"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കുറക്കാവ് ദേവി ക്ഷേത്രം | ഹൈന്ദവം

കുറക്കാവ് ദേവി ക്ഷേത്രം

ആലപ്പുഴ ജില്ലയുടെ തെക്ക് കൃഷ്ണപുരം എന്ന സ്ഥലത്തെ കാപ്പിൽ ഗ്രാമത്തിലാണ് കുറക്കാവ് ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവന്റെയും പാർവതിയുടെയും അവതാരങ്ങൾ ആയ കുറക്കാവിൽ അമ്മയും ശക്തി സ്വരൂപനായ കിരാതമൂർത്തിയും ആരാധിക്കപ്പെടുന്നു.അഭീഷ്ടസിദ്ധിക്കായി ജനങ്ങൾ ഇവിടെ അമ്മക്ക് കാര്യസിദ്ധിപൂജ സമർപ്പിക്കുന്നു. ഇവിടെ പൂജ നടത്തി കാര്യസിദ്ധി നേടിയ നിരവധി അനുഭവങ്ങൾ ജനങ്ങൾക്കുണ്ട്. എല്ലാ മലയാള മാസത്തിലെയും രണ്ടാമത്തെയും അവസാനത്തെയും ഞായറാഴ്ചകളിൽ ആണ് കാര്യസിദ്ധി പൂജ നടക്കാറുള്ളത്. എല്ലാ മാസവും അത്തം നക്ഷത്രത്തിൽ ദേവിഭാഗവത പാരായണം, നാരങ്ങാ വിളക്ക്, വിശേഷാൽ പൂജ, അന്നദാനം എന്നിവ നടത്തപ്പെടുന്നു. എല്ലാ മലയാളമാസം ഒന്നാം തീയതിയും തിരക്ക് വർദ്ധിച്ചതോടെ എല്ലാ വെള്ളിയാഴ്ചകളിലും നേർച്ചപ്പറയും നടത്തപ്പെടുന്നു. മൂലസ്ഥാനത്ത് "വെറ്റില പറത്തൽ" അതി പ്രധാനമായ വഴിപാടാണ്. അടുക്കു സമർപണം, കോഴി പറത്തൽ, പട്ടു ചാർത്തൽ, എന്നിവയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. വെറ്റില പറത്ത് പ്രസിദ്ധമായതോടെ കാവിൽ ദക്ഷിണ വച്ച് വിശേഷ കലശപൂജകൾ, ഭക്തി നിർഭരമായ കീർത്തനാലാപത്തോടും സമൂഹനാമജപത്തോടും കൂടിയ കാര്യസിദ്ധിപൂജ മുതലായവ ആരംഭിച്ചു. തുടക്കത്തിൽ 100-110 പേരോടെ മാത്രമായി തുടങ്ങിയ ഈ പൂജയിൽ ഇന്ന് 25000 പേരോളം പങ്കെടുക്കുന്നത് ഇവിടുത്തെ അനുഭവസിദ്ധിയുടെ ഫലം ഒന്നുകൊണ്ടു മാത്രമാണ്.