെ ഐതിഹ്യം. തിരുവിതാംകൂർ ദേവസ്വം ബോർഡിലുള്ള ഈ ക്ഷേത്രത്തിലെ പ്രധാന മൂർത്തി കിഴക്കു ദർശനത്തോടുകൂടിയ മഹാദേവനാണ്. കളർകോട് മഹാദേവക്ഷേത്രം കിഴക്കു ദർശനമാണ്. ദേശീയപാത-47 ലെ കളർകോട് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേ മതിൽക്കെട്ട് വഴിക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നിടത്ത് ഒരു അലങ്കാര ഗോപുരം അടുത്തിടയ്ക്ക് പണിതീർത്തിട്ടുണ്ട്. വിശാലമായ മതിൽക്കകത്ത് വടക്കുഭാഗത്തായി ക്ഷേത്രക്കുളവും അതിനോട് ചേർന്ന് ഊട്ടുപുരയും കാണാം. വിളക്കുമാടത്തറയോടുകൂടിയ നാലമ്പലം കമനീയമായി പണികഴിപ്പിച്ചിട്ടുണ്ട്. അമ്പലവട്ടവും അതിനോട് ചേർന്നുള്ള ബലിക്കൽപ്പുരയും പുരാതന കേരളീയ ശൈലിയിൽതന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. അതിനു മുൻപിലായി ചെമ്പുപാളികളാൽ പൊതിഞ്ഞ കൊടിമരവും കിഴക്കുവശത്തായി വലിയ ആനക്കൊട്ടിലും കളർകോട് ക്ഷേത്രത്തെ മഹാക്ഷേത്രമാക്കിമാറ്റുന്നു. നാലമ്പലം കടന്ന് അകത്തു പ്രവേശിക്കുമ്പോൾ ചതുര ശ്രീകോവിൽ കാണാം. സ്വയുംഭൂവാണ് ഇവിടെ പ്രതിഷ്ഠ. ശ്രീകോവിലിന്റെ മുകൾഭാഗം ചെമ്പുപാളികൾ പൊതിഞ്ഞു ഭംഗിയാക്കിയിട്ടുണ്ട്.

ഐതിഹ്യം

കല്ല്യക്രോഢ മഹർഷിയ്ക്കു സ്വയംഭൂവായി ശ്രീമഹാദേവൻ ദർശനം നൽകുകയും തുടർന്ന് മഹർഷി ശിവപ്രീതിക്കായി അവിടെ താമസിച്ച് പൂജ നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. അദ്ദേഹം ശിവപൂജ നടത്തിയ സ്ഥലം മഹർഷിയുടെ ബഹുമാനാർത്ഥം കല്ലിക്രോഢപുരം എന്നറിയപ്പെട്ടു. പില്ക്കാലത്ത് കല്യക്രോഡപുരം ലോപിച്ച് കല്ലിക്രോഢും പിന്നീട് കളർകോഡുമായി മാറിയതായാണ് ഐതിഹ്യം.